‘ഭാരത്‌ മാതാ കി ജയ്‌’ വിളിച്ചതിനാണോ ജമ്മു കശ്മീര്‍ അസ്സെംബ്ലിയില്‍ നിന്ന് BJP എം.എല്‍.എമാരെ പുറത്താക്കിയത്? സത്യാവസ്ഥ അറിയൂ…

Misleading Political

‘ജയ്‌ ശ്രീ രാം’ വിളിച്ചതിന് ജമ്മു കശ്മീര്‍ അസ്സെംബ്ലിയില്‍ നിന്ന് BJP എം.എല്‍.എ. മാരെ പുറത്താക്കുന്നത്തിന്‍റെ ദൃശ്യങ്ങള്‍ എന്ന തരത്തില്‍ ഒരു വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നുണ്ട്.

പക്ഷെ ഈ പ്രചരണം തെറ്റാണെന്ന് ഞങ്ങള്‍ അന്വേഷണത്തില്‍ കണ്ടെത്തി. എന്താണ് സംഭവത്തിന്‍റെ യാഥാര്‍ത്ഥ്യം നമുക്ക് നോക്കാം.

പ്രചരണം

FacebookArchived Link

മുകളില്‍ നല്‍കിയ പോസ്റ്റില്‍ നമുക്ക് ഒരു എം.എല്‍.എ. അസ്സെംബ്ലിയില്‍ ‘ഭരത് മാതാ കി ജയ്‌’ എന്ന മുദ്രാവാക്യം വിളിക്കുന്നതായി കാണുന്നു. ഇതിന് ശേഷമുള്ള ദൃശ്യങ്ങളില്‍ ചില എം.എല്‍.എമാരെ ഗാര്‍ഡുകള്‍ പിടിച്ച് പുറത്ത് കൊണ്ട് പോകുന്നതും കാണാം. ഈ ദൃശ്യങ്ങളെ കുറിച്ച് പോസ്റ്റിന്‍റെ അടികുറിപ്പില്‍ പറയുന്നത് ഇങ്ങനെയാണ്: 

“*ജമ്മു കാശ്മീർ മന്ത്രി സഭയിൽ ഭാരത് മാതാ കി ജയ് എന്ന് വിളിച്ച ശേഷം, താഴെ കാണുന്ന കാഴ്ച്ചകൾ കൺ തുറന്ന് നോക്കൂ,*

*ഇപ്പോൾ നമ്മുടെ രാജ്യത്ത് ഹിന്ദുക്കളുടെ നില ഇതാണ്!*

*അടുത്തു എന്ത്?*

*ഇങ്ങനെ ഓരോ മന്ത്രിസഭയിലും മുസ്ലീങ്ങൾ ഭൂരിപക്ഷമായി വന്നാൽ എന്ത് സംഭവിക്കും???*

*നിങ്ങളുടെ നേതാവ്, നിങ്ങളുടെ പാർട്ടിയും ആരാണ് എന്ന് നോക്കരുത് ; നിങ്ങളുടെ മതത്തിന് വോട്ട് ചെയ്യൂ .*

🚩🚩🚩”

എന്നാല്‍ എന്താണ് ഈ ദൃശ്യങ്ങളുടെ യാഥാര്‍ത്ഥ്യം നമുക്ക് നോക്കാം.

വസ്തുത അന്വേഷണം

ഞങ്ങള്‍ ഈ സംഭവത്തിനെ കുറിച്ചുള്ള വാര്‍ത്ത‍ റിപ്പോര്‍ട്ടുകള്‍ പരിശോധിച്ചു. ഹിന്ദുസ്ഥാന്‍ ടൈംസിന്‍റെ റിപ്പോര്‍ട്ട്‌ പ്രകാരം ഈ സംഭവം നവംബര്‍ 8നാണ് നടന്നത്. ആര്‍ട്ടിക്കിള്‍ 370 പുനസ്ഥാപിക്കണം എന്ന ആവശ്യം ഉന്നയിക്കുന്ന പ്രമേയം ചര്‍ച്ച ചെയ്യുന്നത്തിനിടെ ജമ്മു കശ്മീര്‍ അസ്സെംബ്ലിയില്‍ ബഹളമുണ്ടായി. ഇതിനിടെ 12 ബിജെപി എം.എല്‍.എ.മാര്‍ ഈ പ്രമേയത്തിനെതിരെ പ്രതിഷേധിച്ച് നിയമസഭയുടെ വേലില്‍ വന്നു.  ജമ്മു കശ്മീര്‍ സ്പീക്കര്‍ അബ്ദുല്‍ റഹീം റാതര്‍ ഇവരെ പുറത്താക്കാന്‍ മര്‍ഷലുകൾക്ക് നിര്‍ദേശം നല്‍കി. ഈ എം.എല്‍.എമാരും മാര്‍ഷലും തമ്മില്‍ സംഘര്‍ഷമുണ്ടായി. ഈ സംഘര്‍ഷത്തിന്‍റെ ദൃശ്യങ്ങളാണ് നാം കാണുന്നത്. പിന്നിട് നിയമസഭയുടെ വേലില്‍ വന്ന ബിജെപിയുടെ 12 എം.എല്‍.എമാരെ മാർഷലുകള്‍ പുറത്താക്കി. ഈ സംഭവത്തിൽ പ്രതിഷേധിച്ച് ബിജെപിയുടെ ബാക്കിയുള്ള 11 എം.എല്‍.എമാരും നിയമസഭയില്‍ നിന്ന് വാക്ക് ഔട്ട്‌ ചെയ്തു.

വാര്‍ത്ത‍ വായിക്കാന്‍ – HT | Archived

ഈ സംഭവം നമുക്ക് താഴെ നല്‍കിയ ANIയുടെ വീഡിയോയിലും കാണാം. ഈ വീഡിയോയില്‍ ടേബിളിന്‍റെ മുകളില്‍ നിന്ന് പ്രതിഷേധിക്കുന്ന ബിജെപി എം.എല്‍.എമാര്‍ ചാടി വേല്‍ ഏരിയയില്‍ പോക്കുന്നതായി കാണാം. അവിടെയുള്ള ഗാര്‍ഡുകള്‍ അവരെ തടയുന്നു എന്നും കാണാം. അങ്ങനെ ഈ പ്രതിഷേധം സംഘര്‍ഷമാകുന്നു. മാര്‍ഷലുകള്‍ എം.എല്‍.എമാരെ പിടിച്ച് നിയമസഭയില്‍ നിന്ന് പുറത്താക്കുന്നു.

അങ്ങനെ ഭാരത്‌ മാതാ കി ജയ്‌ വിളിച്ചതിനല്ല പകരം വെലില്‍ പ്രവേശിച്ചപ്പോള്‍ സ്പീകര്‍ ഇവരെ പുറത്താക്കാന്‍ മര്‍ഷലുകള്‍ക്ക് നിര്‍ദേശം നല്‍കിയതാണ്.

നിഗമനം

‘ഭാരത്‌ മാതാ കി ജയ്‌’ എന്ന് വിളിച്ചത്തിന് ബിജെപിയുടെ എം.എല്‍.എമാരെ ജമ്മു കശ്മീര്‍ നിയമസഭയില്‍ നിന്ന് പുറത്താക്കി എന്ന പ്രചരണം തെറ്റാണ്. ബിജെപി എം.എല്‍.എമാര്‍ നിയമസഭയില്‍ പ്രതിഷേധത്തിനിടെ വേല്‍ ഏരിയയില്‍ പോകാന്‍ ശ്രമിച്ചപ്പോള്‍ സ്പീക്കര്‍ ഇവരെ പുറത്താക്കാന്‍ മാര്‍ഷലുകള്‍ക്ക് നിര്‍ദേശം നല്‍കിയതാണ്.

ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam  ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക.

ഞങ്ങളെ സോഷ്യല്‍ മീഡിയയില്‍ ഫോളോ ചെയ്യുക:

Facebook | Twitter | Instagram | Telegram | WhatsApp (9049053770)

Avatar

Title:‘ഭാരത്‌ മാതാ കി ജയ്‌’ വിളിച്ചതിനാണോ ജമ്മു കശ്മീര്‍ അസ്സെംബ്ലിയില്‍ നിന്ന് BJP എം.എല്‍.എമാരെ പുറത്താക്കിയത്? സത്യാവസ്ഥ അറിയൂ…

Fact Check By: K. Mukundan 

Result: Misleading