
വിവരണം
Archived Link |
“കമ്പിളി വില്‍ക്കാനായി കേരളത്തില്‍ വന്ന north Indians ആണ് ഈഫോട്ടോയില്‍ കാണുന്ന ആരേയും യാതൊരു കാരണവശാലും വീട്ടില്‍ കയറ്റരുത് കൊടും കുറ്റവാളികളാണ്
Important message from inter state police ഈ message എല്ലാവരും പരമാവധി family groupil forward. ചെയ്യുക….” എന്ന അടിക്കുറിപ്പോടെ ഓഗസ്റ്റ് 21, 2019 മുതല്‍ Anoop Chandran എന്ന ഫെസ്ബൂക്ക് പ്രൊഫൈലിലൂടെ ഒരു വീഡിയോ പ്രചരിപ്പിക്കുകയാണ്. വീഡിയോയില്‍ പെണ്‍വേഷം കെട്ടിയ ഒരു വ്യക്തി മുഖമുടിയും വസ്ത്രങ്ങളും മാറ്റി തനി രൂപത്തിലേക്ക് വരുന്നതായി കാണാന്‍ സാധിക്കുന്നു. വീഡിയോയുടെ കൂടെ നല്‍കിയ അടികുറിപ്പ് പ്രകാരം വീഡിയോ കേരളത്തില്‍ കമ്പിളി വില്‍ക്കാന്‍ വന്ന ഒരു ഉത്തരിന്ത്യനാണ്. അടിക്കുറിപ്പില്‍ ഫോട്ടോയെകുറിച്ചും പറയുന്നുണ്ട് പക്ഷെ പോസ്റ്റില്‍ നല്‍കിയ വീഡിയോയുടെ ഒപ്പം യാതൊരു ഫോട്ടോയില്ല. പോസ്റ്റില്‍ നല്‍കിയ അടിക്കുറിപ്പും വീഡിയോയും തമ്മില്‍ യാതൊരു യോജിപ്പ് കാണാനില്ല. എന്നാല്‍ ഈ വീഡിയോയില്‍ കാണുന്ന വ്യക്തി കേരളത്തില്‍ കമ്പിളി വില്‍ക്കാന്‍ എത്തിയ ഒരു ഉത്തരേന്‍റ്യനാണോ എന്ന് നമുക്ക് അന്വേഷിക്കാം.
വസ്തുത അന്വേഷണം
പോസ്റ്റില്‍ നല്‍കിയ വീഡിയോയിനെ കുറിച്ച് കൂടുതല്‍ അറിയാനായി ഞങ്ങള്‍ In-Vid ഉപയോഗിച്ച് വീഡിയോയിനെ പ്രധാന ഫ്രേമുകളില്‍ വിഭജിച്ചു. അതിലുടെ ലഭ്യമായ ചിത്രങ്ങളില്‍ ഒരു ചിത്രത്തിനെ ഗൂഗിളില്‍ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തി അന്വേഷിച്ചപ്പോള്‍ ലഭിച്ച പരിനാമങ്ങള്‍ ഞങ്ങള്‍ പരിശോധിച്ചു.

റിവേഴ്സ് ഇമേജ് അന്വേഷണത്തില്‍ ലഭിച്ച പരിണാമങ്ങളില്‍ ഞങ്ങള്‍ക്ക് ജപ്പാന്‍ ടൈംസ് എന്ന വെബ്സൈറ്റ് പ്രസിദ്ധികരിച്ച ഒരു ട്വീറ്റ് ലഭിച്ചു. ജാപാന്‍ ടൈംസ് പ്രസിദ്ധികരിച്ച ട്വീറ്റ് താഴെ നല്‍കിട്ടുണ്ട്.
Got 'Shorty': Brazil gang leader dresses up as daughter in prison break bid https://t.co/iYStF0AowX
— The Japan Times (@japantimes) August 4, 2019
ബ്രസിലിലെ ഒരു ഗാങ് നേതാവ് മകളുടെ വേഷത്തില്‍ ജയില്‍ ചാടാന്‍ ശ്രമിച്ചപ്പോള്‍ പിടിയിലായി എന്നാണ് ട്വീടിലും, ട്വീട്ടില്‍ നല്‍കിയ വാര്‍ത്തയിലും അറിയിക്കുന്നത്.

തന്‍റെ 19 വയിസായ മകളുടെ പോലെ വേഷം ധരിച്ച് ജയില്‍ നിന്ന് രക്ഷപെടാന്‍ ശ്രമിച്ച ബ്രാസിളിലെ ഗാങ്ങസ്റ്റ്ര്‍ ക്ലോവിനിയോ ദാ സില്‍വയെ പോലീസ്കാര്‍ തടഞ്ഞു. ഈ സംഭവത്തിന്‍റെ വീഡിയോയാണ് പ്രസ്തുത പോസ്റ്റില്‍ ഉപയോഗിച്ചിരിക്കുന്നത്. ഈ സംഭവത്തിന്‍റെ വീഡിയോ പ്രമുഖ അന്താരാഷ്ട്ര മാധ്യമങ്ങള്‍ അവരുടെ വെബ്‌സൈറ്റിലും യുടുബ് ചാനലിലും പ്രസിദ്ധികരിച്ചിട്ടുണ്ട്. വാര്‍ത്തകള്‍ താഴെ നല്‍കിയ ലിങ്കുകള്‍ ഉപയോഗിച്ച് വായിക്കാം.
CNN | Archived Link |
Guardian | Archived Link |
AFP | Archived Link |
പോസ്റ്റില്‍ നല്‍കിയ അടികുറിപ്പ് മറ്റേയൊരു സമാനമായ പോസ്റ്റില്‍ നിന്ന് കോപ്പി അടിച്ചതാണ്. ഞങ്ങള്‍ ഓഗസ്റ്റ് 10ന് ഗുല്‍ബര്‍ഗ ബിദര്‍ ഇറാനി ഗാങ്ങിനെ കുറിച്ച് ഒരു വസ്തുത അന്വേഷണം നടത്തിയിട്ടുണ്ടായിരുന്നു. ഇറാനി ഗുണ്ടാ അംഗങ്ങളുടെ പോസ്റ്റർ മംഗലാപുരത്ത് ബാജ്പെ പോലീസ് നൽകിയ അലേര്‍ട്ട് റിപ്പോര്‍ട്ട് ചെയ്ത് മാധ്യമങ്ങള്‍ ചില വ്യക്തികളുടെ ചിത്രം പുറത്ത് വിട്ടിട്ടുണ്ടായിരുന്നു. ഇവര്‍ ഉത്തരിന്ത്യന്‍ ആണ് എന്നിട്ട് കമ്പിളി വില്‍ക്കാന്‍ വന്ന് കവര്‍ച്ച നടത്തുന്നവരാണ് എന്ന തരത്തിലാണ് ഈ പോസ്റ്റ് പ്രചരിപ്പിച്ചത്. കേരളാ പൊലീസിന് വാർത്ത സംബന്ധിച്ച് എന്തെങ്കിലും അറിയിപ്പ് കർണ്ണാടകയിൽ നിന്നും ലഭിച്ചിരുന്നോ എന്നറിയാനായി ഞങ്ങൾ സംസ്ഥാന പോലീസ് മീഡിയ സെൽ ഡെപ്യുട്ടി ഡയറക്ടർ പ്രമോദ് കുമാറുമായി സംസാരിച്ചിരുന്നു. എന്നാൽ ഇത്തരത്തിൽ യാതൊരു അറിയിപ്പും ഇതുവരെ കേരള പൊലീസിന് ലഭിച്ചിട്ടില്ല എന്നാണ് അദ്ദേഹം പ്രതികരിച്ചത്. റിപ്പോര്‍ട്ട് വിശദമായി വായിക്കാന്‍ താഴെ നല്‍കിയ ലിങ്ക് ഉപയോഗിക്കുക.
ഈ കുറ്റവാളികൾ വടക്കേ ഇന്ത്യയിലുള്ളവരല്ല…
താഴെ നല്‍കിയ രണ്ട് പോസ്റ്റുകളില്‍ തമ്മില്‍ താരതമ്യം ചെയതാല്‍ അടികുറിപ്പ് ഒന്നാണ് എന്ന് മനസിലാകും. ചിത്രത്തിനു പകരം വീഡിയോയാണ് ഈ പോസ്റ്റില്‍ ഉപയോഗിച്ചിരിക്കുന്നത്.

ഇതിനെ മുംപേ boomlive എന്ന വസ്തുത അന്വേഷണം വെബ്സൈറ്റ് ഈ പോസ്റ്റിന്‍റെ വസ്തുത അന്വേഷണം നടത്തിയിരുന്നു. വീഡിയോയുടെ ഒപ്പം പ്രചരിപ്പിക്കുന്ന വിവരണം തെറ്റാന്നെണ നിഗമനത്തിലാണ് ഇവരും എത്തിയിരിക്കുന്നത്.
നിഗമനം
പോസ്റ്റിളുടെ പ്രചരിപ്പിക്കുന്നത് പൂര്‍ണ്ണമായി തെറ്റാണ്. കേരള പോലീസിന് കര്‍ണാടക പോലീസില്‍ നിന്ന് കമ്പിളി വില്കാനായി കേരളത്തില്‍ എത്തി കവര്‍ച്ച നടത്തുന്ന ഉത്തരേന്ത്യകാരുടെ കുറിച്ച് യാതൊരു അലേര്‍ട്ട് ലഭിച്ചിട്ടില്ല. പോസ്റ്റില്‍ പങ്ക് വെക്കുന്ന വീഡിയോ ബ്രസിലിലെ ഒരു ഗാങ്സ്റ്റരുടെതാണ്.

Title:കമ്പിളി വിക്കാനായി കേരളത്തില്‍ വന്ന ഉത്തരേന്ത്യക്കാരന്‍റെ വീഡിയോയാണോ ഇത്…?
Fact Check By: Mukundan KResult: False
