
NSG കമാന്‍ഡോയുടെ അഭ്യാസങ്ങളുടെ ഒരു വീഡിയോ സാമുഹ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നുണ്ട്.
പക്ഷെ ഞങ്ങള്‍ വീഡിയോയെ കുറിച്ച് അന്വേഷിച്ചപ്പോള്‍ ഈ വീഡിയോ ഇന്ത്യയുടെ NSG കമാന്‍ഡോയുടെതല്ല എന്ന് കണ്ടെത്തി. എന്താണ് വീഡിയോയുടെ യഥാര്‍ത്ഥ്യം നമുക്ക് അന്വേഷിക്കാം.
പ്രചരണം
മുകളില്‍ നല്‍കിയ വീഡിയോയില്‍ നമുക്ക് കമാന്‍ഡോമാരുടെ ഒരു സംഘം അഭ്യാസം നടത്തുന്നതായി കാണാം. വീഡിയോയുടെ അടികുറിപ്പില്‍ പറയുന്നത് ഇങ്ങനെയാണ്: “ഇന്ത്യയുടെ അഭിമാനം …NSG special force team”. ഇതേ അടികുറിപ്പോടെ ഈ വീഡിയോ പ്രചരിപ്പിക്കുന്ന മറ്റു ചില പോസ്റ്റുകളും നമുക്ക് താഴെ നല്‍കിയ സ്ക്രീന്‍ഷോട്ടില്‍ കാണാം.

എന്നാല്‍ എന്താണ് ഈ വീഡിയോയുടെ സത്യാവസ്ഥ നമുക്ക് അന്വേഷിക്കാം.
വസ്തുത അന്വേഷണം
ഈ വീഡിയോയോട് ബന്ധപെട്ട കീ വേര്‍ഡ് ഉപയോഗിച്ച് ഞങ്ങള്‍ യുട്യൂബില്‍ അന്വേഷിച്ചപ്പോള്‍ ഞങ്ങള്‍ക്ക് ഈ വീഡിയോ ലഭിച്ചു.
ഈ വീഡിയോ 2016 ല്‍ ബാന്‍ഗോ(കൊറിയന്‍ ഭാഷയില്‍ അര്‍ഥം പ്രതിരോധം) TV അവരുടെ യുട്യൂബ് ചാനലില്‍ പ്രസിദ്ധികരിച്ചതാണ്. വീഡിയോയുടെ അടികുറിപ്പ് പ്രകാരം ഇത് ദക്ഷിണ കൊറിയയുടെ 707th സ്പെഷ്യല്‍ മിഷന്‍ ഗ്രൂപ്പ് (SMG) കമാന്‍ഡോമാരാണ്. കൊറിയയുടെ പ്രതിരോധ മന്ത്രിയെയും കാണാം അദ്ദേഹം സന്ദര്‍ശനം നടത്താന്‍ എത്തിയപ്പോലാണ് SMGയും CBR ഡീഫന്‍സ് കമാന്‍ഡ് എന്നി സൈന്യ സംഘങ്ങള്‍ ഈ സംയുക്ത അഭ്യാസം നടത്തിയത്. 1.40 മിനിറ്റ് കഴിഞ്ഞാല്‍ നമുക്ക് വൈറല്‍ വീഡിയോയില്‍ കാണുന്ന ദൃശ്യങ്ങള്‍ ബാന്‍ഗോ ടി.വി. പ്രസിദ്ധികരിച്ച ഈ വീഡിയോയിലും കാണാം.

നിഗമനം
സാമുഹ മാധ്യമങ്ങളില്‍ ഇന്ത്യയുടെ NSG കമാന്‍ഡോമാരുടെ പേരില്‍ പ്രചരിപ്പിക്കുന്ന വീഡിയോ യഥാര്‍ത്ഥത്തില്‍ കൊറിയന്‍ സ്പെഷ്യല്‍ ഫോര്‍സെസായ 707th SGMയുടെതാണ് എന്ന് അന്വേഷണത്തില്‍ നിന്ന് വ്യക്തമാകുന്നു.

Title:സൈന്യ പരിശീലനത്തിന്‍റെ ഈ വീഡിയോ ഇന്ത്യയുടെ NSG കമാന്‍ഡോയുടെതല്ല; സത്യാവസ്ഥ ഇങ്ങനെയാണ്…
Fact Check By: Mukundan KResult: False
