
വിവരണം
“ഭീകരർ സഞ്ചരിച്ച വാഹനം ലോക്ക് ചെയ്യുന്നത് കാണൂ” എന്ന വച്ചക്തോടൊപ്പം 2019 ഡിസംബര്‍ 12 ന് ഇരിങ്ങാലക്കുടക്കാരൻ എന്ന ഫേസ്‌ബുക്ക് പേജ് ഒരു പോസ്റ്റ് പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഈ പോസ്റ്റിന്‍റെ ഒപ്പം ഒരു വീഡിയോയും പങ്കു
വെച്ചിട്ടുണ്ട്. ഈ വീഡിയോയില്‍ കറുത്ത വസ്ത്രം ധരിച്ച ധരിച്ച ഒരു സംഘം ഒരു ബസ് തടയുന്നതായി കാണാന്‍ സാധിക്കും. ഈ സംഘം ഒരു ബസ് വഴി തടഞ്ഞു നിർത്തിയതിനു ശേഷം ബസിന്‍റെ ചീളുകൾ പൊട്ടിച്ച് ആൾക്കാരെ പുറത്ത് ഇറക്കുന്ന ദൃശ്യങ്ങളാണ് കാണുന്നത്. ഈ ബസിൽ യഥാർത്ഥത്തിൽ ഭീകരർ ഉണ്ടായിരുന്നോ അതോഇത് വേറെ വല്ല സംഭവവുമാണോ ? ഈ വീഡിയോയുടെ വസ്തുത എന്താണെന്ന് നമുക്ക് ഒന്നു പരിശോധിച്ച് നോക്കാം.
വസ്തുത വിശകലനം
വീഡിയോയെ കുറിച്ച് കൂടതലറിയാൻ ഞങ്ങൾ ഈ വീഡിയോയുടെ പല സ്ക്രീൻഷോട്ടുകളെടുത്ത് ഗൂഗിൾ reverse image തിരിയൽ നടത്തി. അതിന്‍റെ ഫലങ്ങൾ താഴെ നല്കിയ സ്ക്രീൻഷോട്ട് പ്രകാരം.


ഫലങ്ങളിൽ ലഭിച്ച ലിങ്കുകൾ പരിശോധിച്ചപ്പോൾ റോമാനിയൻ ഭാഷയിൽ ഒരു ലേഖനം ഞങ്ങൾക്ക് ലഭിച്ചു. ഈ ലേഖനം ഞങ്ങൾ ഗൂഗിൾ ട്രാൻസ്‌ലേറ്റർ ഉപയോഗിച്ച് ഇംഗ്ലീഷിൽ പരിഭാഷപ്പെടുത്തി.

Stiri De Cluj | Archived Link |
ലേഖനം വായിച്ചാൽ മനസിലാകുന്നത് ഈ വീഡിയോ റൊമാനിയയിൽ നടന്ന ഒരു അഭ്യാസത്തിന്‍റെതാണ് എന്നാണ്. ഈ അഭ്യാസം ATLAS Network എന്ന സംഘടനയാണ് നടത്തിയത്. ATLAS Network എന്ന ഈ സംഘം യൂറോപ്യൻ യൂണിയന്‍റെ 28 അംഗരാജ്യങ്ങളുടെ കീഴിൽ തന്ത്രപരമായി പ്രവര്‍ത്തിക്കുന്ന പോലീസ് ഘടകങ്ങളുടെ ഒരു സഖ്യമാണ്. 2001 സെപ്റ്റംബര്‍ 9ന് അമേരിക്കയിൽ നടന്ന ഭികരാക്രമണത്തെ തുടർന്നാണ് ഈ സഖ്യം രൂപികരിച്ചത്. ജര്‍മ്മനി, ഫ്രാന്‍സ്, ഇറ്റലി, പോർട്ടുഗൽ നോർവേ, ഐസ്ലാൻഡ് എന്നീ രാജ്യങ്ങളുടെ തന്ത്രപരമായ പ്രവർത്തനം നടത്തുന്ന പോലീസ് സംഘങ്ങളോടൊപ്പം റൊമാനിയയുടെ നാഷണൽ പോലീസും ഈ സഖ്യത്തിന്‍റെ അംഗമാണ്. കഴിഞ്ഞ കൊല്ലം ഒക്ടോബ൪ മാസത്തിലാണ് ഈ അഭ്യാസം നടന്നത്. ഈ അഭ്യാസത്തില്‍ റൊമാനിയയുടെ പോലീസ് (വിശേഷ സേവനവും ഇടപെടൽ സേവനം, പ്രവര്‍ത്തന കേന്ദ്രം ) ഒപ്പം പാരാ മിലിട്ടറി സൈന്യമായ യാണ്ടാമും (Gendarme) SUCT Bulgaria, EAO Cyprus, EKAM Greece എന്നിവരും ചേർന്നിട്ടാണ് നടത്തിയത്. ഇതൊരു സാധാരണ അഭ്യാസത്തിന്‍റെ ഭാഗമാണ്. ഇത് ഭീകരാക്രമണം തടയുന്ന നടപടിയുടെ ദൃശ്യമല്ല.
ഈ വീഡിയോ യൂട്യൂബിലും SauRoNKinGs എന്ന ചാനൽ പ്രസിധികരിച്ചട്ടുണ്ട്. ഈ വീഡിയോയുടെ അടികുറിപ്പിൽ വ്യക്തമായി എഴുതിയിട്ടുണ്ട് ഇത് ഒരു അഭ്യാസം മാത്രമാണ് എന്ന്. അത് കൂടാതെ ഈ അഭ്യാസത്തെ പറ്റിയുള്ള വിശദാംശങ്ങളും ഈ വീഡിയോയുടെ അടികുറിപ്പിൽ നല്കിയിട്ടുണ്ട്. വീഡിയോ സന്ദർശിച്ച് നമുക്ക് അത് വായിക്കാം. ഈ സംഭവം നടന്ന സ്ഥലം ജോർജു (Giurgiu) റൊമാനിയ, തിയതി 10 ഒക്ടോബർ 2018, സമയം 11 മണി എന്ന വിവരങ്ങളാണ് ഈ വീഡിയോയുടെ അടികുറിപ്പിൽ നല്കിയിട്ടുള്ളത്. ഇതു കൂടാതെ ഈ അഭ്യാസത്തിൽ പങ്കെടുത്ത സംഘനകളുടെ പേരും നല്കിയിട്ടുണ്ട്.
ഈ വീഡിയോ ഫേസ്‌ബുക്കിൽ ATLASexercise എന്ന ഹാഷ്ടാഗ് ഉപയോഗിച്ച് Politia Romana എന്ന ഫെസ്ബൂക് പേജും ഈ വീഡിയോപ്രസിദ്ധീകരിച്ചിട്ടുണ്ട്. ഈ വീഡിയോയുടെ അടികുറിപ്പിൽ യൂട്യൂബ് വീഡിയോയിൽ നല്കിയ വിവരങ്ങളാണ് റോമാനിയന് ഭാഷയിൽ നല്കിയിരിക്കുന്നത്.
നിഗമനം
ഈ വീഡിയോ ഒരു അഭ്യാസത്തിന്റേതാണ്. ഈ വീഡിയോ ഭീകരർ സഞ്ചരിക്കുന്ന വാഹനം തടയുന്നതിന്റെതല്ല. ഈ അഭ്യാസം രോമാനിയയിൽ കഴിഞ്ഞ കൊല്ലം ATLAS network നടത്തിയ European Atlas Common Exercise (ACC II) ന്‍റെ ഭാഗമാണ്
