കാശ്മീരിലെ റിപ്പബ്ലിക് ദിനാഘോഷം എന്ന തരത്തില്‍ ചില സ്കൂള്‍ കുട്ടികളുടെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിപ്പിക്കുന്നുണ്ട്. മാറുന്ന കശ്മീറിന്‍റെ കാഴ്ചകള്‍ എന്ന തരത്തിലാണ് ഈ ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുന്നത്.

പക്ഷെ ഈ വീഡിയോയെ കുറിച്ച് ഞങ്ങള്‍ അന്വേഷണം നടത്തിയപ്പോള്‍ ഈ വീഡിയോ കാശ്മീരിലെതല്ല പകരം ലഡാക്കിലെ കാര്‍ഗിലിലെതാണ് എന്ന് കണ്ടെത്തി.

പ്രചരണം

FacebookArchived Link

മുകളില്‍ നല്‍കിയ പോസ്റ്റില്‍ നമുക്ക് ചില വിദ്യാര്‍ഥികള്‍ ഹിന്ദി ഗാനം ‘തേരി മിട്ടി മേ മില്‍ ജാവു...’ പാടുന്നതതായി കേള്‍ക്കാം. ഈ വീഡിയോയെ കുറിച്ച് പോസ്റ്റിന്‍റെ അടികുറിപ്പില്‍ പറയുന്നത് ഇങ്ങനെയാണ്: “കശ്മീരിൽ നടന്ന റിപ്പബ്ലിക് ദിന ആഘോഷം... പുതിയ ഭാരതം...🇮🇳

മാറുന്ന കാശ്മീർ !!”

മാറുന്ന കാഷ്മീറിലെ കഴ്കാകള്‍ ആണ് നമുക്ക് ദൃശ്യങ്ങളില്‍ കാണുന്നത്. എന്നാല്‍ ഈ വീഡിയോ ശരിക്കും കാശ്മീരില്‍ ഈയിടെ ആഘോഷിച്ച റിപ്പബ്ലിക് ദിനാഘോഷ പരിപാടിയുടെതാണോ? നമുക്ക് അന്വേഷിക്കാം.

വസ്തുത അന്വേഷണം

വീഡിയോയെ കുറിച്ച് കൂടുതല്‍ അറിയാന്‍ ഞങ്ങള്‍ വീഡിയോയുടെ സ്ക്രീന്‍ഷോട്ട് എടുത്ത് ഗൂഗിളില്‍ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തി പരിശോധിച്ചു. അതില്‍ നിന്ന് ലഭിച്ച ഫലങ്ങളില്‍ ഞങ്ങള്‍ക്ക് ഈ വീഡിയോ യുട്യൂബില്‍ ലഭിച്ചു. ഈ വീഡിയോയുടെ വിവരണ പ്രകാരം വീഡിയോ കാര്‍ഗിലിലെ സര്‍ക്കാരി സ്കൂളില്‍ നടന്ന റിപ്പബ്ലിക് ദിനാഘോഷ പരിപാടിയുടെതാണ്.

ഈ പരിപാടി കാര്‍ഗിലിലെ മിന്ജീ സര്‍കാര്‍ ഹൈ സ്കൂളില്‍ നടന്നതാണ്. ഈ സൂചന ഉപയോഗിച്ച് ഞങ്ങള്‍ അന്വേഷിച്ചപ്പോള്‍ ഞങ്ങള്‍ക്ക് പരിപാടിയുടെ ഒരു വീഡിയോ ഒരു യുട്യൂബ് ചാനലില്‍ ലഭിച്ചു.

https://www.youtube.com/watch?v=Z7j1CZuLZB4

വീഡിയോയില്‍ നമുക്ക് സ്കൂളിന്‍റെ പേര് വ്യക്തമായി കാണാം. ഈ സ്കൂള്‍ കാര്‍ഗിലിലെ മിന്ജീ സര്‍ക്കാര്‍ ഹൈസ്കൂള്‍ തന്നെയാണ്.

മിന്ജീ സര്‍ക്കാര്‍ ഹൈ സ്കൂള്‍ കാര്‍ഗിലിലാണ് സ്ഥിതി ചെയ്യുന്നത്. കാര്‍ഗില്‍ ജമ്മു കശ്മീറിന്‍റെ ഭാഗമല്ല. 2019ല്‍ ജമ്മു കശ്മീര്‍ രാജ്യം പുനഃസംഘടന നടത്തിയത്തിനെ ശേഷം ലെഹിനോടൊപ്പം കാര്‍ഗില്‍ ലഡാക്കിന്‍റെ ഭാഗമായി.

Source: CGI Melbourne

മുകളില്‍ നല്‍കിയ ഭൂപടത്തില്‍ നമുക്ക് വ്യക്തമായി കാണാം. നീല നിറത്തിലുള്ള ലഡാക്കിന്‍റെ ഭൂപടത്തിലാണ് കാര്‍ഗില്‍. കാര്‍ഗില്‍ അല്ലാതെ ലഡാക്കില്‍ ലെഹ്, പാകിസ്ഥാന്‍ അതിക്രമിച്ച് കൈവശമാക്കിയ ഗില്‍ഗിറ്റ്-ബാല്ട്ടിസ്ഥാന്‍, ചൈനക്ക് പാക്കിസ്ഥാന്‍ അനധികൃതമായി നല്‍കിയ ശക്സ്ഗം വാലി എന്നി പ്രദേശങ്ങളും ലഡാക്കിന്‍റെ ഭാഗമാണ്.

നിഗമനം

കാശ്മീറിന്‍റെ പേരില്‍ പ്രചരിപ്പിക്കുന്ന വീഡിയോ ലഡാക്കിലെ ഒരു സ്കൂളിന്‍റെതാണ് എന്ന് അന്വേഷണത്തില്‍ നിന്ന് വ്യക്തമാകുന്നു.

ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക.

ഞങ്ങളെ സോഷ്യല്‍ മീഡിയയില്‍ ഫോളോ ചെയ്യുക:Facebook | Twitter | Instagram | Telegram | WhatsApp (9049053770)

Avatar

Title:ലഡാക്കിലെ റിപ്പബ്ലിക് ദിനാഘോഷം കാശ്മീരിന്‍റെ പേരില്‍ പ്രചരിപ്പിക്കുന്നു...

Written By: Mukundan K

Result: Misleading