
പ്രധാനമന്ത്രി നരേന്ദ്ര മോദി ഈയിടെ ലക്ഷദ്വീപ് സന്ദര്‍ശിച്ചതിന് ശേഷം നിരവധി വാര്‍ത്തകളും വര്‍ത്തമാനങ്ങളും ലക്ഷദ്വീപിനെ ചുറ്റിപ്പറ്റി പലരും സാമൂഹ്യ മാധ്യമങ്ങളില്‍ പങ്കുവയ്ക്കുന്നുണ്ട്. ലക്ഷദ്വീപിലെ ഒരു റോഡ് എന്ന പേരില്‍ ഒരു വീഡിയോ പ്രചരിക്കുന്നത് ഞങ്ങളുടെ ശ്രദ്ധയില്‍പ്പെട്ടു
പ്രചരണം
കടല്‍ത്തീരത്ത് കൂടിയുള്ള നാലുവരിപ്പാതയുടെ മനോഹരമായ ദൃശ്യങ്ങളാണ് വീഡിയോയിലുള്ളത്. മറുവശത്ത് കായലോരമാണ് കാണുന്നത്. ലക്ഷദ്വീപില്‍ നിന്നുള്ള ദൃശ്യങ്ങളാണിത് എന്നു സൂചിപ്പിച്ച് ഒപ്പമുള്ള അടിക്കുറിപ്പ് ഇങ്ങനെ: “ലക്ഷദ്വീപിനെ ലോകത്തിന്റെ മുന്നിൽ നമ്പർവൺ ആകും”
എന്നാല്‍ ദൃശ്യങ്ങള്‍ ലക്ഷദ്വീപിലെതല്ലെന്നും കര്‍ണ്ണാടകയില്‍ നിന്നുള്ളതാണെന്നും അന്വേഷണത്തില്‍ ഞങ്ങള്‍ കണ്ടെത്തി.
വസ്തുത ഇതാണ്
ഞങ്ങൾ ചിത്രത്തിന്റെ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തി നോക്കിയപ്പോൾ കർണാടകയിലെ കുന്ദാപുര-ഉടുപ്പി ഹൈവേയ്ക്ക് സമീപമുള്ള മറവന്‍തെ ബീച്ച് റോഡാണ് ഇതെന്ന സൂചനകൾ ലഭിച്ചു. നിരവധി യുട്യൂബ് ചാനലുകളില്‍ ബീച്ചിന്‍റെ സമാന ദൃശ്യങ്ങള്‍ കാണാം. താഴെ കൊടുത്തിരിക്കുന്ന വീഡിയോ നോക്കുക.
“ഉഡുപ്പി | മറവന്‍തെ ബീച്ച് റോഡ് | കടലിനും നദിക്കും ഇടയിലുള്ള ഹൈവേ- ഔട്ട്‌ലുക്ക് ട്രാവൽ ഇതിനെ കർണാടകയിലെ ഏറ്റവും മനോഹരമായ ബീച്ചുകളിൽ ഒന്നായി കണക്കാക്കുന്നു. വ്യാവസായിക കേന്ദ്രമായ മംഗലാപുരത്ത് നിന്ന് 115 കിലോമീറ്ററും ഉഡുപ്പിയിൽ നിന്ന് 55 കിലോമീറ്ററും വിനോദസഞ്ചാര നഗരമായ ഭട്കലിൽ നിന്ന് 39 കിലോമീറ്ററും ദൂരമുണ്ട്. NH-66 (പഴയ NH-17) ബീച്ചിനോട് ചേർന്ന് ഓടുന്നു, റോഡിന്റെ മറുവശത്ത് സുപർണിക നദി ഒഴുകുന്നു, ഇത് ഇന്ത്യയിൽ ഇത്തരത്തിലുള്ള ഒരേയൊരു പ്രകൃതിദൃശ്യം സൃഷ്ടിക്കുന്നു.” എന്ന വിവരണം നല്‍കിയിട്ടുണ്ട്.
മറവന്‍തെ ബീച്ചിന്‍റെ അനേകം ചിത്രങ്ങള്‍ ഗൂഗിളില്‍ ലഭ്യമാണ്.

ഗൂഗിള്‍ സ്ട്രീറ്റ് വ്യൂ ഉപയോഗിച്ച് മറവന്‍തെ ബീച്ച് ദൃശ്യങ്ങള്‍ കാണാം:
STREET VIEW
കര്‍ണ്ണാടകയിലെ മറവന്‍തെ ബീച്ചിന്‍റെ ദൃശ്യങ്ങളാണ് ലക്ഷദ്വീപിലേത് എന്ന പേരില്‍ പ്രചരിപ്പിക്കുന്നത്.
നിഗമനം
പോസ്റ്റിലെ പ്രചരണം തെറ്റാണ്. ദൃശ്യങ്ങളില്‍ കാണുന്നത് ലക്ഷദ്വീപ് അല്ല. കര്‍ണ്ണാടകയിലെ കുന്ദാപുര-ഉടുപ്പി ഹൈവേയ്ക്ക് സമീപമുള്ള മറവന്‍തെ ബീച്ച് റോഡാണ്. ലക്ഷദ്വീപുമായി ദൃശ്യങ്ങള്‍ക്ക് യാതൊരു ബന്ധവുമില്ല.
ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക.
വ്യാജ വാര്‍ത്തയ്ക്കെതിരെയുള്ള പോരാട്ടത്തില്‍ ഞങ്ങളോടൊപ്പം ചേരൂ:
Facebook | Twitter | Instagram | WhatsApp (9049053770)

Title:കര്‍ണ്ണാടകയിലെ മറവന്‍തെ ബീച്ച് റോഡിന്‍റെ ദൃശ്യങ്ങള്‍ ലക്ഷദ്വീപിന്‍റെ പേരില്‍ പ്രചരിപ്പിക്കുന്നു…
Written By: Vasuki SResult: False
