
കർണാടകയിലെ യാദ്ഗിർ ജില്ലയിൽ RSS ശാഖ നടക്കുന്നത് തടയാൻ ജിഹാദികൾ ശ്രമിച്ചു പക്ഷെ ഗ്രാമവാസികൾ ഇത് അറിഞ്ഞപ്പോൾ അതേ സ്ഥലത് നിരവധി ഹിന്ദു യുവാക്കൾ എത്തി ശാഖ നടത്തി എന്ന തരത്തിൽ ഒരു വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നുണ്ട്.
പക്ഷെ ഞങ്ങൾ ഈ പ്രചരണത്തെ കുറിച്ച് അന്വേഷണം നടത്തിയപ്പോൾ ഈ പ്രചരണം തെറ്റാണെന്ന് കണ്ടെത്തി. എന്താണ് ഈ പ്രചരണത്തിൻ്റെ യാഥാർഥ്യം നമുക്ക് നോക്കാം.
പ്രചരണം
മുകളിൽ നൽകിയ പോസ്റ്റിൽ നമുക്ക് ഒരു വീഡിയോ കാണാം. വീഡിയോയിൽ ഒരു രണ്ട് സംഭവങ്ങൾ നമുക്ക് കാണാം ആദ്യത്തെ സംഭവത്തിൽ ചിലർ തർക്കിക്കുന്നതായി നമുക്ക് കാണാം കാണാം. പോസ്റ്റിൻ്റെ അടിക്കുറിപ്പ് ഇപ്രകാരമാണ്: “കർണാടകയിലെ യാദ്ഗിർ ജില്ലയിൽ RSS ശാഖ നടക്കുന്നത് തടയാൻ ജിഹാ.ദികൾ ശ്രമിച്ചു നാട്ടിൽ അത് വാർത്തയായി… അതിന്റെ പ്രതിഫലനം പിറ്റേന്ന് അതേ സംഘസ്ഥാനിൽ ഉണ്ടായി… ശാഖയുമായി യാതൊരു ബന്ധവും അതേവരെയില്ലാതായിരുന്ന സ്ഥലത്തെ ഹൈന്ദവ യുവാക്കൾ ഒന്നായി സംഘസ്ഥാനിൽ അണിനിരന്നു…. ദയവായി നിങ്ങൾ RSS നെ എതിർക്കുന്നവർ ആ എതിർപ്പ് വെറുതെ സോഷ്യൽ മീഡിയയിൽ പ്രകടിപ്പിക്കാതെ, നേരിട്ട് RSS ശാഖാകൾ തടയണം…. ആലസ്യത്തിൽ അമർന്നിരിക്കുന്ന മുഴുവൻ പ്രവർത്തകരും ഒത്തൊരുമിച്ചു സംഘസ്ഥാനിൽ എത്തിക്കോളും. ഒപ്പം ഹൈന്ദവ ബോധമുള്ള ഹിന്ദു സമാജവും.. ”
എന്നാൽ എന്താണ് ഈ പ്രചരണത്തിൻ്റെ സത്യാവസ്ഥ നമുക്ക് നോക്കാം.
വസ്തുത അന്വേഷണം
ഈ ദൃശ്യങ്ങളുടെ സ്ക്രീൻഷോട്ടുകൾ ഗൂഗിളിൽ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തി പരിശോധിച്ചപ്പോൾ ഞങ്ങൾക്ക് ഈ വീഡിയോ ഇൻസ്റ്റാഗ്രാമിൽ ലഭിച്ചു.

പോസ്റ്റ് കാണാൻ – Instagram | Archived
ഈ പോസ്റ്റ് ചെയ്തത് 2 ഓഗസ്റ്റ് 2025നാണ്. രാമപ്രസാദ് ഗൗഡ് എന്ന ബിജെപി നേതാവാണ് ഈ വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. പോസ്റ്റിൻ്റെ അടിക്കുറിപ്പ് പ്രകാരം ഈ ദൃശ്യങ്ങൾ തെലുങ്കാനയിലെ യാദാദ്രി ജില്ലയിലെ മസായിപ്പെട്ട എന്ന ഗ്രാമത്തിൽ നടന്ന ഒരു സംഭവത്തിൻ്റെതാണ്. ശാഖ നടക്കുന്നത്തിനിടെ ചില മുസ്ലിം വ്യക്തികൾ അവിടെ എത്തി. ഈ ഗ്രാമത്തിൽ ഇന്നി ശാഖ നടത്തരുത് അല്ലെങ്കിൽ തിരുത്തി കലയും എന്ന് ഈ മുസ്ലിം സംഘം പറഞ്ഞതായി പോസ്റ്റിൽ പറയുന്നു. ഈ കാര്യം ഗ്രാമവാസികൾ അറിഞ്ഞപ്പോൾ നൂറു കണക്കിന് ജനങ്ങൾ അടുത്ത ദിവസം ശാഖയിൽ പങ്കെടുത്തു. ഈ സംഭവത്തിനെ കുറിച്ച് RSSൻ്റെ മാധ്യമ പ്രസ്ഥാനമായ വിശ്വ സംവാദ കേന്ദ്ര അവരുടെ വെബ്സൈറ്റിൽ ഈ സംഭവത്തെ കുറിച്ച് എഴുതിയിട്ടുണ്ട്.

വാർത്ത വായിക്കാൻ – VSK | Archived
വാർത്ത പ്രകാരം ഈ സംഭവം 30 ജൂലൈ 2025ന് തെലുങ്കാനയിലെ മസായിപ്പെട്ട ഗ്രാമത്തിൽ നടന്നതാണ്. മസായിപ്പെട്ടയിൽ ചിലർ ശാഖ നടത്തുന്ന സംഘപ്രവർത്തകരെ ഭീക്ഷണിപ്പെടുത്തി പക്ഷെ ഇവർ ഭയപ്പെടാതെ അടുത്ത ദിവസം സമയത് ശാഖ തുടർന്നു എന്നാണ് വാർത്ത പറയുന്നത്. മസായിപ്പെട്ട ഗ്രാമം തെലുങ്കാനയിലെ യാദാദ്രി ഭുവനാഗിരി ജില്ലയിലാണ്. ഞങ്ങൾ ഈ ഗ്രാമത്തിനെ ഗൂഗിൾ മാപ്പിൽ പരിശോധിച്ചപ്പോൾ വീഡിയോയിൽ കാണുന്ന സ്ഥലം ഞങ്ങൾക്ക് തിരിച്ചറിയാൻ കഴിഞ്ഞു. ഞങ്ങൾക്ക് ഗൂഗിളിൽ മസായിപ്പെട്ടയുമായി ബന്ധപ്പെട്ട വീഡിയോകളും ഫോട്ടോകളും പരിശോധിച്ചപ്പോൾ ഞങ്ങൾക്ക് മസായിപ്പെട്ട ജില്ല പരിഷദ് സ്കൂളിൻ്റെ ഒരു വീഡിയോ ലഭിച്ചു. ഈ വീഡിയോയിൽ നമുക്ക് വൈറൽ വീഡിയോയിൽ കാണുന്ന വെള്ളം ടാങ്കിയും നില വാതിലുള്ള ടോയ്ലറ്റും വ്യക്തമായി കാണാം.

കാവി നിറത്തിൽ അടയാളപ്പെടുത്തിയ വെള്ളം ടാങ്ക് നമുക്ക് രണ്ട് ദൃശ്യങ്ങളിലും കാണാം അതെ പോലെ ടോയ്ലറ്റ് ഇളം നീല നിറത്തിൽ അടയപ്പെടുത്തിയിട്ടുണ്ട്. ഈ സ്കൂളിൻ്റെ ഗൂഗിൾ സ്ട്രീറ്റ് വ്യൂ നിങ്ങൾക്ക് താഴെ കാണാം.
നിഗമനം
കർണാടകയിലെ യാദ്ഗിർ ജില്ലയിൽ RSS ശാഖ നടക്കുന്നത് തടയാൻ ജിഹാദികൾ ശ്രമിച്ചു പക്ഷെ ഗ്രാമവാസികൾ ഇത് അറിഞ്ഞപ്പോൾ അതെ സ്ഥലത് നിരവധി ഹിന്ദു യുവാക്കൾ എത്തി ശാഖ നടത്തി എന്ന തരത്തിൽ പ്രചരിപ്പിക്കുന്ന വീഡിയോ തെലുങ്കാനയിലെ മസായിപ്പെട്ട ഗ്രാമത്തിൽ നടന്ന സംഭവത്തിൻ്റെതാണ്.
ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക.
ഞങ്ങളെ സോഷ്യല്‍ മീഡിയയില്‍ ഫോളോ ചെയ്യുക:
Facebook | Twitter | Instagram | Telegram | WhatsApp (9049053770)
Title:RSS ശാഖയുമായി ബന്ധപ്പെട്ട തെലുങ്കാനയിൽ നടന്ന സംഭവത്തിൻ്റെ ദൃശ്യങ്ങൾ കർണാടകയുടെ പേരിൽ പ്രചരിപ്പിക്കുന്നു
Fact Check By: Mukundan KResult: Misleading


