ഡിസ്പോസിബിൾ പേപ്പർ ഫോൺ വിപണിയിലെത്തുന്നു എന്ന അറിയിപ്പോടെ ഒരു വീഡിയോ പ്രചരിക്കുന്നുണ്ട്.

പ്രചരണം

പേപ്പറിൽ നിർമ്മിച്ച പുതിയ തരം സെൽഫോൺ കണ്ടുപിടിച്ചുവെന്ന വിചിത്രമായ അവകാശവാദത്തോടെയാണ് വീഡിയോ പ്രചരിക്കുന്നത്. ഒരു കസ്റ്റമർ സർവീസ് എക്‌സിക്യുട്ടീവ് മറ്റ് രണ്ട് ഉപഭോക്താക്കൾക്ക് പേപ്പര്‍ ഫോൺ പരിചയപ്പെടുത്തുന്ന ദൃശ്യങ്ങളാണ് വീഡിയോയില്‍. തുടർന്ന് പേപ്പർ ഫോണിൽ നിന്ന് ഒരു കോൾ എങ്ങനെയാണ് വിളിക്കുന്നതെന്നും വിശദമാക്കുന്നു.

“ഇനി തേപ്പ് പലകപോലെ ഫോൺ കൊണ്ടു നടക്കേണ്ട പുതിയ ടെക്നോളജി പേപ്പർ ഫോൺ.... ഇനി എന്തെല്ലാം കാണണം 😂” എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ ഫേസ്ബുക്കിൽ വ്യാപകമായി പ്രചരിക്കുന്നത്:

FB postarchived link

എന്നാല്‍ ടിവി ഷോയിലെ ദൃശ്യങ്ങളാണിതെന്നും യാഥാര്‍ഥ്യമല്ലെന്നും അന്വേഷണത്തില്‍ ഞങ്ങള്‍ കണ്ടെത്തി.

വസ്തുത ഇങ്ങനെ

വീഡിയോയുടെ അവസാനം 'ദി കാർബനാരോ ഇഫക്റ്റ്' എന്നും ഉടനീളം 'ട്രൂ ടിവി' എന്നുമുള്ള വാക്കുകൾ കാണാം.

യുട്യൂബില്‍ “ഡിസ്‌പോസിബിൾ ഫോൺ കാർബണാരോ ഇഫക്റ്റ് ട്രൂ ടിവി ” എന്നിങ്ങനെ കീവേഡ് ഉപയോഗിച്ച് തിരഞ്ഞപ്പോള്‍ 2016 ജൂൺ 17-ന് ട്രൂ ടിവി അപ്‌ലോഡ് ചെയ്‌ത “The Carbonaro Effect - Disposable Paper Phone എന്ന തലക്കെട്ടിൽ 3.48 മിനിറ്റ് ദൈർഘ്യമുള്ള ഒരു വീഡിയോ കണ്ടെത്തി.

വീഡിയോയുടെ 20 സെക്കൻഡ് മുതൽ വൈറൽ വീഡിയോയിലെ ദൃശ്യങ്ങൾ കാണിക്കുന്നു. ട്രൂടിവിയിലെ മൈക്കൽ കാർബനാരോയുടെ 'ദി കാർബനാരോ ഇഫക്റ്റ്' എന്ന ടിവി സീരീസിൽ നിന്നുള്ള രംഗമാണ് വീഡിയോ കാണിക്കുന്നതെന്ന് കണ്ടെത്തി.

ട്രൂ ടിവിയിൽ നടനും നിർമ്മാതാവുമായ മൈക്കൽ കാർബനാരോ ചാനല്‍ ഷോയ്ക്ക് വേണ്ടി ചിത്രീകരിച്ച രംഗങ്ങളാണിത്. 'ദി കാർബനാരോ ഇഫക്റ്റ്' എന്ന പരിപാടിയുടെ അവതാരകനാണ് മൈക്കൽ. ദൈനംദിന ജീവിതത്തിൽ ആളുകളെ പ്രാങ്ക് ചെയ്യുന്ന ഒരു ഷോയാണിത്. ചിത്രീകരണം രഹസ്യമായി ക്യാമറയിൽ പകർത്തുകയാണ് ചെയ്യുന്നത്.

വീഡിയോയുടെ വിവരണം ഇങ്ങനെയാണ്, “മൊബൈൽ ഫോൺ സാങ്കേതികവിദ്യയിലെ ഏറ്റവും പുതിയത് മൈക്കൽ പ്രകടമാക്കുന്നു: പൂർണ്ണമായും പേപ്പറിൽ നിന്ന് നിർമ്മിച്ച ഒരു പ്രീ-പെയ്ഡ് ഫോൺ.” "മൈക്കൽ കാർബനാരോ കച്ചവടത്തിൽ ഒരു മാന്ത്രികനാണ്. എന്നാൽ ഹൃദയം കൊണ്ട് ഒരു തമാശക്കാരനാണ്. മൈക്കൽ കാർബണറോ പ്രാങ്ക് ആശയങ്ങള്‍ വഴി ആളുകളെ അമ്പരപ്പിക്കുന്ന തന്ത്രങ്ങൾ അവതരിപ്പിക്കുന്നു, എല്ലാം ഒളിക്യാമറയിലാണ് പകര്‍ത്തുക. എല്ലാവരും അമ്പരക്കുകയും സന്തോഷിക്കുകയും ചെയ്യുന്നു. IMDB ഫിലിം ഡാറ്റാബേസ് പ്രകാരം 'കാർബനാരോ എഫക്റ്റ്' അവതാരകൻ, ദൈനംദിന സാഹചര്യങ്ങളിൽ സന്ദേഹമുണ്ടാകുന്ന ആളുകള്‍ക്കിടയിൽ താമാശയും പ്രാങ്കും നടത്തുന്ന ഒരു മാന്ത്രികനാണ്. റിപ്പോർട്ടുകൾ പ്രകാരം, മൈക്കൽ നിർമ്മിച്ച 'ദി കാർബനാരോ ഇഫക്റ്റ്' 100-ലധികം അവതരിപ്പിച്ചു. കാർബനാരോയുടെ വെബ്‌സൈറ്റിൽ കൂടുതൽ വിവരങ്ങളുണ്ട്.

നിഗമനം

പോസ്റ്റിലെ പ്രചരണം തെറ്റിദ്ധാരണ സൃഷ്ടിക്കുന്നതാണ്. പേപ്പര്‍ ഫോണ്‍ യഥാര്‍ത്ഥ നിര്‍മ്മിതിയല്ല. മൈക്കൽ കാർബണറോ എന്ന ടിവി അവതാരകന്‍ നടത്തുന്ന പ്രാങ്ക് ടിവി ഷോയില്‍ നിന്നുള്ള ദൃശ്യങ്ങളാണ്.

ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ Telegram ചാനല്‍ Fact Crescendo Malayalamഈ ലിങ്ക് ഉപയോഗിച്ച് സബ്സ്ക്രൈബ് ചെയുക.

Facebook | Twitter | Instagram | WhatsApp (9049053770)

Avatar

Title:പുതിയ സാങ്കേതികത പേപ്പര്‍ ഫോണ്‍- ദൃശ്യങ്ങള്‍ പ്രാങ്ക് വീഡിയോയില്‍ നിന്നുള്ളതാണ്…

Fact Check By: Vasuki S

Result: False