
ഇന്ത്യൻ സൈന്യം ലാഹോറിൽ നടത്തിയ മിസൈൽ ആക്രമണത്തിൻ്റെ ദൃശ്യങ്ങൾ എന്ന തരത്തിൽ ഒരു വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നുണ്ട്.
പക്ഷെ ഈ വീഡിയോയെ കുറിച്ച് ഞങ്ങൾ അന്വേഷിച്ചപ്പോൾ ഈ പ്രചരണം തെറ്റാണെന്ന് കണ്ടെത്തി. എന്താണ് ഈ വീഡിയോയുടെ സത്യാവസ്ഥ നമുക്ക് നോക്കാം.
പ്രചരണം
മുകളിൽ നൽകിയ പോസ്റ്റിൽ നമുക്ക് ഒരു വീഡിയോ കാണാം. വീഡിയോയിൽ മിസൈല്‍ ആക്രമണം നടക്കുന്നത് നമുക്ക് കാണാം. പോസ്റ്റിൻ്റെ അടിക്കുറിപ്പ് ഇപ്രകാരമാണ്: “ലാഹോറിൽ നിന്നുള്ള ദൃശ്യങ്ങൾ — നിരവധി ഇന്ത്യൻ ബാലിസ്റ്റിക് മിസൈലുകൾ ലാഹോറിൽ പതിച്ചു. പാകിസ്ഥാന് കനത്ത തിരിച്ചടി നേരിടുന്നു, ചൈനീസ് വ്യോമ പ്രതിരോധ സംവിധാനം ഒട്ടും നന്നായി പ്രവർത്തിക്കുന്നില്ല.”
എന്നാൽ എന്താണ് ഈ വീഡിയോയുടെ സത്യാവസ്ഥ നമുക്ക് നോക്കാം.
വസ്തുത അന്വേഷണം
ഞങ്ങൾ ഗൂഗിളിൽ ഈ വീഡിയോയുടെ ചില സ്ക്രീൻഷോട്ടുകൾ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തി പരിശോധിച്ചപ്പോൾ ഈ വീഡിയോ ഇസ്രായേലിൽ ഇറാൻ നടത്തിയ മിസൈൽ ആക്രമണത്തിൻ്റെതാണെന്ന് കണ്ടെത്തി. ഒക്ടോബർ 2024ലാണ് ഈ ആക്രമണം നടന്നത്. ഈ വീഡിയോ ഒക്ടോബർ 2ന് Xൽ പോസ്റ്റ് ചെയ്തതായി ഞങ്ങൾ കണ്ടെത്തി.
മുകളിൽ നൽകിയ പോസ്റ്റ് പ്രകാരം ഈ വീഡിയോ ഇറാൻ ഇസ്രായേലിന് നേരെ നടത്തിയ ബാലിസ്റ്റിക് മിസൈൽ ആക്രമണത്തിൻ്റെതാണ്. ഈ വീഡിയോ ഒക്ടോബർ 2ന് NDTVയും അവരുടെ യുട്യൂബ് ചാനലിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്.
ഇസ്രായേലിൻ്റെ ഔദ്യോഗിക X ഹാൻഡിൽ ഈ വീഡിയോ ഒക്ടോബർ 1ന് പോസ്റ്റ് ചെയ്തിരുന്നു. ഈ വീഡിയോ ഇസ്രായേലിന് നേരെ നടക്കുന്ന ആക്രമണമാണെന്ന് പോസ്റ്റിൽ വ്യക്തമാക്കുന്നു.
നിഗമനം
ഇന്ത്യൻ സൈന്യം ലാഹോറിൽ നടത്തിയ മിസൈൽ ആക്രമണത്തിൻ്റെ ദൃശ്യങ്ങൾ എന്ന തരത്തിൽ സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നത് ഒക്ടോബറിൽ ഇറാൻ ഇസ്രായേലിന് നേരെ നടത്തിയ മിസൈൽ ആക്രമണത്തിൻ്റെ ദൃശ്യങ്ങളാണ്.
ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക.
ഞങ്ങളെ സോഷ്യല്‍ മീഡിയയില്‍ ഫോളോ ചെയ്യുക:
Facebook | Twitter | Instagram | Telegram | WhatsApp (9049053770)

Title:ഇറാൻ ഇസ്രായേലിൻ്റെ മുകളിൽ നടത്തിയ മിസൈൽ ആക്രമണത്തിൻ്റെ ദൃശ്യങ്ങൾ ലാഹോറിൻ്റെ പേരിൽ വ്യാജമായി പ്രചരിപ്പിക്കുന്നു
Fact Check By: K. MukundanResult: False
