
വിവരണം
Archived Link |
“ബംഗാളിൽ ആണ് സംഭവം, ഇന്നലെ…
ഇസ്ലാം, ഇമ്രാൻ, ഫൈസാൻ എന്നു മൂന്നു സുഡാപ്പികൾ ആ പെണ്ണിനെ റേപ്പ് ചയ്തു ഈ അവസ്ഥയിൽ ആക്കി, ചോദിക്കാൻ ചെന്ന അങ്ങളെയും തല്ലി. മമത പോലീസ് കേസ് പോലും എടുക്കുന്നില്ല… ഇതാണ് മുസ്ലിം തീവ്രവാദികൾ…” എന്ന അടിക്കുറിപ്പോടെ 2019 ജനുവരി 25 മുതല്‍ ഒരു വീഡിയോ Varun Pillai എന്ന പ്രൊഫൈലിലൂടെ Kerala Hindu Communications Centre എന്ന ഫെസ്ബൂക്ക് ഗ്രൂപ്പില്‍ പ്രചരിപ്പിക്കുകയാണ്. വീഡിയോയില്‍ ഒരു പയ്യന്‍ രക്തത്തില്‍ മുങ്ങി കിടക്കുന്ന ഒരു പെണ്‍കുട്ടിയുടെ ഒപ്പം അവരുടെ പരാതി എഴുതാനായി അപേക്ഷിക്കുന്നത് കാണുന്നു. വീഡിയോയില്‍ ഇവര്‍ സംസാരിക്കുന്ന ഭാഷ ബംഗാളിയല്ല പകരം ഹിന്ദിയാണ്. അത് കൊണ്ട് ഇത് ബംഗാളില്‍ നടന്ന ഒരു സംഭവത്തിന്‍റെ വീഡിയോ തന്നെയാണോ എന്ന് സംശയം ഉണ്ടാവുന്നു. വീഡിയോയില്‍ പയ്യന്‍, തന്‍റെ ഈ അവസ്ഥക്ക് കാരണക്കാര്‍ ആരാണ് എന്ന് ചോദിച്ചപ്പോള്‍ ചില പേരുകള്‍ പറയുന്നുണ്ട്. പയ്യന്‍ പറയുന്ന പേരുകള്‍ ഇസ്ലാം, യുനുസ് എന്നാണ്. അപ്പോള്‍ ഈ വീഡിയോയുടെ യഥാര്‍ത്ഥ്യം എന്താണ്? വാസ്തവത്തില്‍ ബംഗാളില്‍ മുസ്ലിം യുവാക്കള്‍ ഒരു പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത് ഈ അവസ്ഥയിലേയ്ക്ക് എത്തിച്ചുവോ? പരാതി എഴുതാന്‍ എത്തിയ ഇവരെ ബംഗാള്‍ പോലീസ് തല്ലിയോ? സത്യാവസ്ഥ എന്താണ് നമുക്ക് അന്വേഷിക്കാം.
വസ്തുത അന്വേഷണം
ഞങ്ങള്‍ വീഡിയോയെ പറ്റി അറിയാന്‍ ശ്രമിച്ചെങ്കിലും ഞങ്ങള്‍ക്ക് വീഡിയോ എവിടെയും ലഭിച്ചില്ല. സംഭവത്തിനെ കുറിച്ച് വാര്‍ത്തകള്‍ അന്വേഷിക്കാന്‍ ഞങ്ങള്‍ ഗൂഗിളില്‍ പല കീ വേര്‍ഡ്സ് ഉപയോഗിച്ച് അന്വേഷിച്ചു നോക്കി. “Police denies help to blood stained girl” എന്ന കീ വേര്‍ഡ്സ് ടൈപ്പ് ചെയ്തു ഗൂഗിളില്‍ അന്വേഷിച്ചപ്പോള്‍ ഞങ്ങള്‍ക്ക് ദിവ്യമറാഠി എന്ന മറാഠി വെബ്സൈറ്റ് പ്രസിദ്ധികരിച്ച ഒരു വാര്‍ത്ത ലഭിച്ചു. വാര്‍ത്തെയുടെ സ്ക്രീന്ഷോട്ട് താഴെ നല്‍കിട്ടുണ്ട്.

വാര്‍ത്തെ പ്രകാരം, വീഡിയോയില്‍ കാണുന്ന ചെറുപ്പക്കാരന്‍റെ പേര് മൊഹമ്മദ് ഷാരൂഖ് എന്നാണ്. സംഭവം നടന്നത് ഉത്തര്‍പ്രദേശിന്‍റെ തലസ്ഥാനമായ ലക്നൌവില്‍ ഇട്ടൌനജ എന്ന സ്ഥലത്താണ്. വീഡിയോയില്‍ കാണുന്നത് ഷാരുഖും അദേഹത്തിന്‍റെ സഹോദരി ശബ്നവുമാണ്. രണ്ട് കുടുംബങ്ങള്‍ തമ്മില്‍ ഉണ്ടായ തല്ലിന്‍റെ ഇടയിലാണ് ഇവര്‍ക്ക് പരിക്കേറ്റത്. സംഭവത്തെ കുറിച്ച് പരാതി എഴുതാന്‍ ചെന്നപ്പോള്‍ ഇവരോട് പോലീസ് കാര്‍ മോശമായി പെരുമാറി. ആദ്യം മെഡിക്കല്‍ ചെക്ക് അപ്പ് നടത്തി വരാന്‍ ആവശ്യപെട്ടു കുടാതെ എഫ്.ഐ.ആര്‍. സ്വയം എഴുതിക്കോ എന്നും നിര്‍ദേശിച്ചു. ഈ സംഭവമാണ് വീഡിയോയില്‍ കാണുന്നത്. വീഡിയോ സാമുഹിക മാധ്യമങ്ങളില്‍ വൈറല്‍ ആയതോടെ കാര്യം എസ്.പിയുടെ ശ്രദ്ധയില്‍ എത്തി. ചിലവര്‍ ട്വിട്ടരിലും ഈ വീഡിയോ ഷെയര്‍ ചെയ്ത് യുപി പോലിസിനെ ടാഗ് ചെയ്തു.
ഇതിന്‍റെ മറുപടിയായി യുപി പോലീസ് ചെയ്ത ട്വീട്ടില്‍ അറിയിക്കുന്നത് ഇപ്രകാരം: “മുസ്ലിം സമുദായത്തില്‍ പെട്ട രണ്ട് സംഘനകളുടെ അംഗങ്ങളുടെ കുട്ടികള്‍ തമ്മില്‍ വീടിന്‍റെ മുന്നില്‍ കളിക്കുന്നു എന്ന കാരണം കൊണ്ട് സംഘര്‍ഷം ഉണ്ടായി. ഇതേ സന്ദര്‍ഭത്തില്‍ വീഡിയോയില്‍ കാണുന്ന ഷാരുഖും ശബ്നമും ഇട്ടൌനജ പോലീസ് സ്റ്റേഷനില്‍ എത്തി രാത്രി 1:45ന് പരാതി നല്കിട്ടുണ്ടായിരുന്നു. പ്രതികളെ പിടികൂടാനായി ഒരു വിശേഷ സംഘം രൂപികരിക്കുകയാണ്. സംഭവത്തിന്‍റെ അന്വേഷണം ബി.കെ.ടിക്ക് നല്‍കിയിട്ടുണ്ട്.”
ഈ രണ്ട് കൂടപിറപ്പുകളോട് മോശമായി പെരുമാറിയ പോലീസ് ഉദ്യോഗസ്ഥന്മാരുടെ മുകളില്‍ നടപടി സ്വീകരിച്ചിട്ടുണ്ട് എന്നും യുപി പോലീസ് ട്വീറ്റ് ചെയ്ത് അറിയിച്ചിട്ടുണ്ട്.
ലക്നൌ പോലീസ് എസ്.എസ്.പി കലാനിധി നൈഥാനി ഈ സംഭവത്തിനെ കുറിച്ച് ബി.കെ.ടി. സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ക്ക് അന്വേഷിക്കാന്‍ നിര്‍ദേശം നല്‍കിട്ടുണ്ട്. 2016 ബാച്ചിലെ കോണ്‍സ്റ്റബിള്‍ രാഹുല്‍ ആണ് ഇവരോട് മോശമായി പെരുമാറിയത് അതിനാല്‍ സസ്പെന്‍റ് ചെയ്തിട്ടുണ്ട് എന്ന് ഈ ട്വീട്ടില്‍ അറിയിക്കുന്നു. സംഭവത്തിലെ നാലു പ്രതികളായ ഇസ്ലാം, യുനുസ്, ശക്കില്‍, ഉസ്മാന്‍ എന്നിവരെ യുപി പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഈ കാര്യം അവര്‍ ട്വീറ്റ് ചെയ്ത് അറിയിച്ചിട്ടുണ്ട്.
Amar Ujala | Archived Link |
Divya Marathi | Archived Link |
നിഗമനം
ഈ പോസ്റ്റില്‍ പറയുന്നത് പൂര്‍ണ്ണമായി വ്യാജമാണ്. ഒരു മുസ്ലിം സഹോദരനും സഹോദരിയും അവരുടെ നേര്‍ക്ക് ഉണ്ടായ ആക്രമണത്തെപ്പറ്റി റിപ്പോര്‍ട്ട് ചെയ്യാന്‍ ചെന്നപ്പോള്‍ എടുത്ത വീഡിയോ ആണ്. സംഭവം യുപിയില്‍ നിന്നുമുള്ളതാണ്.. ഇതില്‍ ബലാല്‍സംഗം സംബന്ധിച്ച കുറ്റകൃത്യം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. അതിനാല്‍ വസ്തുത അറിയാതെ ഈ വീഡിയോ ഷെയര്‍ ചെയ്യരുതെന്ന്‍ ഞങ്ങള്‍ പ്രിയ വായനക്കാരോട് അഭ്യര്‍ഥിക്കുന്നു.

Title:ഈ വീഡിയോ ബംഗാളില്‍ നടന്ന ബലാല്‍സംഗത്തിന്‍റെതല്ല! സത്യാവസ്ഥ അറിയാം…
Fact Check By: Harish nairResult: False
