സൂറത്തിൽ നടന്ന സംഭവത്തിന്‍റെ പഴയ വീഡിയോ വച്ച് ബാംഗ്ലൂരിൽ മുസ്ലിങ്ങൾ ഒരു ബസിന് നേരെ കല്ലേറ് നടത്തി എന്ന വ്യാജ പ്രചരണം

Communal False

ബാംഗ്ലൂരിൽ ഒരു സ്റ്റോപ്പ് ഇല്ലാത്ത സ്ഥലത്ത് ബസ് നിർത്താൻ ആവശ്യപ്പെട്ട മുസ്ലിം വനിതയോട് നിർത്താൻ പറ്റില്ല എന്ന് പറഞ്ഞതിന് അവരുടെ മതക്കാരെ കൂട്ടി കൊണ്ട് വന്നു കലാപം നടത്തി എന്ന തരത്തിൽ ഒരു വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നുണ്ട്. 

പക്ഷെ ഞങ്ങൾ ഈ സംഭവത്തെ കുറിച്ച് അന്വേഷിച്ചപ്പോൾ ഈ പ്രചരണം തെറ്റാണെന്ന് കണ്ടെത്തി. എന്താണ് ഈ പ്രചരണത്തിന്‍റെ യാഥാർഥ്യം നമുക്ക് അന്വേഷിക്കാം.

പ്രചരണം

FacebookArchived Link

മുകളിൽ നൽകിയ പോസ്റ്റിൽ നമുക്ക് ഒരു വീഡിയോ കാണാം. ഈ വീഡിയോയിൽ ചിലർ ഒരു ബസിനെ നേരെ ആക്രമണം നടത്തുന്നതായി നമുക്ക് കാണാം. ഈ സംഭവത്തിനെ കുറിച്ച് പോസ്റ്റിന്‍റെ അടികുറിപ്പിൽ പറയുന്നത് ഇങ്ങനെയാണ്: 

Peaceful religion *ബാംഗ്ലൂരിൽ ഒരു സ്റ്റോപ്പ് ഇല്ലാത്ത സ്ഥലത്ത് ബസ് നിർത്താൻ ആവശ്യപ്പെട്ട മുസ്ലിം വനിതയോട് നിർത്താൻ പറ്റില്ല എന്ന് പറഞ്ഞതിന് അവരുടെ മതക്കാരെ കൂട്ടി കൊണ്ട് വന്നു നടത്തുന്ന കലാപരിപാടി

എന്നാൽ എന്താണ് ഈ സംഭവത്തിന്‍റെ യാഥാർഥ്യം നമുക്ക് അന്വേഷിക്കാം. 

വസ്തുത അന്വേഷണം

ഈ വീഡിയോ ഇതിന് മുൻപും തെറ്റായ വിവരണം വെച്ച് പ്രചരിപ്പിക്കുകയുണ്ടായിരുന്നു. അന്ന് ഞങ്ങൾ ഈ സംഭവത്തെ കുറിച്ച് അന്വേഷണം നടത്തി പ്രസിദ്ധികരിച്ച റിപ്പോർട്ട് നിങ്ങൾക്ക് താഴെ വായിക്കാം.

Also Read | ഗുജറാത്തിലെ പഴയ വീഡിയോ നിലവില്‍ ഹരിയാനയില്‍ നടക്കുന്ന കലാപമെന്ന തരത്തില്‍ പ്രചരിപ്പിക്കുന്നു…

ഞങ്ങള്‍ വീഡിയോ സുക്ഷ്മമായി പരിശോധിച്ചപ്പോള്‍ ഒരു പരസ്യ ബോര്‍ഡ്‌ ഞങ്ങളുടെ ശ്രദ്ധയില്‍പ്പെട്ടു. ഈ ബോര്‍ഡില്‍ വീനസ് എന്ന് എഴുതിയിട്ടുണ്ട് കുടാതെ ഒരു ഫോണ്‍ നമ്പറും നല്‍കിയിട്ടുണ്ട്.

ഈ നമ്പറെ കുറിച്ച് Truecallerല്‍ അന്വേഷിച്ചപ്പോള്‍ ഈ നമ്പര്‍ ഗുജറാത്തിലെതാണ് എന്ന് കണ്ടെത്തി. Venus എന്ന കമ്പനിയെ കുറിച്ച് കൂടുതല്‍ അന്വേഷിച്ചപ്പോള്‍ ഈ കമ്പനി ഗുജറാത്തിലെ സുരത്തിലേതാണ് എന്ന് കണ്ടെത്തി.

ഈ ഊഹം വെച്ച് ഞങ്ങള്‍ വീഡിയോയെ കുറിച്ച് അന്വേഷിച്ചപ്പോള്‍ വീഡിയോയില്‍ കാണുന്ന നീല ബസ് സുറത്തിലെ GPS ബസാണ് എന്ന് കണ്ടെത്തി. ഈ ബസിനെ കുറിച്ച് 5 കൊല്ലം മുമ്പ് ANI പ്രസിദ്ധികരിച്ച ഒരു വീഡിയോ ലഭിച്ചു.

ഈ വീഡിയോയില്‍ കാണുന്ന ബസും വൈറല്‍ വീഡിയോയില്‍ കാണുന്ന ബസും തമ്മിലുള്ള സാമ്യങ്ങള്‍ നമുക്ക് വ്യക്തമായി കാണാം. SHAH FUN CITY എന്ന എഴുതിയിട്ടുള്ള ബോര്‍ഡുകളും നമുക്ക് രണ്ട് വീഡിയോകളില്‍ കാണാം.

ഈ സംഭവത്തിനെ കുറിച്ച് കൂടുതല്‍ അന്വേഷിച്ചപ്പോള്‍ ഞങ്ങള്‍ക്ക് ABP അസ്മിത എന്ന ഗുജറാത്തി മാധ്യമം ഈ സംഭവത്തിനെ കുറിച്ച് പ്രസിദ്ധികരിച്ച വാര്‍ത്ത‍യും ലഭിച്ചു. വാര്‍ത്ത‍ പ്രകാരം ഈ സംഭവം 2019ലാണ് നടന്നത്. ഝാര്‍ഖണ്ഡില്‍ തബ്രെസ് അന്‍സാരി എന്ന വ്യക്തിയുടെ ആള്‍കൂട്ട കൊലപാതകത്തിനെ പ്രതിഷേധിച്ച് സുരത്തില്‍ ജൂലൈ 2019ല്‍ ഒരു പ്രതിഷേധ റാലി സംഘടിപ്പിച്ചിരുന്നു. പക്ഷെ ഈ റാലി പിന്നിട് അക്രമാസക്തമായി മാറി. കലാപകാരിയെ നിയന്ത്രിക്കാന്‍ പോലീസിന് ടീയര്‍ ഗാസ് ഉപയോഗിക്കേണ്ടി വന്നു എന്നും വാര്‍ത്ത‍യില്‍ പറയുന്നു. വാര്‍ത്ത‍ നമുക്ക് താഴെ കാണാം.

ഈ വീഡിയോയില്‍ പറയുന്നത് സംഭവം നടന്നത് സുറത്തിലെ വിവേകാനന്ദ് സര്‍ക്കിളിലാണ്. ഞങ്ങള്‍ ഗൂഗിള്‍ സ്ട്രീറ്റ് വ്യൂ ഉപയോഗിച്ച് ഈ സ്ഥലം പരിശോധിച്ചപ്പോള്‍ വീഡിയോയില്‍ കാണുന്ന സ്ഥലം വിവേകാനന്ദ് സര്‍ക്കിള്‍ തന്നെയാണ് എന്ന് വ്യക്തമായി.

ഈയിടെയായി ബാംഗ്ലൂരിൽ ഇങ്ങനെ വല്ല സംഭവം നടന്നോ എന്നും ഞങ്ങൾ അന്വേഷിച്ചു. പക്ഷെ ഇത്തരമൊരു സംഭവം എവിടെയും റിപ്പോർട്ട് ചെയ്തിട്ടതായി കണ്ടെത്തിയില്ല. സെപ്റ്റംബറിൽ ഒരു സ്‌കൂൾ ബസിനെ ജനങ്ങൾ ആക്രമിച്ചു എന്ന വാർത്ത ലഭിച്ചു. പക്ഷെ ഈ സംഭവം വർഗീയമല്ല പകരം റോഡ് റെജുമായി ബന്ധപ്പെട്ടതാണ് എന്ന് വാർത്തകൾ വ്യക്തമാകുന്നു.

വാർത്ത വായിക്കാൻ – Hindustan Times | Archived

നിഗമനം

വീഡിയോയിൽ കാണുന്ന ഗുജറാത്തില്‍ 2019ല്‍ നടന്ന ഒരു കലാപത്തിന്‍റെതാണ് എന്ന് അന്വേഷണത്തിൽ നിന്ന് വ്യക്തമാകുന്നു. ഈ വീഡിയോയാണ് തെറ്റായ വിവരണവുമായി പ്രചരിപ്പിക്കുകയാണ്.

ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam  ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക.

ഞങ്ങളെ സോഷ്യല്‍ മീഡിയയില്‍ ഫോളോ ചെയ്യുക:

Facebook | Twitter | Instagram | Telegram | WhatsApp (9049053770)

Avatar

Title:സൂറത്തിൽ നടന്ന സംഭവത്തിന്‍റെ പഴയ വീഡിയോ വച്ച് ബാംഗ്ലൂരിൽ മുസ്ലിങ്ങൾ ഒരു ബസിന് നേരെ കല്ലേറ് നടത്തി എന്ന വ്യാജ പ്രചരണം

Written By: Mukundan K  

Result: False