
ബംഗ്ലാദേശിൽ വിദ്യാർത്ഥികളുടെ പ്രതിഷേധം കൂടിയതോടെ മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന രാജ്യം വിട്ടു. ബംഗ്ലാദേശിലെ ഭരണം ഇനി ബംഗ്ലാദേശ് സൈന്യം രൂപീകരിച്ച ഇടക്കാല സർക്കാർ ഏറ്റെടുത്തു. ഈ സർക്കാർ നയിക്കാൻ പോകുന്നത് നോബൽ പ്രൈസ് ജേതാവായ ഡോ. മുഹമ്മദ് യൂനുസ് ആണ്. ശ്രിലങ്കയിൽ നാം കണ്ടത് പോലെ ബംഗ്ലാദേശിലും പ്രതിഷേധകർ ഷെയ്ഖ് ഹസീനയുടെ താമസസ്ഥലമായ ഗാനഭബനിൽ കയറി ആസ്വദിക്കുന്നതിന്‍റെയും സാധനങ്ങൾ മോഷ്ടിച്ച് പോകുന്നതിന്‍റെയും ദൃശ്യങ്ങൾ നാം കണ്ടിരുന്നു. ഇതിനിടെ ബംഗ്ലാദേശിൽ നിന്ന് പല വീഡിയോകൾ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിപ്പിക്കുന്നുണ്ട്.
ഇതിനിടെ ബംഗ്ലാദേശില്‍ ഹിന്ദുകള്‍ക്കെതിരെ ഹിംസയുടെ റിപ്പോര്‍ട്ടുകള്‍ വരുന്നുണ്ട്. റിപ്പോര്‍ട്ടുകള്‍ പ്രകാരം ബംഗ്ലാദേശിലെ ഹിന്ദുകള്‍ ഷെയ്ഖ് ഹസീനയുടെ ആവാമി ലീഗ് പാര്‍ട്ടിയെ പിന്തുണയ്ക്കുന്നവരാണ് എന്ന് ആരോപ്പിച്ച് പല ഹിന്ദുക്കളുടെയും വീടുകള്‍ക്ക് പ്രതിഷേധകര്‍ തീ കൊളുത്തി, ക്ഷേത്രങ്ങളും തകര്‍ത്തി എന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഇതിനിടെ ബംഗ്ലാദേശ് ക്രിക്കറ്റ് ടീമിലെ ഹിന്ദു താരം ലിറ്റന്‍ ദാസിന്‍റെ വീടിനെ പ്രതിഷേധകര്‍ തീ കൊളുത്തി എന്ന് അവകാശപ്പെട്ട് ഒരു വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നുണ്ട്.
പക്ഷെ ഈ വീഡിയോയെ കുറിച്ച് ഞങ്ങള്‍ അന്വേഷിച്ചപ്പോള്‍ ഈ വീഡിയോയില്‍ കാണുന്ന വീട് ലിറ്റന്‍ ദാസിന്‍റെതല്ല എന്ന് കണ്ടെത്തി. എന്താണ് യഥാര്‍ത്ഥ സംഭവം നമുക്ക് നോക്കാം.
പ്രചരണം
മുകളില്‍ നല്‍കിയ പോസ്റ്റില്‍ നമുക്ക് ഒരു വീട് കത്തുന്ന ദൃശ്യങ്ങള്‍ കാണാം. വീഡിയോയില്‍ എഴുതിയ വാചകം പ്രകാരം ഈ വീട് ബംഗ്ലാദേശിലെ ഹിന്ദു ക്രിക്കറ്റ് താരം ലിറ്റന്‍ ദാസിന്‍റെതാണ്. ബംഗ്ലാദേശില്‍ ഷെയ്ഖ് ഹസീനക്കെതിരെ പ്രതിഷേധിക്കുന്നവരാണ് ദാസിന്‍റെ വീടിന് തീ കൊളുത്തിയത് എന്നും വീഡിയോയില്‍ അവകാശപ്പെടുന്നു.
പോസ്റ്റിന്‍റെ അടികുറിപ്പില്‍ പറയുന്നത് ഇങ്ങനെയാണ്: “ബംഗ്ലാദേശ് ക്രിക്കറ്റ് താരം ലിറ്റൻ ദാസിന്റെ വീടിന് തീ ഇട്ട് ഇസ്ലാമിക തീവ്രവാദികൾ.
നിലവിൽ ബംഗ്ലാദേശിൽ നടക്കുന്നത് ഹിന്ദു ഉന്മൂലന കലാപമോ ?”
എന്നാല്‍ എന്താണ് ഈ വീഡിയോയുടെ യഥാര്‍ത്ഥ്യം നമുക്ക് നോക്കാം.
വസ്തുത അന്വേഷണം
ഞങ്ങള്‍ വീഡിയോയിനെ കുറിച്ച് കൂടതല്‍ അറിയാന്‍ വീഡിയോയില്‍ കാണുന്ന സംഭവവുമായി സംബന്ധിച്ച കീവേര്‍ഡുകള്‍ ഉപയോഗിച്ച് ഗൂഗിളില്‍ അന്വേഷണം നടത്തി. അന്വേഷണത്തില്‍ നിന്ന് ഞങ്ങള്‍ക്ക് കണ്ടെത്താന്‍ കഴിഞ്ഞത് ഈ ദൃശ്യങ്ങളില്‍ കാണുന്ന വീട് ലിറ്റന്‍ ദാസിന്‍റെതല്ല പകരം മുന്‍ ബംഗ്ലാദേശ് ക്രിക്കറ്റ് താരം മഷറഫെ മോര്‍ത്തസയുടെതാണ്. ഈ സംഭവത്തിനെ കുറിച്ചുള്ള വാര്‍ത്ത ബംഗ്ലാദേശിലെ പ്രമുഖ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രഥം ആളോ എന്ന ബംഗ്ലാദേശി മാധ്യമം അവരുടെ യുട്യൂബ് ചാനലില്‍ ഈ ദൃശ്യങ്ങള്‍ പകര്‍ത്തിയിട്ടുണ്ട്. റിപ്പോര്‍ട്ടില്‍ പറയുന്നത് ഈ വീട് മഷറഫെ മോര്‍ത്തസയുടെതാണെന്നാണ്.
ദേശിയ മാധ്യമങ്ങളും ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. മൊര്‍ത്തസ ഷെയ്ഖ് ഹസീനയുടെ ആവാമി ലീഗിന്‍റെ അംഗമായിരുന്നു. കുടാതെ മൊര്‍ത്തസ ആവാമി ലീഗിന്‍റെ എം.പിയുമായിരുന്നു. ഈ കാരണം കൊണ്ടാണ് പ്രതിഷേധകര്‍ മൊര്‍ത്തസയുടെ വീടിന് നേരെ ആക്രമണം നടത്തിയത്. പക്ഷെ ഈ ആക്രമണം നടന്ന സമയത്ത് മൊര്‍ത്തസ വീട്ടില്‍ ഉണ്ടായിരുന്നില്ല.
വാര്‍ത്ത വായിക്കാന്‍ – TOI | Archived
നിഗമനം
ബംഗ്ലാദേശില്‍ ഹിന്ദു ക്രിക്കറ്റ് താരം ലിറ്റന്‍ ദാസിന്‍റെ വീട് കത്തിച്ചു എന്ന് അവകാശിച്ച് പ്രചരിപ്പിക്കുന്ന ദൃശ്യങ്ങളില്‍ കാണുന്ന വീട് ലിറ്റന്‍ ദാസിന്‍റെതല്ല. ഈ വീട് മുന്‍ ബംഗ്ലാദേശ് ക്രിക്കറ്റ് താരവും എം.പിയുമായ മഷറഫെ മോര്‍ത്തസയുടെതാണ്.
ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക.
ഞങ്ങളെ സോഷ്യല്‍ മീഡിയയില്‍ ഫോളോ ചെയ്യുക:
Facebook | Twitter | Instagram | Telegram | WhatsApp (9049053770)

Title:മുന്‍ ബംഗ്ലാദേശ് ക്രിക്കറ്റ് താരം മഷറഫെ മൊര്‍ത്തസയുടെ വീട് കത്തിക്കുന്ന വീഡിയോ ബംഗ്ലാദേശിലെ ഹിന്ദു ക്രിക്കറ്റ് താരം ലിറ്റന്‍ ദാസിന്‍റെ പേരില്‍ തെറ്റായി പ്രചരിപ്പിക്കുന്നു…
Fact Check By: K. MukundanResult: False
