പ്രധാനമന്ത്രി നരേന്ദ്ര മോദി സാന്നിദ്ധ്യത്തിൽ രാഖി ബിഡ്‌ല പ്രസംഗിക്കുന്ന ദൃശ്യങ്ങൾ ചെയ്ത് നിർമിച്ചതാണ്    

Altered Political

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സാന്നിദ്ധ്യത്തിൽ ആം ആദ്മി പാർട്ടി നേതാവ് രാഖി ബിഡ്‌ല  പാർലമെന്‍റില്‍ പ്രസംഗിക്കുന്ന ദൃശ്യങ്ങൾ  എന്ന തരത്തിൽ ഒരു  വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നുണ്ട്.

പക്ഷെ ഞങ്ങൾ ഈ വീഡിയോയെ കുറിച്ച് അന്വേഷിച്ചപ്പോൾ ഈ പ്രചരണം തെറ്റാണെന്ന് കണ്ടെത്തി. എന്താണ് ഈ സംഭവത്തിൻ്റെ സത്യാവസ്ഥ നമുക്ക് നോക്കാം.  

പ്രചരണം

FacebookArchived Link

മുകളിൽ നൽകിയ പോസ്റ്റിൽ നമുക്ക് ഒരു വീഡിയോ കാണാം. വീഡിയോയിൽ ആം ആദ്മി പാർട്ടി നേതാവ് രാഖി ബിഡ്‌ല പ്രധാനമന്ത്രി മോദിയുടെ സാന്നിധ്യത്തിൽ പാർലമെന്‍റില്‍ പ്രസംഗിക്കുന്നത് കാണാം. “ഒരു ചായവില്പനക്കാരൻ ഒരു വോട്ടിൻ്റെ ബലത്തിൽ പ്രധാനമന്ത്രിയായി” എന്ന് രാഖി ബിഡ്‌ല പറയുന്നു പിന്നീട് “നാടുകടത്തിയവൻ”  എന്ന് പറഞ്ഞപ്പോൾ സഭയിൽ ബഹളം നമുക്ക് കേൾക്കാം. വീഡിയോയിൽ പ്രധാനമന്ത്രി മോദിയുടെയും ഷോട്ടുകളുണ്ട്.  ഈ വീഡിയോയെ കുറിച്ച് പോസ്റ്റിൻ്റെ അടികുറിപ്പിൽ പറയുന്നത് ഇങ്ങനെയാണ്: “ഇതൊക്കെ വളരെ പൈശാചികവും ക്രൂരവും ആയിപ്പോയി ”  

എന്നാല്‍ ഈ പ്രചരണത്തിൻ്റെ സത്യാവസ്ഥ എന്താണെന്ന്   നമുക്ക് അന്വേഷിക്കാം.

വസ്തുത അന്വേഷണം

വീഡിയോയുടെ സ്ക്രീൻഷോട്ടുകൾ ഗൂഗിളിൽ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തി പരിശോധിച്ചപ്പോൾ ഞങ്ങൾക്ക് ഈ വീഡിയോ യുട്യൂബിൽ ലഭിച്ചു. ആം ആദ്മി പാർട്ടിയുടെ ഔദ്യോഗിക യുട്യൂബ് ചാനലിൽ ഈ വീഡിയോ 14 മാർച്ച് 2020നാണ് പ്രസിദ്ധികരിച്ചിട്ടുള്ളത്. ഈ വീഡിയോ ആം ആദ്മി പാർട്ടി എം.എൽ.എ. രാഖി ബിഡ്‌ല ഡൽഹി നിയമസഭയിൽ നടത്തിയ പ്രസംഗത്തിൻ്റെതാണ്. 

ഈ പ്രസംഗം നടക്കുമ്പോൾ പ്രധാനമന്ത്രി മോദി ഡൽഹി നിയമസഭയിലുണ്ടായിരുന്നില്ല. കൂടാതെ നമ്മൾ വീഡിയോയിൽ കാണുന്ന പ്രധാനമന്ത്രിയുടെ ദൃശ്യങ്ങൾ പുതിയ ലോകസഭയിൽ നിന്നാണ്.

 പുതിയ പാർലമെന്‍റ കെട്ടിടം ഉത്ഘാടനം 28 മെയ് 2023നാണ് പ്രധാനമന്ത്രി നടത്തിയത്. അങ്ങനെ പ്രധാനമന്ത്രിയുടെ ദൃശ്യങ്ങളും ഈ പ്രസംഗവുമായി ബന്ധമില്ലാത്തതാണ്. രാഖി ബിഡ്‌ല 2013 മുതൽ 2025 വരെ ഡൽഹിയുടെ മാദിപൂർ നിയമസഭ മണ്ഡലത്തിൽ നിന്ന് എം.എൽ.എ. ആയിരുന്നു. അവർ ഡൽഹിയിൽ ക്യാബിനറ്റ് മന്ത്രിയും നിയമസഭയുടെ ഡെപ്യൂട്ടി സ്‌പീക്കറുടെ സ്ഥാനവും നേടിയിട്ടുണ്ടായിരുന്നു. ഈ നടന്ന തെരെഞ്ഞെടുപ്പിൽ അവർ ബിജെപിയുടെ കൈലാഷ് ഗംഗവാളിനോട് തോറ്റു.

ECI Results 

നിഗമനം

സമൂഹ മാധ്യമങ്ങളിൽ പ്രധാനമന്ത്രി മോദിയുടെ സാന്നിദ്ധ്യത്തിൽ ആം ആദ്മി പാർട്ടി നേതാവ് രാഖി ബിഡ്‌ലയുടെ പ്രസംഗം എന്ന തരത്തിൽ പ്രചരിപ്പിക്കുന്ന ദൃശ്യങ്ങൾ എഡിറ്റ് ചെയ്ത് നിർമ്മിച്ചതാണെന്ന് അന്വേഷണത്തിൽ നിന്ന് വ്യക്തമാകുന്നു.  

ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam  ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക.

ഞങ്ങളെ സോഷ്യല്‍ മീഡിയയില്‍ ഫോളോ ചെയ്യുക:

Facebook | Twitter | Instagram | Telegram | WhatsApp (9049053770)

Avatar

Title:പ്രധാനമന്ത്രി നരേന്ദ്ര മോദി സാന്നിദ്ധ്യത്തിൽ രാഖി ബിഡ്‌ല പ്രസംഗിക്കുന്ന ദൃശ്യങ്ങൾ ചെയ്ത് നിർമിച്ചതാണ്

Written By: Dewin Carlos  

Result: Altered