
പ്രചരണം
പാലക്കാട്ടെ ബിജെപി സ്ഥാനാർത്ഥിയായ മെട്രോമാൻ ശ്രീധരന്‍റെ കാൽ കഴുകി വണങ്ങി ചില വോട്ടർമാർ ആദരവ് പ്രകടിപ്പിച്ച ചിത്രങ്ങൾ വാർത്താ മാധ്യമങ്ങളിലും സാമൂഹ്യ മാധ്യമങ്ങളിലും വന്നിരുന്നു. ചിലർ ഈ പ്രവർത്തിയെ പുകഴ്ത്തിയ അപ്പോൾ മറ്റു ചിലർ കടുത്ത വിമർശനമാണ് ഇതിനെതിരെ ഉയർത്തിയത്. ഈ ശ്രീധരൻ വോട്ടർമാർക്കിടയിൽ വോട്ട് അഭ്യർത്ഥിക്കാൻ എത്തിയപ്പോഴാണ് വോട്ടർമാർ അദ്ദേഹത്തെ ഈ വിധം സ്വീകരിച്ചത്.
റിപ്പോർട്ടർ ചാനലിന്‍റെ ഓൺലൈൻ പതിപ്പിൽ ഇതുമായി ബന്ധപ്പെട്ട് പ്രസിദ്ധീകരിച്ച ഒരു വാർത്തയുടെ സ്ക്രീൻഷോട്ട് ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. “ദളിത് മോർച്ചക്കാർ ഗ്ലൗസ് പോലുമിടാതെ കാൽ കഴുകാൻ വന്നപ്പോൾ ഒരറപ്പുമില്ലാതെ നിന്ന് കൊടുത്ത ശ്രീധരമേനോനെ പോലുള്ള സവർണ്ണ നേതാക്കൾ എന്നും ബിജെപി ക്ക് അഭിമാനമാണ്.. 💪🕉️🚩”എന്ന അടിക്കുറിപ്പോടെ റിപ്പോർട്ടർ ചാനൽ ഓണ്‍ ലൈന്‍ പതിപ്പ് പ്രസിദ്ധീകരിച്ച വാർത്തയുടെ തലക്കെട്ട് നൽകിയിരിക്കുന്നത് ഇങ്ങനെയാണ് “അമ്പലവാസിയായ ഇ ശ്രീധരൻ കാൽ കഴുകി വേണ്ടെങ്കിൽ ദളിത് മോർച്ച കാർ മാംസാഹാരികളോട് വെറുപ്പാണെങ്കിലും തീണ്ടുന്നതില്‍ തനിക്ക് പ്രശ്നമില്ലെന്ന് ശ്രീധരൻ”

റിപ്പോർട്ടർ ചാനലിനെ ലോഗോയും ചിത്രത്തിൽ കാണാം. ഞങ്ങൾ ഈ വാർത്തയെ കുറിച്ച് അന്വേഷിച്ചപ്പോൾ ഇത് വെറും വ്യാജപ്രചരണം മാത്രമാണെന്ന് തെളിഞ്ഞു
വസ്തുത ഇതാണ്
ഈ സ്ക്രീൻ ഷോട്ടുമായി പ്രചരിക്കുന്ന മറ്റു ചില പോസ്റ്റുകൾ ഇവിടെ കാണാം:

ഞങ്ങൾ ആദ്യം തന്നെ റിപ്പോർട്ടർ ചാനലിന്‍റെ ഓൺലൈൻ പതിപ്പ് എടുത്തുനോക്കി. അതിൽ നൽകിയിരിക്കുന്ന വാർത്തയുടെ തലക്കെട്ട് ഇങ്ങനെയാണ് “ഈ ശ്രീധരനെ കാൽകഴുകി വണങ്ങി വോട്ടർമാർ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് എതിരെ വിമർശനം”

പോസ്റ്റിലെ സ്ക്രീന്‍ ഷോട്ടില്‍ നല്‍കിയിരിക്കുന്ന തലക്കെട്ടും ചാനലിന്‍റെ ഓണ്‍ലൈന്‍ പതിപ്പില്‍ നല്‍കിയിരിക്കുന്ന തലക്കെട്ടും രണ്ടും രണ്ടാണ്. ചാനല്‍ വാര്‍ത്തയില്‍ നല്‍കിയിരിക്കുന്ന ചിത്രങ്ങള്‍ ഇതുതന്നെയാണ്. എന്നാല്‍ കാൽകഴുകി വണങ്ങിയത് ദളിത് മോർച്ച പ്രവര്‍ത്തകരാണെന്ന് വാർത്തയുടെ ഉള്ളടക്കത്തിൽ ഒരിടത്തും പറയുന്നില്ല. തലക്കെട്ടിലും ഇതിന്‍റെ യാതൊരു സൂചനയും ഇല്ല. കൂടുതൽ വ്യക്തതയ്ക്കായി ഞങ്ങൾ റിപ്പോർട്ടർ ചാനല്‍ ഓൺലൈൻ പതിപ്പ് എഡിറ്റർ ബഷീറുമായി സംസാരിച്ചു. അദ്ദേഹം പറഞ്ഞത് ഇങ്ങനെയാണ് :ഇത് വ്യാജ സ്ക്രീൻഷോട്ടാണ്. ഞങ്ങൾ നൽകിയ വാർത്ത ഇപ്പോഴും വെബ്സൈറ്റിൽ ഉണ്ട്. ഞങ്ങളുടെ ലോഗോയും പേരും ദുരുപയോഗം ചെയ്ത് വ്യാജ പ്രചരണത്തിന് ഉപയോഗിക്കുകയാണ് ചെയ്തിരിക്കുന്നത്. കൂടാതെ ഇങ്ങനെ ചെയ്തത് ദളിത് മോര്‍ച്ച ആണെന്നൊന്നും വാർത്തയിൽ ഒരിടത്തും ഞങ്ങൾ പറഞ്ഞിട്ടില്ല. മാത്രമല്ല ഈ ശ്രീധരൻ പറഞ്ഞതായി ഇത്തരത്തിൽ ഒരു വാചകം ഞങ്ങള്‍ നല്‍കിയിട്ടില്ല.
ഞങ്ങൾ മേട്രോമാന്‍ ഈ ശ്രീധരന്‍റെ സെക്രട്ടറി മാത്യുവുമായി സംസാരിച്ചു. അദ്ദേഹം പറഞ്ഞത് ഇങ്ങനെയാണ്: ഇത് വെറും വ്യാജ പ്രചരണമാണ്. സ്നേഹപൂർവ്വം ചില വോട്ടർമാർ അദ്ദേഹത്തിന്‍റെ കാൽകഴുകി വണങ്ങി എന്ന് മാത്രമേയുള്ളൂ അതില്‍ ജാതിയോ മതമോ രാഷ്ട്രീയമോ ഇല്ല. അദ്ദേഹത്തിന്‍റെ പ്രായവും സാമൂഹിക പദവിയും കണക്കിലെടുത്ത് വോട്ടർമാർ അദ്ദേഹത്തെ ആദരിച്ചതാകാം. അതിന് മറ്റ് മാനങ്ങൾ നൽകേണ്ടതില്ല. ഈ കാര്യം ദുഷ്പ്രചരണത്തിനായി മറ്റൊന്നായി അവതരിപ്പിച്ച് പ്രചരിപ്പിക്കുകയാണ്.”
റിപ്പോർട്ടർ ചാനലിലെ സ്ക്രീൻ ഷോട്ടിൽ പ്രചരിക്കുന്ന വാർത്ത വെറും വ്യാജപ്രചരണമാണെന്ന് അന്വേഷണത്തിൽ തെളിഞ്ഞിട്ടുണ്ട്.
നിഗമനം
പോസ്റ്റിലെ വാർത്ത പൂർണമായും തെറ്റായ പ്രചരണമാണ്. റിപ്പോർട്ടർ ചാനലിന്‍റെ വ്യാജ സ്ക്രീൻ ഷോട്ടിൽ വ്യാജ വാർത്ത പ്രചരിപ്പിക്കുകയാണ് ചെയ്യുന്നത്. പാലക്കാട്ടെ വോട്ടർമാർ അവിടുത്തെ ബിജെപി സ്ഥാനാർഥി ഈ ശ്രീധരൻ കാൽകഴുകി വണങ്ങിയ വാർത്ത റിപ്പോർട്ടർ ചാനൽ പ്രസിദ്ധീകരിച്ചിരുന്നു എന്നാൽ അത് മറ്റൊരു തരത്തിലാണ്. അത് ഇപ്പോഴും അവരുടെ വെബ്സൈറ്റിൽ ലഭ്യമാണ്.
Title:ഈ ശ്രീധരനെ കാൽ കഴുകി വണങ്ങി വോട്ടർമാർ ആദരിച്ച കാര്യത്തെ അധിക്ഷേപിക്കുന്ന തലക്കെട്ടുള്ള റിപ്പോർട്ടർ ഓൺലൈൻ സ്ക്രീന്‍ഷോട്ട് വ്യാജമാണ്…
Fact Check By: Vasuki SResult: False


