
വെള്ളത്തില്‍ വേവിക്കുന്ന ഒരു ഞണ്ട് അടുത്തിരിക്കുന്ന ചോളം ഭക്ഷിക്കുന്ന വീഡിയോ സാമുഹ മാധ്യമങ്ങളില്‍ കുറച്ച് മാസങ്ങളായി വൈറല്‍ ആയി പ്രചരിപ്പിക്കുകയാണ്.
പക്ഷെ ഈ വീഡിയോ എഡിറ്റ് ചെയ്ത് നിര്‍മിച്ചതാണ് എന്ന് ഞങ്ങളുടെ അന്വേഷണത്തില്‍ നിന്ന് കണ്ടെത്തി.
പ്രചരണം
മുകളില്‍ നല്‍കിയ വീഡിയോയില്‍ നമുക്ക് തിളയ്ക്കുന്ന വെള്ളത്തില്‍ വേവുന്ന ഒരു ഞണ്ട് പത്രതിലിരിക്കുന്ന ചോളം തിന്നുന്നതായി കാണാം. ഈ വീഡിയോയില്‍ ഇമോഷണല്‍ മ്യൂസിക്കും ചേര്‍ത്തിയിട്ടുണ്ട്. വീഡിയോയുടെ അടികുറിപ്പില്‍ പറയുന്നത് ഇങ്ങനെയാണ്:
“മറ്റുള്ളവർക്ക് ആഹാരമാകാൻ വേണ്ടി സ്വന്തം ജീവൻ വെന്തുരുകുമ്പോൾ വിശപ്പിന്റെ വിളി.. ഒരിറ്റ് അന്നം ഉള്ളിലേക്ക് ആർത്തിയോടെ കഴിക്കുന്ന ഈ കാഴ്ച്ച മനസ്സിന്റെ ഉൾതടങ്ങളിൽ വല്ലാതെ സ്പർശിച്ചു പോകുന്നു….😓”
പലരും ഈ പോസ്റ്റിന്‍റെ കമന്‍റ് സെക്ഷനില്‍ വീഡിയോ എഡിറ്റഡാണ് എന്ന് കമന്‍റ് ചെയ്തിട്ടുണ്ട്. എന്നാല്‍ ഈ വീഡിയോയുടെ യഥാര്‍ത്ഥ്യം എന്താണെന്ന് നമുക്ക് ഇനി നോക്കാം.
വസ്തുത അന്വേഷണം
വീഡിയോയെ കുറിച്ച് ഞങ്ങള്‍ ഓണ്‍ലൈന്‍ സെര്‍ച്ച് നടത്തിയപ്പോള്‍ ഞങ്ങള്‍ക്ക് ഇതേ വീഡിയോ തമാശയ്ക്കായി പലരും ഷെയര്‍ ചെയ്തതായി കണ്ടെത്തി. ഈ വീഡിയോകളില്‍ നമ്മുടെ വൈറല്‍ വീഡിയോയുടെ ഇമോഷണല്‍ മുസിക്കിനെ പകരം കോമഡി മ്യൂസിക്കാണ് ഉപയോഗിച്ചിരിക്കുന്നത്. ഇത്തരത്തില്‍ ഒരു വീഡിയോ നമുക്ക് താഴെ കാണാം.
ഇങ്ങനെയൊരു വീഡിയോയുടെ കമന്‍റ് സെക്ഷനില്‍ ഞങ്ങള്‍ക്ക് യഥാര്‍ത്ഥ വീഡിയോയുടെ യുട്യൂബ് ലിങ്ക് ലഭിച്ചു. ഈ വീഡിയോയില്‍ ഞണ്ട് ഒരു പുഴക്കരയിലിരുന്ന് സുഖമായി ചോളം ഭക്ഷിക്കുന്നതായി നമുക്ക് കാണാം.
ഇതേ വീഡിയോയെ എഡിറ്റ് ചെയ്തിട്ടാണ് സാമുഹ മാധ്യമങ്ങളില്‍ പല തരത്തിലുള്ള ഈ പ്രചരണങ്ങള്‍ നടത്തുന്നത് എന്ന് വ്യക്തമാകുന്നു.
നിഗമനം
ഞണ്ട് തിളയ്ക്കുന്ന വെള്ളത്തിലിരുന്ന് ചോളം ഭക്ഷിക്കുന്നത്തിന്‍റെ വൈറല്‍ വീഡിയോ എഡിറ്റഡാണെന്ന് അന്വേഷണത്തില്‍ നിന്ന് വ്യക്തമാകുന്നു.
ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ Telegram ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് സബ്സ്ക്രൈബ് ചെയുക.

Title:പാചകത്തിനായി തിളയ്ക്കുന്ന വെള്ളത്തിലിട്ട ഞണ്ട് ചോളം കഴിക്കുന്ന വീഡിയോയുടെ സത്യാവസ്ഥ അറിയൂ…
Fact Check By: Mukundan KResult: Altered
