ദേശീയപതാകയുടെ കുരുക്ക് അഴിച്ച് പറന്ന് പോകുന്ന കാക്കയുടെ വീഡിയോ വ്യാജം.. വസ്‌തുത ഇതാണ്..
സ്വാതന്ത്ര്യദിനാഘോഷത്തിന്‍റെ ഭാഗമായി പതാക ഉയര്‍ത്തുമ്പോള്‍ ഉയര്‍ത്തുന്ന പതാക കെട്ടഴിയാതെ വന്നപ്പോള്‍ ഒരു കാക്ക പറന്ന് വന്നു കെട്ട് അഴിച്ച് പറന്നു പോയി എന്ന പേരില്‍ ഒരു വീഡിയോ രാജ്യം മുഴുവന്‍ വൈറലായിരിക്കുകയാണ്. കുട്ടികളും അധ്യാപകരും ചേര്‍ന്ന് പതാക ഉയര്‍ത്തുമ്പോള്‍ പുഷ്പം നിറച്ച കെട്ട് അഴിയാതെ വരുന്നു. അതെ സമയം ഒരു കാക്ക ദൂരത്ത് നിന്നും പറന്ന് വന്ന പതാകയുടെ കുരുക്ക് കൊത്തി മാറ്റി പറന്നു പോകുന്നു എന്ന് തോന്നിക്കുംവിധമാണ് വീഡിയോ പ്രചരിക്കുന്നത്. അനീഷ് ചെമ്പേരി എന്ന വ്യക്തിയുടെ പ്രൊഫൈലില്‍ നിന്നും പങ്കുവെച്ചിരിക്കുന്ന ഇതെ റീല്‍ വീഡിയോക്ക് 328ല്‍ അധികം റിയാക്ഷനുകളും 110ല്‍ അധികം ഷെയറുകളും ലഭിച്ചിട്ടുണ്ട് -
എന്നാല്‍ യഥാര്‍ത്ഥത്തില്‍ ദേശീയ പതാകയിലെ കുരുക്ക് അഴിച്ച് പറന്ന് പോകുന്ന കാക്കയുടെ വീഡിയോ എന്ന അവകാശവാദം ശരിയാണോ? വസ്‌തുത അറിയാം.
വസ്‌തുത ഇതാണ്
ആദ്യം തന്നെ പ്രചരിക്കുന്ന വീഡിയോ സൂക്ഷ്മമായി പരിശോധിച്ചതില്‍ നിന്നും കാക്ക പറന്നു വരുകയും ഇത് കൊടിമരത്തിന് കുറച്ച് ദൂരത്തായി നില്‍ക്കുന്ന തെങ്ങിന്‍റെ ഓലയില്‍ ഇരിക്കുന്നതായും കാണാന്‍ കഴിയും. വീഡിയോ പല ആവര്‍ത്തി കണ്ടതില്‍ നിന്നും ഇത് സ്ഥിരീകരിക്കാന്‍ കഴിഞ്ഞു.
വീഡിയോ ഫ്രെയിമില്‍ കാക്ക തെങ്കില്‍ ഇരിക്കുന്നതായി ചുവന്ന വട്ടത്തില്‍ അടയാളപ്പെടുത്തിയത് കാണാം -
പിന്നീട് കീ വേര്‍ഡുകളും ഉപയോഗിച്ച് സെര്‍ച്ച് ചെയ്തതില്‍ നിന്നും ഇതെ വീഡിയോ മറ്റൊരു ആങ്കിളില്‍ നിന്നും ഷൂട്ട് ചെയ്തതിന്‍റെ പകര്‍പ്പ് കണ്ടെത്താന്‍ കഴിഞ്ഞു. ദിസ് ഈസ് ഉഡുപ്പി (thisisudupi) എന്ന ഇന്‍സ്റ്റാഗ്രാം പേജില്‍ നിന്നുമാണ് വീഡിയോ പങ്കുവെച്ചിട്ടുള്ളത്. വീഡിയോയില്‍ കൃത്യമായി കാക്ക പറന്ന് വന്ന് ഇരിക്കുന്നത് തെങ്ങ് ഓലയിലാണെന്ന് കാണാന്‍ സാധിക്കും. പതാക ഉയര്‍ത്തി പൂക്കള്‍ താഴേക്ക് വീഴുമ്പോള്‍ അദ്ധ്യാപകരും കുട്ടികളും കയ്യടിക്കുന്ന ശബ്ദം കേട്ട് കാക്ക തെങ്ങില്‍ നിന്നും പറന്നു പോകുന്നതാണ് വീഡിയോയുടെ പൂര്‍ണ്ണരൂപം.
Thisisudupi ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ച വീഡിയോ -
വൈറലായ വീഡിയോയും യാഥാര്‍ത്ഥ്യവും ഇതാണ് -
മലപ്പുറം ജില്ലയിലെ മമ്പാട് ഗ്രാമ പഞ്ചായത്തിലെ മാരമംഗലം അങ്കന്‍വാടിയിലെ സ്വാതന്ത്ര്യദിനാഘോഷത്തിന്‍റെ വീഡിയോയാണിതെന്നതാണ് അന്വേഷണത്തില്‍ ലഭിച്ച വിവരം.
നിഗമനം
വൈറല്‍ വീഡിയോയില്‍ കാക്ക കൊടിമരത്തിന് പിന്നിലെ തെങ്ങില്‍ വന്നി ഇരിക്കുന്നതാണെന്നും വീഡിയോ ചിത്രീകരിച്ച ആങ്കിളിന്‍റെ പ്രത്യേകതയില്‍ കാക്ക കുരുങ്ങിയ പതാക കെട്ടഴിക്കുന്നതായി തോന്നുന്നതാണെന്നും ഞങ്ങളുടെ അന്വേഷണത്തില്‍ നിന്നും വ്യക്തമായി. മാത്രമല്ലാ ഇതെ പതാക ഉയര്‍ത്തലിന്‍റെ മറ്റൊരു ആങ്കിളില്‍ നിന്നുമുള്ള വീഡിയോയും കണ്ടെത്താന്‍ കഴിഞ്ഞിട്ടുണ്ട്. അതുകൊണ്ട് തന്നെ പ്രചരണം തെറ്റ്ദ്ധരിപ്പിക്കുന്നതാണെന്ന് അനുമാനിക്കാം.
ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക.
Title:ദേശീയപതാകയുടെ കുരുക്ക് അഴിച്ച് പറന്ന് പോകുന്ന കാക്കയുടെ വീഡിയോ വ്യാജം.. വസ്‌തുത ഇതാണ്..
Written By: Dewin CarlosResult: Misleading