
തിരുവനന്തപുരത്ത് കൊല്ലമ്പുഴയില്‍ വിചിത്രമായ മൃഗങ്ങള്‍ ഇറങ്ങിയിട്ടുണ്ട് അതില്‍ ഒന്ന് കൊല്ലപ്പെട്ടു എന്ന തരത്തില്‍ ഒരു വീഡിയോ സഹിതം വാട്സാപ്പില്‍ വ്യാപകമായി പ്രചരണം നടക്കുന്നുണ്ട്.
പക്ഷെ ഈ സംഭവത്തിനെ കുറിച്ച് ഞങ്ങള്‍ അന്വേഷിച്ചപ്പോള്‍ ഈ സന്ദേശം വ്യാജമാണ് എന്ന് കണ്ടെത്തി. കുടാതെ ഈ സന്ദേശത്തിന്‍റെ അടിസ്ഥാനത്തിലുള്ള വീഡിയോ യഥാര്‍ത്ഥ മൃഗത്തിന്‍റെതല്ല എന്നും കണ്ടെത്തി. എന്താണ് ഈ സംഭവത്തിന്‍റെ യഥാര്‍ത്ഥ്യം നമുക്ക് നോക്കാം.
പ്രചരണം
ഞങ്ങളുടെ വാട്സാപ്പ് ഫാക്റ്റ് ലൈന്‍ നമ്പര്‍ 9049053770ല്‍ ഒരു വീഡിയോ പരിശോധനക്കായി ലഭിച്ചു. വീഡിയോയില്‍ ഒരു വിചിത്രമായ മൃഗം മരിച്ച നിലയില്‍ കാണുന്നുണ്ട്. ഈ മൃഗത്തിന് ചെന്നായയുടെ തലയും മനുഷ്യന്‍റെ ശരീരവുമുണ്ട്. വീഡിയോക്കൊപ്പം ഒരു ശബ്ദസന്ദേശവും പ്രചരിക്കുന്നുണ്ട്. ശബ്ദസന്ദേശം താഴെ കേള്‍ക്കാം.

ശബ്ദസന്ദേശം താഴെ കേള്‍ക്കാം.
താഴെ നമുക്ക് ഈ സന്ദേശത്തിനോടൊപ്പം പ്രചരിപ്പിക്കുന്ന വീഡിയോയും കാണാം.
വസ്തുത അന്വേഷണം
വീഡിയോയെ In-Vid We Verify ഉപയോഗിച്ച് ഞങ്ങള്‍ വിവിധ ഫ്രേമുകളില്‍ വിഭജിച്ചു. അതില്‍ നിന്ന് ലഭിച്ച പരിണാമങ്ങള്‍ പരിശോധിച്ചപ്പോള്‍ ഞങ്ങള്‍ക്ക് ജോസഫ് റോബ് കൊബാസ്കി എന്ന സിനിമയില്‍ സ്പെഷ്യല്‍ എഫ്ഫക്റ്റ് ഉണ്ടാക്കുന്ന കലാകാരന്‍റെ ഇന്‍സ്റ്റാ അക്കൗണ്ട് ലഭിച്ചു. അദ്ദേഹം ഇത് പോലെയുള്ള സാങ്കല്പിക ജീവികളെ സിനിമക്ക് വേണ്ടി ഉണ്ടാക്കുന്നതാണ്. ഇവ യഥാര്‍ത്ഥത്തിലുള്ളതല്ല. ഈ സൃഷ്ടിയും അദ്ദേഹത്തിന്‍റെതാണ്. അദ്ദേഹം സൃഷ്ടിച്ച വിചിത്രമായ ജീവിയോടൊപ്പം അദ്ദേഹത്തിന്‍റെ ചിത്രം നമുക്ക് താഴെ കാണാം.

അദ്ദേഹം തന്‍റെ ഹൈലൈറ്റ്സില്‍ സാമുഹ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്ന ഈ വീഡിയോ വ്യാജമാണ് എന്ന് പ്രഖ്യാപിക്കുന്ന ഹെക്റ്റര്‍ റോസ എന്ന പത്രപ്രവര്‍ത്തകന്‍റെ ഫാക്റ്റ് ചെക്ക് വീഡിയോ പങ്ക് വെക്കുന്നുണ്ട്. ഈ വീഡിയോ നമുക്ക് താഴെ കാണാം.
ഈ സാങ്കല്പിക ജീവിയെ ഇംഗ്ലീഷില്‍ വേര്‍വൂള്‍ഫ് എന്ന്‍ വിളിക്കും. ഈ ജീവി സങ്കല്പികമാണ് യഥാര്‍ത്ഥത്തില്‍ ഈ ജീവി അസ്ഥിത്വത്തിലില്ല.
നിഗമനം
തിരുവനന്തപുരത്ത് കൊല്ലമ്പുഴയില്‍ ഒരു പകുതി മനുഷ്യന്‍ പകുതി ചെന്നായ് പോലെയുള്ള ‘വേര്‍വൂള്‍ഫ്’ കണ്ടെത്തി എന്ന പ്രചരണം പൂര്‍ണമായും തെറ്റാണ്. വെറുതേ ജനങ്ങളില്‍ പരിഭ്രാന്തി സൃഷ്ടിക്കാന്‍ നിര്‍മിച്ച ഒരു വ്യാജ സന്ദേശമാണ്. ഒരു കലാകാരന്‍ ഡിജിറ്റലായി നിര്‍മിച്ച ഒരു മൃഗത്തിന്‍റെ വീഡിയോ ഉപയോഗിച്ചാണ് പരിഭ്രാന്തി സൃഷ്ടിക്കാന്‍ ശ്രമിക്കുന്നത്. ഇങ്ങനെയുള്ള വീഡിയോകള്‍ നിങ്ങള്‍ക്ക് ലഭിച്ചാല്‍ ഞങ്ങളുടെ വാട്സാപ്പ് നമ്പര്‍ 9049053770യിലേക്ക് ആയിക്കുക.
ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ Telegram ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് സബ്സ്ക്രൈബ് ചെയുക.

Title:തിരുവനന്തപുരത്ത് കണ്ടെത്തിയ വിചിത്ര മൃഗത്തിന്‍റെ വീഡിയോയും വാട്സാപ്പ് സന്ദേശവും വ്യാജം…
Fact Check By: Mukundan KResult: False
