
ഡൽഹിയുടെ പുതിയ മുഖ്യമന്ത്രി രേഖ ഗുപ്ത അവരുടെ ചെറുപ്പത്തിൽ അഭ്യാസങ്ങൾ നടത്തുന്ന ദൃശ്യങ്ങൾ എന്ന തരത്തിൽ ഒരു വീഡിയോ പ്രചരിപ്പിക്കുന്നുണ്ട്.
പക്ഷെ ഈ ദൃശ്യങ്ങളെ കുറിച്ച് ഞങ്ങൾ അന്വേഷിച്ചപ്പോൾ ഈ ദൃശ്യങ്ങൾ രേഖ ഗുപ്തയുടെതല്ല എന്ന് കണ്ടെത്തി. ആരാണ് വീഡിയോയിൽ കാണുന്ന യുവതി എന്ന് നമുക്ക് നോക്കാം.
പ്രചരണം
മുകളിൽ നൽകിയ പോസ്റ്റിൽ നമുക്ക് ഒരു വീഡിയോ കാണാം. വീഡിയോയിൽ ഒരു സ്ത്രീ ആയുധ പൂജ നടത്തി ആയുധങ്ങൾ വെച്ച് അഭ്യാസങ്ങൾ നടത്തുന്നതായി കാണാം. വീഡിയോയെ കുറിച്ച് പോസ്റ്റിൻ്റെ അടികുറിപ്പിൽ പറയുന്നത് ഇങ്ങനെയാണ്: “ആർ.എസ്.എസ് പ്രവർത്തക രേഖ ഗുപ്തയും ഇപ്പോൾ ഡൽഹി മുഖ്യമന്ത്രിയുമായതിന്റെ പഴയ വീഡിയോ.🌹”
പക്ഷെ ശരിക്കും ഈ ദൃശ്യങ്ങൾ ഡൽഹിയുടെ പുതിയ മുഖ്യമന്ത്രി രേഖ ഗുപ്തയുടെതാണോ? നമുക്ക് അന്വേഷിക്കാം.
വസ്തുത അന്വേഷണം
ഈ ദൃശ്യങ്ങളെ കുറിച്ച് കൂടുതൽ അറിയാൻ ഞങ്ങൾ വീഡിയോയുടെ സ്ക്രീൻഷോട്ടുകൾ ഗൂഗിളിൽ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തി പരിശോധിച്ചപ്പോൾ ഞങ്ങൾക്ക് ഈ വീഡിയോ ഫെബ്രുവരി 19, 2025ന് ഒരു ഇൻസ്റ്റാഗ്രാം ഹാൻഡിലിൽ പ്രസിദ്ധികരിച്ചതായി കണ്ടെത്തി. ഈ ഇൻസ്റ്റാഗ്രാം ഹാൻഡിൽ രാജശ്രീ മറാത്തി എന്ന സിനിമ പ്രൊഡക്ഷൻ കമ്പനിയുടെതാണ്.
ഈ പോസ്റ്റിൻ്റെ അടിക്കുറിപ്പ് പ്രകാരം ഈ വീഡിയോ രാജശ്രീ പ്രൊഡക്ഷൻ ഛത്രപതി ശിവാജി മഹാരാജ് ജയന്തിയുടെ സന്ദർഭത്തിൽ ഈ വീഡിയോ പ്രസിദ്ധികരിച്ചതാണ്. ഈ വീഡിയോയിൽ കാണുന്നത് രേഖ ഗുപ്ത അല്ല പകരം പായൽ ജാദ്ധവ് എന്ന മറാത്തി നടിയാണ്. പായൽ ജാദ്ധവിൻ്റെ ഇൻസ്റ്റാഗ്രാം പോസ്റ്റ് നമുക്ക് താഴെ കാണാം.
ഡൽഹിയിലെ കോൺഗ്രസ് നേതാവ് അൽക്ക ലാംബ തൻ്റെ X ഹാൻഡിലിൽ രേഖ ഗുപ്തയുടെ കോളേജ് സമയത് എടുത്ത ചിത്രം പോസ്റ്റ് ചെയ്തിട്ടുണ്ട്. 1995ൽ എടുത്ത ഈ ചിത്രം നമുക്ക് താഴെ കാണാം.
നിഗമനം
സമൂഹ മാധ്യമങ്ങളിൽ ഡൽഹി മുഖ്യമന്ത്രി രേഖ ഗുപ്തയുടെ ചെറുപ്പത്തിലുള്ള ദൃശ്യങ്ങൾ എന്ന തരത്തിൽ പ്രചരിപ്പിക്കുന്ന ദൃശ്യങ്ങൾ ഒരു മറാത്തി നടി പായൽ ജാദ്ധവിൻ്റെതാണ് എന്ന് അന്വേഷണത്തിൽ നിന്ന് വ്യക്തമാകുന്നു.
ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക.
ഞങ്ങളെ സോഷ്യല്‍ മീഡിയയില്‍ ഫോളോ ചെയ്യുക:
Facebook | Twitter | Instagram | Telegram | WhatsApp (9049053770)

Title:മറാത്തി നടിയുടെ വീഡിയോ ഡൽഹി മുഖ്യമന്ത്രി രേഖ ഗുപ്തയുടെ ചെറുപ്പത്തിലെ വീഡിയോ എന്ന തരത്തിൽ തെറ്റായി പ്രചരിപ്പിക്കുന്നു
Written By: K. MukundanResult: Misleading
