Image Credit: The Quint.

ഗുജറാത്തില്‍ സ്വന്തം പിതാവിന്‍റെ ജീവന്‍ രക്ഷിക്കാന്‍ അലമുറിയിട്ട് കരയുന്നു എന്ന തരത്തില്‍ ഒരു വീഡിയോ സാമുഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.

പക്ഷെ ഞങ്ങള്‍ വീഡിയോയെ കുറിച്ച് അന്വേഷിച്ചപ്പോള്‍ ഈ വീഡിയോ ഗുജറാത്തിലെതല്ല പകരം ഝാർഖണ്ഡിലെതാണ് എന്ന് കണ്ടെത്തി. എന്താണ് സംഭവം നമുക്ക് നോക്കാം.

പ്രചരണം

ഞങ്ങളുടെ വാട്സാപ്പ് നമ്പറില്‍ പരിശോധനക്കായി ഞങ്ങള്‍ക്ക് ഒരു വീഡിയോ ലഭിച്ചു. വീഡിയോയോടൊപ്പം പ്രചരിപ്പിക്കുന്ന സന്ദേശം ഇങ്ങനെയാണ്:

ഗുജറാത്തിൽ നിന്നും വളരെ ദുഖകരമായ കാഴ്ച്ച. നാം മാധ്യമങ്ങളിലൂടെ കാണുന്നതിലും ദയനീയമാണ് കാര്യങ്ങൾ..

"ഓക്സിജനനെവിടെ...ഡോക്ടറെവിടെ....

സ്വന്തം പിതാവിന്റെ ജീവൻ രക്ഷിയ്ക്കാൻ അലമുറയിട്ട് കരയുന്ന മകൾ "

#COVID19

ഇതേ അടികുറിപ്പോടെ ഈ വീഡിയോ ഫെസ്ബുക്കിലും ചില പോസ്റ്റുകളിലൂടെ പ്രചരിപ്പിക്കുന്നുണ്ട്. ഇത്തരത്തില്‍ ഒരു പോസ്റ്റ്‌ നമുക്ക് താഴെ കാണാം.

FacebookArchived Link

വസ്തുത അന്വേഷണം

സംഭവത്തിനെ കുറിച്ച് കൂടതല്‍ അറിയാന്‍ ഞങ്ങള്‍ വീഡിയോയില്‍ കാണുന്ന സംഭവവുമായി ബന്ധപെട്ട പ്രത്യേക കീ വേര്‍ഡ്‌ ഉപയോഗിച്ച് അന്വേഷിച്ചപ്പോള്‍ ഞങ്ങള്‍ക്ക് ദി ക്വിന്‍റ് അവരുടെ യുട്യൂബ് ചാനലില്‍ പ്രസിദ്ധികരിച്ച ഈ വീഡിയോ റിപ്പോര്‍ട്ട്‌ ലഭിച്ചു.

ഝാർഖണ്ഡിന്‍റെ തലസ്ഥാന നഗരം റാഞ്ചിയിലെ സദര്‍ ആശുപത്രിയിലെ കാഴ്ചയാണ് നാം വീഡിയോയില്‍ കാണുന്നത്. 30 വയസായ യുവതി തന്‍റെ കൊറോണ ബാധിച്ച പിതാവിനെ ചികിത്സക്കായി റാഞ്ചിയിലെ സദര്‍ ആശുപത്രിയില്‍ കൊണ്ട് വന്നപ്പോള്‍ അവര്‍ക്ക് ആശുപത്രിയിലെ പാര്‍ക്കിംഗ് ലോട്ടില്‍ അര മണിക്കൂറോളം കാത്തിരിക്കേണ്ടി വന്നു. അതിന് ശേഷമാണ് അവര്‍ക്ക് എന്തെങ്കിലും സഹായം ലഭിച്ചത് എന്ന് യുവതി പറയുന്നു. പിന്നിട് ഡോക്ടര്‍ യുവതിയുടെ പിതാവിനെ പരിശോധിച്ചപ്പോള്‍ അദ്ദേഹം മരിച്ചിരുന്നു. പിതാവിന്‍റെ ശവം കൊണ്ട് പോകുന്നതിന്‍റെ ഇടയിലാണ് ഝാർഖണ്ഡ ആരോഗ്യ മന്ത്രി ബന്ന ഗുപ്തയെ യുവതി കണ്ടത്. ഗുപ്ത ആശുപത്രിയില്‍ നിരിക്ഷണം നടതുകയായിരുന്നു ആ സമയത്ത്.

സങ്കടപ്പെട്ടിരുന്ന യുവതിയുടെ അടുത്ത് മാധ്യമങ്ങള്‍ എത്തിയപ്പോള്‍ അത് പോലെ തന്നെ അവിടെ സംസ്ഥാന ആരോഗ്യ മന്ത്രിയെ കണ്ടപ്പോള്‍ യുവതി കരഞ്ഞു തന്‍റെ വികാരം പുറത്ത് എടുത്തു. “എന്താ നിങ്ങള്‍ മരിച്ച ആളുടെ അഭിമുഖം എടക്കാനാണോ വന്നത്?” എന്ന് ചോദിച്ച് യുവതി മാധ്യമ ചാനലുകളുടെ മൈക്ക് തള്ളുന്നത് നമുക്ക് കാണാം. “മന്ത്രിജി ഞങ്ങള്‍ ഡോക്ടര്‍-ഡോക്ടര്‍ വിളിച്ചുകൊണ്ടിരുന്നു പക്ഷെ അര മണിക്കൂര്‍ വരെ ആരും വന്നില്ല; (നിങ്ങളൊക്കെ) വരും വോട്ട് ചോദിക്കാന്‍ മാത്രം വരുല്ലോ”, എന്നും യുവതി പറയുന്നതായി നമുക്ക് വീഡിയോയില്‍ കേള്‍ക്കാം.

പിന്നിട് ദി ക്വിന്‍റിന്‍റെ റിപ്പോര്‍ട്ടില്‍ ഝാർഖണ്ഡ ആരോഗ്യ മന്ത്രി ബന്ന ഗുപ്ത മാധ്യമങ്ങളോട് പറയുന്നത് നമുക്ക് കേള്‍ക്കാം. അദ്ദേഹം പറയുന്നത് ഇങ്ങനെയാണ്: “ഞാന്‍ ഇവിടെ എത്തിയതിന് ശേഷം ഇവിടെ യാതൊരു മരണം ഉണ്ടായിട്ടില്ല. ഈ മരണം ഞാന്‍ ഇവിടെ എത്തുന്നതിന് മുമ്പാണ് സംഭവിച്ചത്. മരിച്ച വ്യക്തിയുടെ കുടുംബത്തോട് ഞാന്‍ അനുശോചനം അറിയിക്കുന്നു. എവിടെങ്കിലും എന്തെങ്കിലും തെറ്റ് സംഭവിച്ചിട്ടുണ്ടെങ്കില്‍ മരിച്ച വ്യക്തിയുടെ വീട്ടുകാര്‍ര്‍ പരാതി എഴുതി തന്നാല്‍ അതിന് മുകളില്‍ ഞങ്ങള്‍ നടപടി എടുക്കും”

മരിച്ച കോവിഡ്‌ രോഗിയുടെ പേര് പവന്‍ ഗുപ്ത എന്നാണ്. അദ്ദേഹം അവിടെ ചികിത്സക്കായി ഒരു മണിക്കൂര്‍ കാത്തിരുന്നു. പക്ഷെ ചികിത്സ ലഭിക്കാത്തതിനാല്‍ അദ്ദേഹം മരിച്ചു എന്ന് അന്തരിച്ച പവന്‍ ഗുപ്തയുടെ കുടുംബക്കാര്‍ ആരോപിക്കുന്നുണ്ട്.

ദി ഇന്ത്യന്‍ എക്സ്പ്രസ് ഈ സംഭവത്തിനെ കുറിച്ച് പ്രസിദ്ധികരിച്ച വീഡിയോ റിപ്പോര്‍ട്ട്‌ നമുക്ക് താഴെ കാണാം. ഈ റിപ്പോര്‍ട്ടിലും ദി ക്വിന്‍റിന്‍റെ റിപ്പോര്‍ട്ടില്‍ പറയുന്ന കാര്യങ്ങള്‍ തന്നെയാണ് പറയുന്നത്.

നിഗമനം

ഒരു മകള്‍ തന്‍റെ കോവിഡ്‌ ബാധിച്ച് മരിച്ച പിതാവിന് വേണ്ടി കരയുന്ന ദുഖകരമായ സംഭവത്തിന്‍റെ ഈ വീഡിയോ ഗുജറാത്തിലെതല്ല പകരം ഝാർഖണ്ഡിലെ റാഞ്ചിയിലെ സദര്‍ ആശുപത്രിയിലെതാണ്.

ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ Telegram ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് സബ്സ്ക്രൈബ് ചെയുക.

Avatar

Title:ഝാർഖണ്ഡിലെ വീഡിയോ ഗുജറാത്തിന്‍റെ പേരില്‍ സാമുഹ്യ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നു...

Fact Check By: Mukundan K

Result: Partly False