ബംഗ്ലാദേശില്‍ കോളേജ് പ്രിന്‍സിപ്പളിനെ രാജി വെക്കാന്‍ നിര്‍ബന്ധിക്കുന്ന ദൃശ്യങ്ങള്‍ ഉപയോഗിച്ച് തെറ്റായ വര്‍ഗീയ പ്രചരണം…
ബംഗ്ലാദേശില്‍ ഹിന്ദു സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ രാജി വെക്കാന്‍ നിര്‍ബന്ധിക്കുന്ന ദൃശ്യങ്ങള്‍ എന്ന തരത്തില്‍ ഒരു വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നുണ്ട്.
പക്ഷെ ഈ വീഡിയോയെ കുറിച്ച് ഞങ്ങള്‍ അന്വേഷിച്ചപ്പോള്‍ ഈ പ്രചരണം തെറ്റാണെന്ന് കണ്ടെത്തി. എന്താണ് ഈ സംഭവത്തിന്‍റെ യഥാര്‍ത്ഥ്യം നമുക്ക് നോക്കാം.
പ്രചരണം
മുകളില്‍ നല്‍കിയ പോസ്റ്റില്‍ നമുക്ക് ഒരു വനിതാ അധികാരിയെ നിര്‍ബന്ധിച്ച് രാജി വെപ്പിക്കുന്ന ദൃശ്യങ്ങള്‍ കാണാം. വീഡിയോയെ കുറിച്ച് പോസ്റ്റിന്‍റെ അടികുറിപ്പില്‍ എഴുതിയത് ഇങ്ങനെയാണ്: “ബംഗ്ലാദേശിൽ, മുസ്ലീം മതഭ്രാന്തന്മാർ സർക്കാർ ഓഫീസുകളിൽ കയറിയും അവിശ്വാസികളെ സർക്കാർ ജോലികളിൽ ഉൾപ്പെടുത്താതെയും ഹിന്ദു ഉദ്യോഗസ്ഥരെ രാജിവെപ്പിക്കാൻ നിർബന്ധിക്കുന്നു.”
എന്നാല്‍ ശരിക്കും ഇസ്ലാമിക മതമൌലികവാദികള്‍ നിര്‍ബന്ധിച്ച് രാജി വെപ്പിച്ച ഒരു ഹിന്ദു അധികാരിയെയാണോ നമ്മള്‍ ദൃശ്യങ്ങളില്‍ കാണുന്നത്? നമുക്ക് അന്വേഷിക്കാം.
വസ്തുത അന്വേഷണം
ഞങ്ങള്‍ വീഡിയോയുടെ സ്ക്രീന്‍ഷോട്ട് ഗൂഗിളില്‍ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തി പരിശോധിച്ചു. പരിശോധനയില്‍ ഞങ്ങള്‍ക്ക് യുട്യൂബില്‍ ഈ വീഡിയോ ലഭിച്ചു. ഈ വീഡിയോയുടെ ബംഗാളി ശിര്‍ഷകം പ്രകാരം ഈ വീഡിയോ ബംഗ്ലാദേശിലെ കവി നസ്രുള്‍ കോളേജിന്‍റെ മുന്‍-പ്രിന്‍സിപ്പല്‍ അമീന ബേഗമിന്‍റെതാണ്.
ഞങ്ങള്‍ ഗൂഗിളില്‍ ഈ സംഭവത്തിനെ കുറിച്ച് അന്വേഷിച്ചപ്പോള്‍ ഞങ്ങള്‍ക്ക് ജാഗോ ന്യൂസ് 24 എന്ന ബംഗാളി മാധ്യമ വെബ്സൈറ്റില്‍ ഈ സംഭവത്തിനെ കുറിച്ചുള്ള ഒരു വാര്‍ത്ത ലഭിച്ചു.
വാര്‍ത്ത വായിക്കാന്‍ - Jago News 24 | Archived
അമീന ബേഗം കവി നസരുള്‍ കോളേജിന്‍റെ പ്രിന്‍സിപ്പലായിരുന്നു. ബേഗം ആവാമി ലീഗ്, ഷെയ്ഖ് ഹസീനയുടെ പാര്‍ട്ടിയുടെ അംഗവുമായിരുന്നു. അത് കാരണമാണ് ഈ കോളേജില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ ഇവരെ രാജി വെക്കാന്‍ നിര്‍ബന്ധിച്ചത് എന്ന് വാര്‍ത്തയില്‍ പറയുന്നു.
നിഗമനം
ബംഗ്ലാദേശില്‍ ഹിന്ദു സര്‍കാര്‍ ഉദ്യോഗസ്ഥരെ രാജി വെക്കാന്‍ നിര്‍ബന്ധിക്കുന്ന ദൃശ്യങ്ങള്‍ എന്ന തരത്തില്‍ പ്രചരിപ്പിക്കുന്നത് ബംഗ്ലാദേശിലെ കവി നസ്രുള്‍ കോളേജിന്‍റെ പ്രിന്‍സിപ്പല്‍ അമീന ബേഗമിനെ വിദ്യാര്‍ഥികള്‍ നിര്‍ബന്ധിതമായി രാജി വെപ്പിക്കുന്നത്തിന്‍റെതാണ്. അമീന ബേഗം മുസ്ലിം ആണ് കുടാതെ ഷെയ്ഖ് ഹസീനയുടെ പാര്‍ട്ടി ആവാമി ലീഗിന്‍റെ അംഗവുമായിരുന്നു.
ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക.
ഞങ്ങളെ സോഷ്യല്‍ മീഡിയയില്‍ ഫോളോ ചെയ്യുക:
Facebook | Twitter | Instagram | Telegram | WhatsApp (9049053770)
Title:ബംഗ്ലാദേശില്‍ കോളേജ് പ്രിന്‍സിപ്പളിനെ രാജി വെക്കാന്‍ നിര്‍ബന്ധിക്കുന്ന ദൃശ്യങ്ങള്‍ ഉപയോഗിച്ച് തെറ്റായ വര്‍ഗീയ പ്രചരണം...
Fact Check By: K. MukundanResult: Misleading