BJP നേതാവ് പവൻ സിംഗിൻ്റെ റാലിയിൽ കോലാഹലത്തിൻ്റെ ദൃശ്യങ്ങൾ കൊൽക്കത്തയിലേതല്ല ബിഹാറിലേതാണ് 

Misleading Political

കൊൽക്കത്തയിൽ ബിജെപി നേതാവ് പവൻ സിംഗിൻ്റെ റാലിയിൽ എത്തിയ ജനങ്ങൾ വേദി നശിപ്പിക്കുന്നത്തിൻ്റെ ദൃശ്യങ്ങൾ എന്ന തരത്തിൽ ഒരു വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നുണ്ട്.

പക്ഷെ ഞങ്ങൾ ഈ പ്രചരണത്തെ കുറിച്ച് അന്വേഷണം നടത്തിയപ്പോൾ ഈ പ്രചരണം തെറ്റാണെന്ന് കണ്ടെത്തി. എന്താണ് ഈ പ്രചരണത്തിൻ്റെ യാഥാർഥ്യം നമുക്ക് നോക്കാം.

പ്രചരണം

InstagramArchived Link

മുകളിൽ നൽകിയ പോസ്റ്റിൽ നമുക്ക് ഒരു പ്രചാരണ റാലിയിൽ എത്തിയ ജനങ്ങൾ ബഹളം ഉണ്ടാക്കുന്നത്തിൻ്റെ ദൃശ്യങ്ങൾ കാണാം. വീഡിയോയുടെ മുകളിൽ എഴുതിയത്  ഇപ്രകാരമാണ്: 

“ഇന്നലെ കെൽക്കത്തയിൽ BJP നേതാവ് പവൻ സിംഗിന് ജനങ്ങൾ കൊടുത്ത സ്വീകരണം എല്ലായിടത്തും സങ്കികൾക്ക് ഇതാണ് അവസ്ഥ നാടിന് ഉപകാരമില്ലാത്ത പാർട്ടി ”  

എന്നാൽ എന്താണ് ഈ പ്രചരണത്തിൻ്റെ സത്യാവസ്ഥ നമുക്ക് നോക്കാം. 

വസ്തുത അന്വേഷണം

ഞങ്ങൾ ഈ ദൃശ്യങ്ങളുടെ സ്ക്രീൻഷോട്ടുകൾ ഗൂഗിളിൽ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തി പരിശോധിച്ചപ്പോൾ ഈ സംഭവം പശ്ചിമബംഗാളിലേതല്ല പകരം ബിഹാറിലേതാണെന്ന് കണ്ടെത്തി. 

പോസ്റ്റ് കാണാൻ – Facebook | Archived

മുകളിൽ നൽകിയ പോസ്റ്റ് പ്രകാരം ഈ ദൃശ്യങ്ങൾ ബിഹാറിലെ മധുബനിയിലെ കളുആഹിയിലാണ് ഈ സംഭവം നടന്നത്. ബിജെപിയുടെ റാലിയിൽ നേതാവും ഭോജ്പുരി സിനിമ താരം പവൻ സിംഗ് വരാത്തതിനാൽ ജനങ്ങൾ ബഹളമുണ്ടാക്കി എന്നാണ് ഈ പോസ്റ്റ് പറയുന്നത്. ഈ പോസ്റ്റിൽ പറയുന്ന കാര്യം ന്യൂസ്18 അവരുടെ യുട്യൂബ് ചാനലിൽ പ്രസിദ്ധികരിച്ച ഒരു വീഡിയോയിൽ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

മധുബനിയിലെ പ്രാദേശിക മാധ്യമങ്ങളും ഈ കാര്യം  റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇത്തരത്തിൽ ഒരു റിപ്പോർട്ട് നമുക്ക് താഴെ കാണാം.

Archived 

ഈ വാർത്തകൾ പ്രകാരം മധുബനി ജില്ലയിലെ ബേണിപറ്റി നിയമസഭ മണ്ഡലത്തിൽ NDA സ്ഥാനാർഥി വിനോദ് നാരായൺ ഝായുടെ പ്രചാരണത്തിന് ബിജെപി നേതാവും സ്റ്റാർ പ്രചാരകനായ ഭോജ്പുരി താരം പവൻ സിംഗ് റാലിയിൽ വരേണ്ടതായിരുന്നു. പക്ഷെ പവൻ സിംഗിന് റാലിയിൽ എത്താൻ സാധിച്ചില്ല. ഇതിനെ തുടർന്ന് അവിടെ എത്തിയ ജനങ്ങൾ ബഹളം കൂട്ടി ചൈറുകൾ നശിപ്പിച്ചു. പന്തലും തകർത്തി നശിപ്പിച്ചു. ഈ വാർത്ത അമർ ഉജാലയും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. പവൻ സിംഗ് ഈ അടുത്ത കാലത് പശ്ചിമ ബംഗാളിൽ യാതൊരു തെരെഞ്ഞെടുപ്പ് റാലിയിൽ പങ്ക് എടുത്തിട്ടില്ല.

വാർത്ത വായിക്കാൻ – Amar Ujala | Archived

നിഗമനം

കൊൽക്കത്തയിൽ ബിജെപി നേതാവ് പവൻ സിംഗിൻ്റെ റാലിയിൽ എത്തിയ ജനങ്ങൾ വേദി നശിപ്പിക്കുന്നത്തിൻ്റെ ദൃശ്യങ്ങൾ എന്ന തരത്തിൽ പ്രചരിപ്പിക്കുന്നത് ബിഹാറിൽ നടന്ന സംഭവത്തിൻ്റെ ദൃശ്യങ്ങളാണ്.          

ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക.

ഞങ്ങളെ സോഷ്യല്‍ മീഡിയയില്‍ ഫോളോ ചെയ്യുക:

Facebook | Twitter | Instagram | Telegram | WhatsApp (9049053770)

Avatar

Title:BJP നേതാവ് പവൻ സിംഗിൻ്റെ റാലിയിൽ കോലാഹലത്തിൻ്റെ ദൃശ്യങ്ങൾ കൊൽക്കത്തയിലേതല്ല ബിഹാറിലേതാണ്

Fact Check By: K. Mukundan 

Result: Misleading

Leave a Reply