ഹരിയാനയില്‍ നിന്ന് വര്‍ഗീയ കലാപങ്ങളുടെ വാര്‍ത്തകള്‍ വരുന്നു. മേവാത് എന്ന സ്ഥലത്തില്‍ നിന്ന് തുടങ്ങിയ കലാപങ്ങള്‍ പിന്നിട് ഗുഡ്ഗാവ് പോലെയുള്ള നഗരങ്ങളിലേക്കും വ്യാപിച്ചു. ഈ കലാപത്തിന്‍റെ പശ്ചാത്തലത്തില്‍ ഒരു വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നുണ്ട്. ഈ വീഡിയോയില്‍ മുസ്ലിം സമുദായത്തില്‍ പെട്ട ചിലര്‍ ഒരു ബസുകള്‍ക്കുനേരെ കല്ലേറ് നടത്തുന്നതായി നമുക്ക് കാണാം.

പക്ഷെ ഈ വീഡിയോയെ കുറിച്ച് അന്വേഷിച്ചപ്പോള്‍ ഈ വീഡിയോ പഴയതാണെന്നും കുടാതെ നിലവില്‍ ഹരിയാനയില്‍ നടക്കുന്ന പ്രശ്നങ്ങളുമായി വീഡിയോയ്ക്ക് യാതൊരു ബന്ധവുമില്ല എന്നും ഞങ്ങള്‍ കണ്ടെത്തി. എന്താണ് വീഡിയോയുടെ പിന്നിലുള്ള യഥാര്‍ത്ഥ സംഭവം നമുക്ക് അന്വേഷിക്കാം.

പ്രചരണം

FacebookArchived Link

മുകളില്‍ കാണുന്ന പോസ്റ്റില്‍ നമുക്ക് കലാപത്തിന്‍റെ ഒരു വീഡിയോ കാണാം. വീഡിയോയില്‍ ചിലര്‍ ഒരു ബസിനെ തകര്‍ക്കുന്നതായി നമുക്ക് കാണാം. പോസ്റ്റിന്‍റെ അടികുറിപ്പില്‍ വീഡിയോയെ കുറിച്ച് പറയുന്നത് ഇങ്ങനെയാണ്:

“അടുത്ത പണി ചോദിച്ചു വാങ്ങുന്നുണ്ട് ഇത് കഴിഞ്ഞാൽ കരച്ചിൽ ആണ് ആ കരച്ചിൽ മാത്രമേ കേരളത്തിൽ കേൾക്കൂ

Nb പൊതുമുതൽ നശിപ്പിക്കുന്നത് കുറ്റകരം”

ഈ വീഡിയോ ഹരിയാനയിലെതാണ് എന്ന് പോസ്റ്റിന്‍റെ ലേഖകന്‍ കമന്റ് ചെയ്യ്തിട്ടുണ്ട്.

എന്നാല്‍ ഈ വീഡിയോ യഥാര്‍ത്ഥത്തില്‍ എവിടുത്തേതാണ്, കുടാതെ സംഭവത്തിന്‍റെ വിശദാംശങ്ങള്‍ എന്താണ് എന്നും നമുക്ക് നോക്കാം.

വസ്തുത അന്വേഷണം

ഞങ്ങള്‍ വീഡിയോ സുക്ഷമമായി പരിശോധിച്ചപ്പോള്‍ ഒരു ആഡ്വ൪റ്റിസ്മെന്‍റ ബോര്‍ഡ്‌ ഞങ്ങളുടെ ശ്രദ്ധയില്‍പ്പെട്ടു. ഈ ബോര്‍ഡില്‍ വീനസ് എന്ന് എഴുതിയിട്ടുണ്ട് കുടാതെ ഒരു ഫോണ്‍ നമ്പറും നല്‍കിയിട്ടുണ്ട്.

ഈ നമ്പറെ കുറിച്ച് Truecallerല്‍ അന്വേഷിച്ചപ്പോള്‍ ഈ നമ്പര്‍ ഗുജറാത്തിലെതാണ് എന്ന് കണ്ടെത്തി. Venus എന്ന കമ്പനിയെ കുറിച്ച് കൂടതല്‍ അന്വേഷിച്ചപ്പോള്‍ ഈ കമ്പനി ഗുജറാത്തിലെ സുരത്തിലേതാണ് എന്ന് കണ്ടെത്തി.

ഈ ഊഹം വെച്ച് ഞങ്ങള്‍ വീഡിയോയെ കുറിച്ച് അന്വേഷിച്ചപ്പോള്‍ വീഡിയോയില്‍ കാണുന്ന നിലബസ് സുറത്തിലെ GPS ബസാണ് എന്ന് കണ്ടെത്തി. ഈ ബസിനെ കുറിച്ച് 5 കൊല്ലം മുമ്പ് ANI പ്രസിദ്ധികരിച്ച ഒരു വീഡിയോ ലഭിച്ചു.

ഈ വീഡിയോയില്‍ കാണുന്ന ബസും വൈറല്‍ വീഡിയോയില്‍ കാണുന്ന ബസും തമ്മിലുള്ള സാമ്യങ്ങള്‍ നമുക്ക് വ്യക്തമായി കാണാം. SHAH FUN CITY എന്ന എഴുതിയിട്ടുള്ള ബോര്‍ഡുകളും നമുക്ക് രണ്ട് വീഡിയോകളില്‍ കാണാം.

ഈ സംഭവത്തിനെ കുറിച്ച് കൂടതല്‍ അന്വേഷിച്ചപ്പോള്‍ ഞങ്ങള്‍ക്ക് ABP അസ്മിത എന്ന ഗുജറാത്തി മാധ്യമം ഈ സംഭവത്തിനെ കുറിച്ച് പ്രസിദ്ധികരിച്ച വാര്‍ത്ത‍യും ലഭിച്ചു. വാര്‍ത്ത‍ പ്രകാരം ഈ സംഭവം 2019ലാണ് നടന്നത്. ഝാര്‍ഖണ്ഡില്‍ തബ്രെസ് അന്‍സാരി എന്ന വ്യക്തിയുടെ ആള്‍കൂട്ട കൊലപാതകത്തിനെ പ്രതിഷേധിച്ച് സുരത്തില്‍ ജൂലൈ 2019ല്‍ ഒരു പ്രതിഷേധ റാലി സംഘടിപ്പിച്ചിരുന്നു. പക്ഷെ ഈ റാലി പിന്നിട് ഹിംസാത്മകമായി മാറി. കലാപകാരിയെ നിയന്ത്രിക്കാന്‍ പോലീസിന് ടീയര്‍ ഗാസ് ഉപയോഗിക്കേണ്ടി വന്നു എന്നും വാര്‍ത്ത‍യില്‍ പറയുന്നു. വാര്‍ത്ത‍ നമുക്ക് താഴെ കാണാം.

ഈ വീഡിയോയില്‍ പറയുന്നത് സംഭവം നടന്നത് സുറത്തിലെ വിവേകാനന്ദ് സര്‍ക്കിളിലാണ്. ഞങ്ങള്‍ ഗൂഗിള്‍ സ്ട്രീറ്റ് വ്യൂ ഉപയോഗിച്ച് ഈ സ്ഥലം പരിശോധിച്ചപ്പോള്‍ വീഡിയോയില്‍ കാണുന്ന സ്ഥലം വിവേകാനന്ദ് സര്‍ക്കിള്‍ തന്നെയാണ് എന്ന് വ്യക്തമായി.

നിഗമനം

സമൂഹ മാധ്യമങ്ങളില്‍ ഹരിയാനയില്‍ നടക്കുന്ന വര്‍ഗീയ കലാപത്തിന്‍റെ പശ്ച്യതലത്തില്‍ പ്രചരിപ്പിക്കുന്ന ഈ വീഡിയോ ഗുജറാത്തില്‍ 2019ല്‍ നടന്ന ഒരു കലാപത്തിന്‍റെതാണ് എന്ന് അന്വേഷണത്തില്‍ നിന്ന് വ്യക്തമാകുന്നു. ഈ വീഡിയോയ്ക്ക് നിലവില്‍ ഹരിയാനയില്‍ നടക്കുന്ന കലാപങ്ങളുമായി യാതൊരു ബന്ധവുമില്ല.

ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ Telegram ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് സബ്സ്ക്രൈബ് ചെയുക.

ഞങ്ങളെ സോഷ്യല്‍ മീഡിയയില്‍ ഫോളോ ചെയ്യുക:Facebook | Twitter | Instagram | WhatsApp (9049053770)

Avatar

Title:ഗുജറാത്തിലെ പഴയ വീഡിയോ നിലവില്‍ ഹരിയാനയില്‍ നടക്കുന്ന കലാപമെന്ന തരത്തില്‍ പ്രചരിപ്പിക്കുന്നു...

Written By: Mukundan K

Result: Misleading