പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ യുവാക്കള്‍ വസ്ത്രമില്ലാതെ പ്രതിഷേധിക്കുന്നു എന്ന തരത്തില്‍ ഒരു വീഡിയോ ട്വിറ്ററില്‍ കുറിച്ച് ദിവസങ്ങളായി പ്രചരിപ്പിക്കുന്നു.

പക്ഷെ ഈ വീഡിയോയെ കുറിച്ച് ഞങ്ങള്‍ അന്വേഷിച്ചപ്പോള്‍ ഈ വീഡിയോ പ്രധാനമന്ത്രിക്കെതിരെ നടന്ന പ്രതിഷേധത്തിന്‍റെതല്ല എന്ന് കണ്ടെത്തി. എന്താണ് സംഭവത്തിന്‍റെ യഥാര്‍ത്ഥ്യം നമുക്ക് അന്വേഷിക്കാം.

പ്രചരണം

ട്വീറ്റ് കാണാന്‍ - Twitter | Archived Link

മുകളില്‍ നല്‍കിയ ട്വീറ്റില്‍ നഗ്നരായി റോഡില്‍ പ്രതിഷേധം നടത്തുന്ന ചില യുവാക്കളെ കാണാം. ഈ വീഡിയോയെ കുറിച്ച് ട്വീറ്റില്‍ പറയുന്നത് ഇങ്ങനെയാണ്: “മോദിജി ഇത് തുണിയുടുക്കാത്ത സന്യാസിമാരുടെ കുംഭ മേളയല്ല നിങ്ങൾക്കെതിരെയുള്ള ആളുകളുടെ നഗ്ന പ്രതിഷേധമാണ്

എന്നാല്‍ എന്താണ് ഈ പ്രതിഷേധത്തിന്‍റെ പിന്നിലുള്ള യഥാര്‍ത്ഥ്യം നമുക്ക് അന്വേഷിക്കാം.

വസ്തുത അന്വേഷണം

ഞങ്ങള്‍ വീഡിയോയുടെ സ്ക്രീന്‍ഷോട്ട് എടുത്ത് ഗൂഗിളില്‍ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തി പരിശോധിച്ചപ്പോള്‍ ഞങ്ങള്‍ക്ക് ഈ സംഭവത്തിനെ കുറിച്ചുള്ള പല വാര്‍ത്തകള്‍ ലഭിച്ചു. ഈ സംഭവത്തിനെ കുറിച്ച് എന്‍.ഡി.ടി.വി. നല്‍കിയ റിപ്പോര്‍ട്ട്‌ നമുക്ക് താഴെ കാണാം.

വാര്‍ത്ത‍ പ്രകാരം സംഭവം ഛ്ത്തീഗഡിലെ റായിപ്പൂരിലാണ് സംഭവിച്ചത്. ജൂലൈ 18ന് ഡസന്‍ കണക്കിന് SC/ST യുവാക്കള്‍ നഗ്നരായി നിയമസഭയുടെ മുന്നില്‍ പ്രതിഷേധം നടത്തി. പ്രതിഷേധം ഛ്ത്തീസ്ഗഡ് സര്‍ക്കാരിനെതിരെയായിരുന്നു. വ്യാജ ജാതി സര്‍ട്ടിഫിക്കറ്റ് ഉണ്ടാക്കി സര്‍ക്കാര്‍ ജോലികള്‍ കൈയേറിയവര്‍ക്കെതിരെ കര്‍ശന നടപടി സര്‍ക്കാര്‍ സ്വീകരിക്കണം എന്നായിരുന്നു ഇവരുടെ ആവശ്യം.

ഈ സംഭവത്തിനെ കുറിച്ച് ANIയും റിപ്പോര്‍ട്ട്‌ ചെയ്തിട്ടുണ്ട്. ANIയുടെ റിപ്പോര്‍ട്ട്‌ പ്രകാരം ഈ പ്രതിഷേധകരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇവര്‍ക്കെതിരെ ഐ.ടി. ആക്ട്‌ 67, 68 പ്രകാരവും ഐ.പി.സി. 146,147,294,332,353-എന്നി വകുപ്പ് പ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നത്. സംഭവത്തില്‍ പോലീസ് 29 പേരെയാണ് അറസ്റ്റ് ചെയ്തത്.

നിഗമനം

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ നടന്ന ‘നഗ്ന പ്രതിഷേധം’ എന്ന തരത്തില്‍ പ്രചരിപ്പിക്കുന്ന വീഡിയോ യഥാര്‍ത്ഥത്തില്‍ ഛ്ത്തീസ്ഗഡ് സര്‍ക്കാരിനെതിരെ SC/ST യുവാക്കള്‍ നടത്തിയ പ്രതിഷേധത്തിന്‍റെ വീഡിയോയാണ് എന്ന് അന്വേഷണത്തില്‍ നിന്ന് വ്യക്തമാകുന്നു.

ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ Telegram ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് സബ്സ്ക്രൈബ് ചെയുക.

ഞങ്ങളെ സോഷ്യല്‍ മീഡിയയില്‍ ഫോളോ ചെയ്യുക:Facebook | Twitter | Instagram | WhatsApp (9049053770)

Avatar

Title:ഛ്ത്തീസ്ഗഡില്‍ SC/ST യുവാക്കള്‍ നഗ്ന പ്രതിഷേധം നടത്തിയത് പ്രധാനമന്ത്രിക്കെതിരെയല്ല...

Written By: Mukundan K

Result: Misleading