
ഉജ്ജൈനില്‍ പാകിസ്ഥാന്‍ അനുകുല മുദ്രാവാക്യം ഉന്നയിച്ച സ്ഥലമായ ഗഫൂര്‍ ബസ്തിയില്‍ മധ്യപ്രദേശ് സര്‍ക്കാര്‍ വാസസ്ഥലങ്ങള്‍ പൊളിച്ചു എന്ന തരത്തില്‍ ഒരു വീഡിയോ സാമുഹ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നുണ്ട്.
പക്ഷെ ഞങ്ങള്‍ ഇതിനെ കുറിച്ച് അന്വേഷിച്ചപ്പോള്‍ ഈ പ്രചരണം തെറ്റാണ് എന്ന് കണ്ടെത്തി. എന്താണ് സംഭവത്തിന്‍റെ സത്യാവസ്ഥ നമുക്ക് നോക്കാം.
പ്രചരണം
മുകളില്‍ കാണുന്ന വീഡിയോയില്‍ നമുക്ക് ജെ.സി.ബി മെഷീനുകള്‍ വാസസ്ഥലങ്ങള്‍ തകര്‍ക്കുന്നതായി കാണാം. പോലീസും മറ്റു ഉദ്യോഗസ്ഥരും നിന്ന് നോക്കുന്നതായി നമുക്ക് കാണാം. വീഡിയോ കഴിഞ്ഞ മാസം ഉജ്ജൈനിലെ ഒരു പള്ളിയില്‍ മുഹറം പരിപാടിയില്‍ പാകിസ്ഥാന്‍ അനുകുല മുദ്രാവാക്യങ്ങള്‍ ഉന്നയിച്ച സംഭവവുമായി ബന്ധപെടുത്തി പോസ്റ്റിന്‍റെ അടികുറിപ്പില്‍ എഴുതിയിരിക്കുന്നത് ഇങ്ങനെയാണ്:
“മധ്യപ്രദേശിലെ ഉജ്ജയിനിൽ കഴിഞ്ഞ ആഴ്ച്ച മുഹറം ദിനത്തിൽ പാക്കിസ്ഥാൻ സിന്ദാബാദ് എന്ന മുദ്രാവാക്യം ഗഫൂർ ബസ്തിയിലെ താമസക്കാരായ 🐖കൾ മുഴക്കിയത് അറിഞ്ഞു കാണുമല്ലോ…
ഒരാഴ്ച്ചക്കിപ്പുറം മധ്യപ്രദേശിലെ ശിവരാജ് സിംഗ് സർക്കാർ, ഗഫൂർ ബസ്തിയിലെ സകല അനധികൃത 🐖കളുടെയും വാസസ്ഥലങ്ങൾ ബുൾഡോസറും ജെസിബിയും കൊണ്ട് വന്ന് തകർത്ത് നശിപ്പിച്ച് കളയുന്ന അതി മനോഹരമായ കാഴ്ച്ച…😍😍😍🚩🚩🚩
ഭാരതത്തിൽ താമസിച്ച് എല്ലാ സുഖ സൗകര്യങ്ങളും കൈപറ്റി തിന്ന് എല്ലിൽ കുത്തിയതിന് ശേഷം പാക്കിസ്ഥാന് സിന്ദാബാദ് വിളിക്കാൻ നടക്കുന്ന സകല 🐖ളെയും ഇതേ പോലെ വഴിയാധാരമാക്കണം…😡😡😡”
ഇതേ അടികുറിപ്പുമായി ഈ വീഡിയോ പ്രചരിപ്പിക്കുന്ന മറ്റു ചില പോസ്റ്റുകള്‍ നമുക്ക് താഴെ നല്‍കിയ സ്ക്രീന്‍ഷോട്ടില്‍ കാണാം.

എന്നാല്‍ ഈ പോസ്റ്റില്‍ വാദിക്കുന്നതില്‍ എത്രത്തോളം സത്യാവസ്ഥയുണ്ട് എന്ന് നമുക്ക് അന്വേഷിക്കാം.
വസ്തുത അന്വേഷണം
വീഡിയോയെ കുറിച്ച് യുട്യൂബില്‍ കീവേര്‍ഡ് സെര്‍ച്ച് നടത്തിയപ്പോള്‍ ഞങ്ങള്‍ക്ക് മധ്യപ്രദേശിലെ ഒരു പ്രാദേശിക മാധ്യമത്തിന്‍റെ യുട്യൂബ് ചാനലില്‍ ഇതേ സംഭവത്തിന്‍റെ വീഡിയോ ലഭിച്ചു. വീഡിയോയുടെ അടികുറിപ്പ് പ്രകാരം ഉജ്ജൈനില്‍ കോര്‍പറേഷന്‍ ഉദ്യോഗസ്ഥരും പോലീസുകാരും ചേര്‍ന്ന ഉജ്ജൈനിലെ ഹരി ഫാറ്റക് മേല്‍പ്പലത്തിന്‍റെ സമീപം സര്‍ക്കാര്‍ ഭൂമിയില്‍ അനിധികൃത നിര്‍മാണങ്ങള്‍ പൊളിക്കുന്നതിന്‍റെ വീഡിയോയാണ് ഇത്. സര്‍ക്കാര്‍ ഭുമിയില്‍ ഈ അനധികൃത നിര്‍മാണം നടത്തിയത് ഭുമാഫിയ സംഘമാമാണെന്ന്‍ വാര്‍ത്തയില്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
ഞങ്ങള്‍ സംഭവത്തിനെ കുറിച്ച് അന്വേഷിച്ചപ്പോള്‍ ഞങ്ങള്‍ക്ക് ദൈനിക്ക് ഭാസ്കര്‍ ഈ സംഭവത്തിനെ സംബന്ധിച്ച് പ്രസിദ്ധികരിച്ച വാര്‍ത്തയും ലഭിച്ചു. വാര്‍ത്തയുടെ പ്രകാരം ഉജ്ജൈനിലെ ഇന്‍ഡോര്‍ റോഡില്‍ സ്ഥിതി ചെയ്യുന്ന ഹരി ഫാറ്റക്ക് മേല്‍പ്പാലത്തിന്‍റെ സമീപം കോടികള്‍ വിലയുള്ള സര്‍ക്കാര്‍ ഭുമിയില്‍ ചില കടക്കാര്‍ അനധികൃതമായി കടകള്‍ നടത്തിയിരുന്നു. 30 ജൂണിന് ഹൈ കോടതി 150 കടക്കാരുടെ ഹര്‍ജി തള്ളി, സര്‍ക്കാരിനോട് അനധികൃത നിര്‍മാനംങ്ങള്‍ നീക്കം ചെയ്യാന്‍ നിര്‍ദേശം നല്‍കിയിരുന്നു. ഇതിനെ തുടര്‍ന്ന്‍ കടക്കാര്‍ സര്‍ക്കാരിനോട് 45 ദിവസത്തിന്‍റെ സാവകാശം ആവശ്യപെട്ടിരുന്നു. അനുവദിച്ച സമയം പരിധി അവസാനിച്ചിട്ടും കടക്കാര്‍ മാറിയില്ല. ഇതിനെ തുടര്‍ന്നാണ് സര്‍ക്കാര്‍ ഈ നിര്‍മാണം ഇത്തരത്തില്‍ പൊട്ടിച്ചത്.

വാര്‍ത്ത വായിക്കാന്‍-Dainik Bhaskar | Archived Link
കൂടതല്‍ അറിയാന്‍ ഞങ്ങളുടെ പ്രതിനിധി നീല്‍ഗംഗ പോലീസ് സ്റ്റേഷനുമായി ബന്ധപെട്ടു. അവിടെ ഈ സംഭവത്തിനെ കുറിച്ച് ചോദിച്ചപ്പോള്‍ എസ്.എച്ച്.ഓ. തരുണ്‍ കുറില്‍ പ്രതികരിച്ചത് ഇങ്ങനെയാണ്: “വൈറല്‍ വീഡിയോ ഹരി ഫാറ്റ്ക് ഓവര്‍ ബ്രിഡ്ജിന്‍റെ സമീപമുള്ള പ്രദേശത്തില്‍ എടുത്തതാണ്. സര്‍ക്കാര്‍ ഭുമി വര്‍ഷങ്ങളായി ചിലര്‍ കയ്യേറിയിരുന്നു. ഹൈ കോടതിയുടെ നിര്‍ദേശം പ്രകാരം ഞങ്ങള്‍ ഈ നടപടി സ്വീകരിച്ചതാണ്.”
ഞങ്ങളുടെ പ്രതിനിധി ഉജ്ജൈന്‍ പോലീസ് എസ്.പി. ശ്രി. സത്യേന്ദ്ര കുമാര്‍ ശുക്ലയുമായി ഈ സംഭവത്തിനെ കുറിച്ച് സംസാരിച്ചു. അദ്ദേഹം സംഭവത്തിനെ കുറിച്ച് പറയുന്നത് ഇങ്ങനെയാണ്: “ഉജ്ജൈനില്‍ ഗഫൂര്‍ ബസ്തി എന്ന പേരുള്ള ഒരു സ്ഥലമില്ല. വൈറല്‍ വീഡിയോയില്‍ കാണുന്ന സ്ഥലം ഹരി ഫാറ്റക് എന്ന സ്ഥലത്തില്‍ രണ്ട് ഹെക്ടര്‍ സര്‍ക്കാര്‍ ഭൂമിയില്‍ നിന്ന് അനധികൃത നിര്‍മാണം നീക്കുന്നത്തിന്‍റെതാണ്. കുറച്ച് ദിവസം മുമ്പ് നടന്ന പാകിസ്ഥാന്‍ അനുകുല മുദ്രാവാക്യങ്ങള്‍ ഉന്നയിച്ച സംഭവവുമായി ഈ വീഡിയോയ്ക്ക് യാതൊരു ബന്ധവുമില്ല. ഈ രണ്ട് സംഭവങ്ങളും വ്യത്യസ്തമാണ്.”
ഉജ്ജൈനില്‍ ഓഗസ്റ്റ് 19നാണ് മുഹറം ആഘോഷത്തിനിടെ ‘പാകിസ്ഥാന്‍ സിന്ദാബാദ്’ എന്ന മുദ്രാവാക്യം ചിലര്‍ ഉന്നയിച്ചു എന്ന ആരോപണം ഉന്നയിക്കുന്നത്. ഈ സംഭവം നടന്നത് ഗീത കൊളോണി എന്ന സ്ഥലത്താണ്. ഗീത കോളനി ഹരി ഫാറ്റക്കില്‍ നിന്ന് ഏകദേശം 4 കിലോമീറ്റര്‍ അകലെയാനുള്ളത്.
Read This Fact Check In Hindi: उज्जैन में अवैध निर्माणों के अतिक्रमण को हटाने के वीडियो को गलत दावों के साथ वायरल किया जा रहा है।
നിഗമനം
സാമുഹ മാധ്യമങ്ങളില്‍ അനധികൃത നിര്‍മാണങ്ങള്‍ നീക്കം ചെയ്യുന്നതിന്‍റെ വീഡിയോ ഉപയോഗിച്ച് നടത്തുന്ന പ്രചരണം തെറ്റാണ് എന്ന് അന്വേഷണത്തില്‍ നിന്ന് വ്യക്തമാണ്. ഈ വീഡിയോയ്ക്ക് ഉജ്ജൈനില്‍ മുഹറം സംബന്ധിച്ചുള്ള പരിപാടിയില്‍ പാക് അനുകുല മുദ്രാവാക്യങ്ങള്‍ ഉന്നയിച്ച സംഭവവുമായി യാതൊരു ബന്ധവുമില്ല.
ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ Telegram ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് സബ്സ്ക്രൈബ് ചെയുക.

Title:ഉജ്ജൈനില്‍ നടന്ന ഡെമോലിഷന്‍ ഡ്രൈവിന്‍റെ വീഡിയോ തെറ്റായി സമുഹ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നു…
Fact Check By: Mukundan KResult: False
