FACT CHECK: നേപ്പാള്‍ പാര്‍ലമെന്‍റില്‍ നരേന്ദ്ര മോദിക്കെതിരെ വിമര്‍ശനം എന്ന തരത്തില്‍ പ്രചരിപ്പിക്കുന്നത് ഹിമാചല്‍ അസ്സംബ്ലിയിലെ ദൃശ്യങ്ങള്‍…

രാഷ്ട്രീയം | Politics

നേപ്പാള്‍ പാര്‍ലാമെന്‍റില്‍ പ്രധാനമന്ത്രി മോദിയെ വിമര്‍ശിച്ച് പ്രസംഗം നടത്തുന്നതിന്‍റെ ദൃശ്യങ്ങള്‍ എന്ന തരത്തില്‍ ഒരു വീഡിയോ സാമുഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

പക്ഷെ ഈ വീഡിയോ നേപ്പാളിലെതല്ല, ഇന്ത്യയിലെ തന്നെയാണ്. വീഡിയോയുടെ സത്യാവസ്ഥ എന്താണെന്ന് നമുക്ക് നോക്കാം.

പ്രചരണം

FacebookArchived Link

മുകളില്‍ നല്‍കിയ വീഡിയോയില്‍ നമുക്ക് ഒരു സഭയില്‍ ഒരു ജനപ്രതിനിധി പ്രസംഗിക്കുന്നത് കേള്‍ക്കാം. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ലോകത്തില്‍ ഏറ്റവും മികിച്ച പ്രധാനമന്ത്രി എന്ന് എതിര്‍ പക്ഷം പ്രഖ്യാപിച്ചതിനെതിരെ പ്രതിഷേധിച്ചാണ് ഈ ജനപ്രതിനിധി പ്രസംഗം നടത്തുന്നത്. പിന്നിട് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രസംഗത്തില്‍ വിമര്‍ശിക്കുന്നതായി നമുക്ക് കേള്‍ക്കാം. പോസ്റ്റിന്‍റെ അടികുറിപ്പില്‍ പറയുന്നത് ഇങ്ങനെയാണ്:
എയർപോട്ട് വിൽക്കുന്നു

ട്രൈൻ വിൽക്കുന്നു

റോഡ് വിൽക്കുന്നു 

ഇന്ത്യ മുഴുവൻ വിൽക്കുന്നു 

ഇത് പോലെ ഉള്ള ഒരു പ്രധാന മന്ത്രിയെ ഞാൻ കണ്ടിട്ടില്ല

🤣🤣🤣🤣

നേപ്പാൾ പാർലമെന്റിലെ ബജറ്റ് സമ്മേളനത്തിൽ, ഇന്ത്യയുടെ പ്രധാനമന്ത്രിയെ വിജയകരമായ പ്രധാനമന്ത്രി എന്ന് വിളിച്ചപ്പോൾ നേപ്പാൾ എംപി മോദിയെക്കുറിച്ച് പറഞ്ഞത് ഓരോ ഇന്ത്യക്കാരനും കേൾക്കണം.

 വളരെ നന്നായി പറഞ്ഞു..

 കേൾക്കണം.

ഇതേ അടികുറിപ്പോടെ ഈ വീഡിയോ പ്രചരിപ്പിക്കുന്ന മറ്റേ ചില പോസ്റ്റുകള്‍ നമുക്ക് താഴെ നല്‍കിയ സ്ക്രീന്‍ഷോട്ടില്‍ കാണാം.

വസ്തുത അന്വേഷണം

വീഡിയോ സംബന്ധിച്ച കീ വേര്‍ഡ്‌ ഉപയോഗിച്ച് വിവിധ സാമുഹ മാധ്യമങ്ങളില്‍ ഈ വീഡിയോയെ കുറിച്ച് അന്വേഷിച്ചപ്പോള്‍ ഞങ്ങള്‍ക്ക് ഹിന്ദുസ്ഥാന്‍ ലൈവ് പ്രസിദ്ധികരിച്ച ഈ വാര്‍ത്ത‍ ലഭിച്ചു. 

https://youtu.be/lpWAyus-vXk

വീഡിയോയുടെ ശീര്‍ഷകത്തില്‍ എഴുതിയത് ഹിമാചലിലെ എം.എല്‍.എ. ജഗന്‍ സിംഗ് നേഗി ഹിമാചല്‍ നിയമസഭയില്‍ കേന്ദ്ര സര്‍ക്കാറിന്‍റെ സ്വകാര്യവല്‍ക്കരണ നയത്തിനെ വിമര്‍ശിച്ച് നടത്തിയ പ്രസംഗമാണ് എന്ന് വ്യക്തമാക്കുന്നുണ്ട്. 

ഈ വീഡിയോ ഹിമാചല്‍ പ്രദേശ്‌ കോണ്‍ഗ്രസിന്‍റെ ഫെസ്ബൂക്ക് പേജിലും ലഭ്യമാണ്. ജഗത് സിംഗ് നേഗി ഹിമാചല്‍ പ്രദേശിലെ കിന്നോറിലെ എം.എല്‍.എയാണ് ഈ കൊല്ലം മാര്‍ച്ചില്‍ ഹിമാചല്‍ നിയമസഭയില്‍ നടന്ന ചര്‍ച്ചക്കിടെയാണ് അദ്ദേഹം ഈ പ്രസംഗം നടത്തിയത്. കോണ്‍ഗ്രസിന്‍റെ ഫെസ്ബൂക്ക് പേജില്‍ പ്രസിദ്ധികരിച്ച അദ്ദേഹത്തിന്‍റെ വീഡിയോ നമുക്ക് താഴെ കാണാം.

ഈ ഫാക്റ്റ് ചെക്ക്‌ ഹിന്ദിഭാഷയില്‍ വായിക്കാന്‍ താഴെ നല്‍കിയ ലിങ്ക് ഉപയോഗിക്കുക:

हिमाचल प्रदेश विधानसभा में कांग्रेस विधायक जगत सिंह नेगी के भाषण को नेपाली संसद का बताया जा रहा है |

നിഗമനം

നേപ്പാള്‍ പാര്‍ലമെന്‍റില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമര്‍ശിച്ച് നടത്തിയ പ്രസംഗം എന്ന തരത്തില്‍ പ്രചരിപ്പിക്കുന്ന വീഡിയോ യഥാര്‍ത്ഥത്തില്‍ ഹിമാചല്‍ പ്രദേശ്‌ നിയമസഭയില്‍ കോണ്‍ഗ്രസ്‌ എം.എല്‍.എ. ജഗത് സിംഗ് നേഗി നടത്തിയ പ്രസംഗത്തിന്‍റെതാണ് എന്ന് അന്വേഷണത്തില്‍ നിന്ന് വ്യക്തമാകുന്നു.

Avatar

Title:നേപ്പാള്‍ പാര്‍ലമെന്‍റില്‍ നരേന്ദ്ര മോദിക്കെതിരെ വിമര്‍ശനം എന്ന തരത്തില്‍ പ്രചരിപ്പിക്കുന്നത് ഹിമാചല്‍ അസ്സംബ്ലിയിലെ ദൃശ്യങ്ങള്‍…

Fact Check By: Mukundan K 

Result: False