FACT CHECK: ഈ വീഡിയോ ഇറ്റലിയില്‍ പ്രസിഡന്‍റ് കയ്യൊഴിഞ്ഞപ്പോൾ ജനങ്ങൾ തെരുവിലിറങ്ങി പ്രാർത്ഥിക്കുന്നതിന്‍റെ ദ്രിശ്യങ്ങളല്ല; സത്യാവസ്ഥ അറിയൂ...
ലോകരാജ്യങ്ങളുടെ മുന്നില്‍ നില്‍കുന്ന ഏറ്റവും വലിയ വെല്ലുവിളിയാണ് കൊറോണ വൈറസ് മഹാമാരി. ഈ മഹാമാരി ഏറ്റവും അധികം നഷ്ടമുണ്ടാക്കിയത് ഇറ്റലിയിലാണ്. ഇത് വരെ ഇറ്റലിയില്‍ 60000 ലധികം ആളുകള്‍ക്ക് കൊറോണ വൈറസ് ബാധ സ്ഥിരികരിച്ചിട്ടുണ്ട്. ഇതില്‍ 5000ത്തിനെ കാലും അധികം ആളുകളാണ് ഇത് വരെ മരിച്ചിരിക്കുന്നത്. ഈ സാഹചര്യത്തില്‍ ഇറ്റലി സര്‍ക്കാരിന് സ്ഥിതികള്‍ സാധാരണ ഗതിയിലാക്കാന്‍ പല ബുദ്ധിമുട്ടുകള്‍ നേരിടേണ്ടിവരുന്നുണ്ട്. ഇത്തരം ഒരു പശ്ചാതലത്തില്‍ ഇറ്റലിയുടെ പ്രസിഡന്‍റ് കയ്യൊഴിഞ്ഞപ്പോള്‍ ജനങ്ങള്‍ തെരുവിലറങ്ങി പ്രാര്‍ഥിച്ചു എന്ന് വാദിച്ചു ചില സ്ത്രികള്‍ തെരുവില്‍ പ്രാര്‍ത്തിക്കുന്നതിന്‍റെ ദൃശ്യങ്ങള്‍ സാമുഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. തന്‍റെ രാജ്യത്തിന്‍റെ മുന്നില്‍ കടക്കുന്ന ഈ പ്രതിസന്ധിയിനോദ് രക്ഷിക്കുക എന്ന് അഭിയര്തിച്ച് ഇറ്റലിയിലെ ജനങ്ങള്‍ തെരുവിലിറങ്ങി നിസ്കരിക്കുന്നു എന്ന തരത്തിലാണ് ഈ വീഡിയോ പ്രചരിക്കുന്നത്. പക്ഷെ ഈ വീഡിയോയെ കുറിച്ച് ഞങ്ങള്‍ അന്വേഷിച്ചപ്പോള്‍ ഈ വീഡിയോ പഴയതാണ് എന്ന് ഞങ്ങള്‍ കണ്ടെത്തി. നിലവില്‍ ഇറ്റലിയില്‍ നടക്കുന്ന സംഭവങ്ങളുമായി ഈ വീഡിയോക്ക് യാതൊരു ബന്ധമില്ല. എന്താണ് യഥാര്‍ത്ഥ്യം നമുക്ക് നോക്കാം.
വിവരണം
വാട്ട്സാപ്പില്‍ ലഭിച്ച സന്ദേശം-
വീഡിയോ-
ഫെസ്ബൂക്ക് പോസ്റ്റ്-
Archived Link |
മുകളില്‍ നല്‍കിയ ഫെസ്ബൂക്ക് പോസ്റ്റിന്‍റെ അടിക്കുറിപ്പും വാട്ട്സാപ്പ് സന്ദേശത്തിലെ വാചകവും ഇപ്രകാരമാണ്: “മനുഷ്യർ എത്ര ദുർബലർ. നോക്കു ഇത് ഇറ്റലിയിലാണ്. പ്രസിഡന്‍റ് കയ്യൊഴിഞ്ഞപ്പോൾ ജനങ്ങൾ തെരുവിലിറങ്ങി പ്രാർത്ഥിക്കുന്നു. ഇത് കണ്ട് അറിയാത്തവരും പ്രാർത്ഥനയെ അനുകരിക്കുന്നു. ഇവിടെ ഏത് ദൈവം ഏത് മതം എന്നതല്ല പ്രസക്തി. അവസാനവഴി ദൈവമാർഗ്ഗം എന്ന ചിന്ത. അതല്ലേ?”
വസ്തുത അന്വേഷണം
വീഡിയോയെ കുറിച്ച് കൂടുതല്‍ അറിയാന്‍ ഞങ്ങള്‍ വീഡിയോയിനെ In-Vid ഉപയോഗിച്ച് വിവിധ ചിത്രങ്ങളില്‍ വിഭജിച്ചു. ഈ ചിത്രങ്ങളില്‍ ഒന്നിനെ Yandexല്‍ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തി അന്വേഷിച്ചപ്പോള്‍ ഞങ്ങള്‍ക്ക് യുട്യൂബില്‍ ഈ വീഡിയോ ലഭിച്ചു. ഈ വീഡിയോ യുട്യൂബില്‍ 2017 മുതല്‍ ലഭ്യമാണ്.
ക്രിസ്ത്യാനി സ്ത്രികള്‍ മുസ്ലിം സ്ത്രികള്‍ക്കൊപ്പം പ്രാര്‍ഥിക്കുന്നു എന്നാണ് വീഡിയോയുടെ അടിക്കുറിപ്പില്‍ എഴുതിയിരിക്കുന്നത്. ഈ വീഡിയോയെ കുറിച്ച് ഇതില്‍ അധികം വിവരങ്ങള്‍ ഒന്നും നല്കിട്ടില്ല.
മാര്‍ച്ച് 2017ന് Peacetoall എന്ന യുട്യൂബ് ചാനല്‍ പ്രസിദ്ധികരിച്ച ഈ വീഡിയോ അമേരിക്കയിലെതാണ് എന്ന് പറയുന്നു. പക്ഷെ ഈ വീഡിയോ യഥാര്‍ത്ഥത്തില്‍ എവിടെതെതാണ് എന്ന് ഉറപ്പിക്കാനായി യാതൊരു വിശ്വാസ്യോഗ്യമായ സ്രോതസ്സും കണ്ടെത്താന്‍ സാധിച്ചില്ല. എന്നാലും ഈ വീഡിയോ മുന്ന്‍ കൊല്ലം മുമ്പ് മുതല്‍ യുട്യൂബില്‍ ലഭ്യമാണ്. അതിനാല്‍ ഈ വീഡിയോക്ക് നിലവിലെ കൊറോണ വൈറസ് ബാധയുമായി യാതൊരു ബന്ധവുമില്ല എന്ന് നമുക്ക് ഉറപ്പിക്കാം.
നിഗമനം
സാമുഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്ന ഈ വീഡിയോ മുന്ന്‍ കൊല്ലം മുമ്പേ മുതല്‍ യുട്യൂബില്‍ ലഭ്യമാണ്. അതിനാല്‍ ഇറ്റാലിയന്‍ പ്രസിഡന്‍റ് കയ്യൊഴിഞ്ഞപ്പോള്‍ ജനങ്ങള്‍ തെരുവിലറങ്ങി പ്രാര്‍ഥിച്ചു എന്ന പ്രചരണം വ്യാജമാന്നെന്ന് അനുമാനിക്കാം.
Title:FACT CHECK: ഈ വീഡിയോ ഇറ്റലിയില്‍ പ്രസിഡന്‍റ് കയ്യൊഴിഞ്ഞപ്പോൾ ജനങ്ങൾ തെരുവിലിറങ്ങി പ്രാർത്ഥിക്കുന്നതിന്‍റെ ദ്രിശ്യങ്ങളല്ല; സത്യാവസ്ഥ അറിയൂ...
Fact Check By: Mukundan KResult: False