
സമൂഹ മാധ്യമങ്ങളിൽ ഇസ്ലാമിക് സ്റ്റേറ്റ് യസ്സിദി-ക്രിസ്ത്യാനി പെൺകുട്ടികളെ ലേലത്തിന് വെച്ചത്തിൻ്റെ ദൃശ്യങ്ങൾ എന്ന തരത്തിൽ ഒരു വീഡിയോ പ്രചരിപ്പിക്കുന്നുണ്ട്.
പക്ഷെ ഈ വീഡിയോയെ കുറിച്ച് ഞങ്ങൾ അന്വേഷിച്ചപ്പോൾ ഈ പ്രചരണം തെറ്റാണെന്ന് കണ്ടെത്തി. എന്താണ് സംഭവത്തിൻ്റെ യാഥാർഥ്യം നമുക്ക് നോക്കാം.
പ്രചരണം
മുകളിൽ നൽകിയ പോസ്റ്റിൽ നമുക്ക് ഒരു വീഡിയോ കാണാം. ഈ വീഡിയോയിൽ നമുക്ക് തീവ്രവാദികൾ പെൺകുട്ടികളെ ചങ്ങലയിൽ കെട്ടി തെരുവിൽ ലേലം വിളിക്കുന്നതായി കാണാം. ഈ വീഡിയോയെ കുറിച്ച് പോസ്റ്റിൻ്റെ അടികുറിപ്പിൽ പറയുന്നത് ഇങ്ങനെയാണ്: “ഇസ്ലിമിക് സ്റ്റേറ്റ് ഇറാക്കിൽ സ്വന്തം ഭവനങ്ങളിൽ കഴിഞ്ഞിരുന്നവരെ ആക്രമിച്ച് കീഴടക്കി പുരുഷൻമാരെ കൊന്ന് അവരുടെ (യസ്സീദി-ക്രിസ്ത്യൻ) സ്ത്രീകളെ ചങ്ങലയിൽ ബന്ധിച്ച് സെക്സ് മാർക്കറ്റിൽ ലേലത്തിന് വെച്ചപ്പോൾ നോവാത്ത ഇന്ത്യയിലെ ഇസ്ലാമിസ്റ്റുകൾക്ക്, അമേരിക്കയുടെ മണ്ണിൽ അനധികൃതമായി പ്രവേശിക്കുകയും അവിടെ അമേരിക്കൻ നയങ്ങൾക്ക് എതിരെയും അമേരിക്കക്ക് എതിരായും പ്രക്ഷോഭം നടത്തിയവരെ ആ രാജ്യം ചങ്ങലക്കിട്ട് നാട് കടത്തിയപ്പോൾ നോവുന്നുണ്ടെങ്കിൽ ആ നോവിൻ്റെ പിന്നിൽ തികച്ചും മത വർഗീയ അടിമത്വം തന്നെ. മനുഷ്യത്വം ഇല്ലാത്ത ഇടത്പക്ഷ ചിന്തകർക്ക് അമേരിക്കൻ സമീപനത്തെ എതിർക്കാനുള്ള അവകാശം ഇല്ല.”
എന്നാൽ ശരിക്കും എന്താണ് ഈ സംഭവം നമുക്ക് അന്വേഷിക്കാം.
വസ്തുത അന്വേഷണം
ഈ സംഭവത്തെ കുറിച്ച് ഞങ്ങൾ ഇതിനെ മുൻപും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഈ വീഡിയോ യഥാര്‍ത്ഥത്തില്‍ 2014ല്‍ ലണ്ടനില്‍ ഐ.എസ്. തീവ്രവാദികള്‍ കുര്‍ദി സ്ത്രികളെ എങ്ങനെ ലൈംഗിക അടിമകളാക്കി വില്കുന്നു എന്ന് കാണിക്കാന്‍ ഒരു സംഘടന സംഘടിപ്പിച്ച നാടകത്തിന്‍റെ ദൃശ്യങ്ങളാണ്. ഞങ്ങള്‍ ഇതിനെ കുറിച്ച് നടത്തിയ അന്വേഷണം താഴെ നല്‍കിയ ലിങ്ക് ഉപയോഗിച്ച് വായിക്കാം.
Also Read | FACT CHECK: ഈ ചിത്രം സ്ത്രീകളെ താലിബാന്‍ തെരുവില്‍ ലേലം വിളിച്ച് വില്‍ക്കുന്നത്തിന്‍റെതല്ല; സത്യാവസ്ഥ അറിയൂ…
ബ്രിട്ടനിലെ കുര്‍ദിശ് വംശജരുടെ ഒരു സംഘടന കമപാഷന്‍ ഫോര്‍ കുര്‍ദിസ്ഥാന്‍ ഒക്ടോബര്‍ 2014ല്‍ നടത്തിയ ഒരു നാടകത്തിന്‍റെ ചിത്രവും വീഡിയോയുമാണ് ഇപ്പോള്‍ തെറ്റായ സന്ദര്‍ഭത്തില്‍ പ്രചരിപ്പിക്കുന്നത്. 2014ല്‍ ബിബിസി ഈ നാടകത്തിനെ കുറിച്ച് പ്രസിദ്ധികരിച്ച വാര്‍ത്ത നമുക്ക് താരെ കാണാം.
വാർത്ത വായിക്കാൻ – BBC | Archived
ഒക്ടോബ൪ 14, 2014നാണ് ഈ നാടകം ലണ്ടനിൽ ഒരു തെരുവിൽ ഈ കുർഡിഷ് പ്രവർത്തകർ അവതരിപ്പിച്ചത്. ഈ നാടകത്തിൻ്റെ ഫോട്ടോ എടുത്ത ഫോട്ടോഗ്രാഫർ അറി മുറാദ് അദ്ദേഹത്തിൻ്റെ ഫോട്ടോ വെച്ച് നടത്തുന്ന ഒരു വ്യാജപ്രചരണത്തെ പൊളിക്കുന്നത് നമുക്ക് താഴെ നൽകിയ ഒരു X പോസ്റ്റിൽ കാണാം.
അദ്ദേഹത്തിന്‍റെ ഫെസ്ബൂക്ക് പേജില്‍ ഈ വീഡിയോയും അദ്ദേഹം പോസ്റ്റ് ചെയ്തിട്ടുണ്ട്. ഈ വീഡിയോ ഐ.എസ്. ഭീകരര്‍ കാണിക്കുന്ന ക്രൂരതയെ കുറിച്ച് ബോധവല്കരണം നടത്താനുള്ള ഉദ്ദേശത്തോടെ ഉണ്ടാക്കിയ ഒരു നാടകത്തിന്‍റെതാണ് എന്ന് അദ്ദേഹം വ്യക്തമാക്കുന്നു. ഇത് ഐ.എസിനെതിരെ ഒരു പ്രതിഷേധം മാത്രമാണ്, ഐ.എസിന്‍റെ ഇസ്ലാമല്ല ശരിയായ ഇസ്ലാം എന്നും വീഡിയോയുടെ നിര്‍മാതാവ് പറയുന്നു. ഈ നാടകത്തില്‍ അഭിനയിച്ച കലാകാരന്മാരുടെ പേരും പോസ്റ്റില്‍ നല്‍കിയിട്ടുണ്ട്.
https://www.facebook.com/arimuradd/videos/10156183066545284
നിഗമനം
സമൂഹ മാധ്യമങ്ങളിൽ ഇസ്ലാമിക് സ്റ്റേറ്റ് യസ്സിദി-ക്രിസ്ത്യാനി പെൺകുട്ടികളെ ലേലത്തിന് വെച്ചത്തിൻ്റെ ദൃശ്യങ്ങൾ എന്ന തരത്തിലുള്ള പ്രചരണം തെറ്റാണെന്ന് അന്വേഷണത്തിൽ നിന്ന് വ്യക്തമാകുന്നു. ഈ ദൃശ്യങ്ങൾ 2014ൽ ലണ്ടനിൽ കുർദി പ്രവർത്തകർ നടത്തിയ ഒരു നാടകത്തിൻ്റെതാണ്.
ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക.
ഞങ്ങളെ സോഷ്യല്‍ മീഡിയയില്‍ ഫോളോ ചെയ്യുക:
Facebook | Twitter | Instagram | Telegram | WhatsApp (9049053770)

Title:യുകെയിൽ നടന്ന നാടകത്തിൻ്റെ പഴയെ വീഡിയോ ഇസ്ലാമിക് സ്റ്റേറ്റ് യസ്സിദി-ക്രിസ്ത്യാനി പെൺകുട്ടികളെ ലേലം വിളിക്കുന്ന എന്ന വ്യാജപ്രചരണം
Written By: Mukundan KResult: False
