ഹമാസ് തലപ്പന്‍ ഇസ്മൈല്‍ ഹാനിയെ കുറച്ച് ദിവസം മുന്‍പ് ഇറാനില്‍ കൊല്ലപ്പെട്ടു. ഇതിനിടെ ഒരു വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നുണ്ട്.

ഈ വീഡിയോയില്‍ നമുക്ക് ഇസ്മൈല്‍ ഹാനിയെയുടെ ഭാര്യ അദ്ദേഹത്തിന്‍റെ മൃതദേഹത്തിന്‍റെ അടുത്ത് വിലാപിക്കുന്നതായി കാണാം. പക്ഷെ വീഡിയോയുടെ ഉപശീര്‍ഷകങ്ങള്‍ (subtitles) അനുസരിച്ച് അവര്‍ ഹാനിയെയെ ശപിക്കുന്നതായി തോന്നും.

ഈ വീഡിയോയെ കുറിച്ച് ഞങ്ങള്‍ അന്വേഷണം നടത്തി. അന്വേഷണത്തില്‍ നിന്ന് മനസിലായിത് ഈ വീഡിയോയില്‍ നല്‍കിയിരിക്കുന്ന ഉപശീര്‍ഷകങ്ങള്‍ തെറ്റാണെന്ന് കണ്ടെത്തി. എന്താണ് ഇസ്മൈല്‍ ഹാനിയെയുടെ ഭാര്യ അമല്‍ യഥാര്‍ത്ഥത്തില്‍ പറഞ്ഞത് നമുക്ക് നോക്കാം.

പ്രചരണം

FacebookArchived Link

മുകളില്‍ നല്‍കിയ പോസ്റ്റില്‍ നമുക്ക് കൊലപെട്ട ഹമാസ് തലപ്പന്‍ ഇസ്മൈല്‍ ഹാനിയെയുടെ ഭാര്യ അമല്‍ വിലാപം ചെയ്യുന്നതായി കാണാം. ദൃശ്യങ്ങളില്‍ നല്‍കിയിരിക്കുന്ന ഉപശീര്‍ഷകങ്ങള്‍ പറയുന്നത് ഇങ്ങനെയാണ്: “ഇസ്മൈല്‍, @## നി ബങ്കിന്‍റെ പാസ്‌വേര്‍ഡ്‌ എനിക്ക് എഴുതി തന്നില്ല $#$#@ ”.

എന്നാല്‍ ഈ ദൃശ്യങ്ങളില്‍ അമല്‍ ഹാനിയെ യഥാര്‍ത്ഥത്തില്‍ ഇതുതന്നെയാണോ പറയുതെന്ന് നമുക്ക് അന്വേഷിക്കാം.

വസ്തുത അന്വേഷണം

വീഡിയോയെ കുറിച്ച് ഞങ്ങള്‍ ഗൂഗിളില്‍ അന്വേഷണം നടത്തിയപ്പോള്‍ ഞങ്ങള്‍ക്ക് സുലൈമാന്‍ അഹ്മദ് എന്ന മാധ്യമപ്രവര്‍ത്തകന്‍റെ ഒരു ട്വീറ്റ് കണ്ടെത്തി. ഈ ട്വീറ്റില്‍ ഈ വീഡിയോയും മറ്റൊരു വീഡിയോയും അഹ്മദ് പോസ്റ്റ്‌ ചെയ്തിട്ടുണ്ട്. നമുക്ക് ട്വീറ്റ് താഴെ കാണാം.

Archived

വീഡിയോയില്‍ അമല്‍ ഹാനിയെ പറയുന്നത്തിന്‍റെ തര്‍ജമയും അഹ്മദ് അദ്ദേഹത്തിന്‍റെ ട്വീറ്റില്‍ നല്‍കിയിട്ടുണ്ട്. അഹ്മദിന്‍റെ ട്വീറ്റില്‍ പറയുന്നത് ഇങ്ങനെയാണ്: “ഞങ്ങൾ നിങ്ങളിൽ നിന്ന് എല്ലാ നിശ്ചയദാർഢ്യവും ക്ഷമയും സ്വീകരിച്ചു. എന്‍റെ പിന്തുണ, എന്‍റെ ലോകം, എന്‍റെ ജീവിതം, എന്‍റെ സ്നേഹം, ഗാസയിലെ എല്ലാ രക്തസാക്ഷികൾക്കും ആശംസകൾ അയയ്‌ക്കുക. നേതാക്കൾക്കും ഗാസയിലെ എല്ലാ രക്തസാക്ഷികൾക്കും ആശംസകൾ അയയ്‌ക്കുക. അല്ലാഹു പ്രസാദിക്കട്ടെ. ഈ ജീവിതത്തിലും പിന്നീടുള്ള ജീവിതത്തിലും എന്‍റെ സ്നേഹം നിങ്ങളോടൊപ്പം.”

ഞങ്ങള്‍ ഈ വീഡിയോയുടെ translatemom.com എന്ന വെബ്സൈറ്റ് ഉപയോഗിച്ച് തര്‍ജമയും ചെയ്തു. അതിലും ഈ ട്വീറ്റില്‍ പറഞ്ഞതുതന്നെയാണ് പറയുന്നത്. തര്‍ജമ ചെയ്ത വീഡിയോ മലയാളം ഉപശീര്‍ഷകങ്ങളോടൊപ്പം നിങ്ങള്‍ക്ക് താഴെ കാണാം.

ഞങ്ങള്‍ ഈ വീഡിയോ അറബി ഭാഷികള്‍ക്കും അയച്ച് അവരോടും വീഡിയോയില്‍ കേള്‍ക്കുന്ന സംഭാഷണത്തിന്‍റെ അര്‍ഥം ചോദിച്ചു. പ്രസ്തുത വീഡിയോയില്‍ ഇംഗ്ലീഷില്‍ നല്‍കിയ ഉപശീര്‍ഷകങ്ങള്‍ തെറ്റാണ് എന്ന് അവരും സ്ഥിരികരിച്ചു. സുലൈമാന്‍ അഹ്മദിന്‍റെ ട്വീറ്റില്‍ നല്‍കിയ തര്‍ജമയാണ് ശരിയെന്നും അവര്‍ പറഞ്ഞു.

നിഗമനം

ഇസ്മൈല്‍ ഹാനിയെയുടെ ഭാര്യ അദ്ദേഹത്തിന്‍റെ മരണത്തിന് ശേഷം അദ്ദേഹത്തെ ശപിക്കുന്നു എന്ന തരത്തിലുള്ള പ്രചരണം പൂര്‍ണമായും തെറ്റാണെന്ന് അന്വേഷണത്തില്‍ നിന്ന് വ്യക്തമാകുന്നു. വീഡിയോയില്‍ നല്‍കിയ ഇംഗ്ലീഷ് ഉപശീര്‍ഷകങ്ങള്‍ (subtitles) തെറ്റാണ്.

ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക.

ഞങ്ങളെ സോഷ്യല്‍ മീഡിയയില്‍ ഫോളോ ചെയ്യുക:

Facebook | Twitter | Instagram | Telegram | WhatsApp (9049053770)

Avatar

Title:കൊല്ലപ്പെട്ട ഹമാസ് തലപ്പന്‍ ഇസ്മൈല്‍ ഹാനിയെയുടെ ഭാര്യ ശപിക്കുന്നു എന്ന തരത്തില്‍ പ്രചരിപ്പിക്കുന്ന ദൃശ്യങ്ങളുടെ യാഥാര്‍ത്ഥ്യം ഇങ്ങനെ...

Written By: Mukundan K

Result: Misleading