ചൈനയുണ്ടാക്കിയ റോബോട്ടുകള്‍ നൃത്തം അരങ്ങേറുന്നു എന്ന തരത്തില്‍ പ്രചരിപ്പിക്കുന്ന വീഡിയോയുടെ യാഥാര്‍ത്ഥ്യം ഇങ്ങനെ…

കൌതുകം

ചൈന ഉണ്ടാക്കിയ മനുഷ്യരെ പോലെയുള്ള രണ്ട് റോബോട്ടുകള്‍ നൃത്തം അരങ്ങേറുന്നതിന്‍റെ വീഡിയോ എന്ന തരത്തില്‍ സാമുഹ മാധ്യമങ്ങളില്‍ പ്രചരണം നടക്കുന്നുണ്ട്.

വൈറല്‍ വീഡിയോയെ കുറിച്ച് ഞങ്ങള്‍ അന്വേഷിച്ചപ്പോള്‍ വീഡിയോയില്‍ കാണുന്ന നര്‍ത്തകര്‍ മനുഷ്യരാണ് ചൈന നിര്‍മിച്ച റോബോട്ടുകളല്ല എന്ന് കണ്ടെത്തി. ആരാണ് വീഡിയോയില്‍ നൃത്തം അവതരിപ്പിക്കുന്ന കലാകാരന്മാര്‍ നമുക്ക് അറിയാം.

പ്രചരണം

FacebookArchived Link

മുകളില്‍ നല്‍കിയ വീഡിയോയില്‍ നമുക്ക് ഒരു ദമ്പതി നൃത്തം അവതരിപ്പിക്കുന്നതായി കാണാം. പോസ്റ്റിന്‍റെ അടികുറിപ്പില്‍ ഇവരെ കുറിച്ച് പറയുന്നത് ഇങ്ങനെയാണ്:

നൃത്തം ശ്രദ്ധാപൂർവ്വം കാണുക.

ഷാങ്ഹായിലെ ഡിസ്‌നിലാൻഡിലാണ് ക്ലാസിക്കൽ നൃത്തം അരങ്ങേറുന്നത്. ഇവ രണ്ടും മനുഷ്യ നർത്തകരല്ല, ചൈനയിൽ നിർമ്മിതമായ രണ്ട് റോബോട്ടുകളാണ്. അഞ്ച് മിനിറ്റ് മാത്രമാണ് നൃത്തത്തിന്റെ ദൈർഘ്യം. എന്നാൽ ഈ നൃത്തം കാണാൻ ടിക്കറ്റ് എടുക്കാൻ കാത്തിരിക്കുന്ന സമയം 4 മണിക്കൂറാണ്. ഈ നൃത്തം കാണാനുള്ള ടിക്കറ്റ് നിരക്ക് 499 യുവാൻ ആണ്, ഇത് 75 ഡോളറിന് തുല്യമാണ്. റോബോട്ടുകളുടെ മുഖഭാവങ്ങൾ മികച്ചതാണ്, യഥാർത്ഥ മനുഷ്യരിൽ നിന്ന് അവയെ വേർതിരിച്ചറിയാൻ പ്രയാസമാണ്.”

ഈ പ്രചരണം കള്ളമാണ് എന്ന് പലരും പോസ്റ്റിന്‍റെ കമന്‍റ്  സെക്ഷനില്‍ ചുണ്ടികാണിക്കുന്നുണ്ട്. പക്ഷെ പലരും ഇത് സത്യമാണെന്ന് കരുതി ഷെയറും ലൈക്കും ചെയ്യുന്നുണ്ട്. ഇതേ വീഡിയോ ഇതേ അടികുറിപ്പോടെ പ്രചരിപ്പിക്കുന്ന മറ്റേ ചില പോസ്റ്റുകള്‍ നമുക്ക് താഴെ നല്‍കിയ സ്ക്രീന്‍ഷോട്ടിലും കാണാം.

എന്നാല്‍ ശരിക്കും ഇവര്‍ ചൈന നിര്‍മിച്ച ആധുനിക മനുഷ്യ റോബോട്ടുകള്‍ തന്നെയാണോ? നമുക്ക് പരിശോധിക്കാം.

വസ്തുത അന്വേഷണം

വീഡിയോയുടെ ചില ഭാഗങ്ങളുടെ സ്ക്രീന്‍ഷോട്ട് എടുത്ത് റിവേഴ്സ് ഇമേജ് അന്വേഷണം നടത്തി ഞങ്ങള്‍ പരിശോധിച്ചപ്പോള്‍ ഞങ്ങള്‍ക്ക് ഈ വീഡിയോ ഇന്‍സ്റ്റാഗ്രാമില്‍ ലഭിച്ചു. ഡി.ജെ. ഡോണ്‍ കൊരാസോന്‍ എന്ന ഇന്‍സ്റ്റോ പ്രൊഫൈലിലാണ് ഞങ്ങള്‍ക്ക് ഈ വീഡിയോ ലഭിച്ചത്. ഓഗസ്റ്റ്‌ 17, 2020നാണ് ഈ വീഡിയോ പ്രസിദ്ധികരിചിരിക്കുന്നത്.

പോസ്റ്റിന്‍റെ അടികുറിപ്പ് പ്രകാരം ഈ നര്‍ത്തകരുടെ പേര് ദിമ, ദിലാര എന്നാണ്. ഇവരുടെ ഔദ്യോഗിക ഇന്‍സ്റ്റോ പ്രൊഫൈലുകളും പോസ്റ്റിന്‍റെ അടികുറിപ്പില്‍ നല്‍കിയിട്ടുണ്ട്. ഇവരുടെ പ്രൊഫൈല്‍ പരിശോധിച്ചപ്പോള്‍ വൈറല്‍ വീഡിയോയില്‍ നൃത്തം ചെയ്യുന്നവര്‍ ഇവര്‍ തന്നെയാണ് എന്ന് വ്യക്തമായി. ഇവര്‍ ഡാന്‍സ് ടീച്ചര്‍ ആണ് ബച്ചാത്ത എന്ന ഡാന്‍സാണ് ഇവര്‍ പഠിപ്പിക്കുന്നത്. ഇവരുടെ മുഴുവന്‍ പേര് ദിമിത്രി ദാവിദോവ ദിലാര ദാവിദോവ എന്നാണ്. ഇവരുടെ വെബ്സൈറ്റ് പ്രകാരം ഇവര്‍ 2012ലാണ് ബച്ചാത്ത പഠിക്കാന്‍ തുടങ്ങിയത്. ഒരു ഡാന്‍സ് പരിപാടിയില്‍ ഇവര്‍ തമ്മില്‍ കണ്ടുമുട്ടി അവിടെ നിന്ന് ഇവര്‍ റിലേഷന്‍ഷിപ്പില്‍ വന്നത്. ഇവര്‍ ഇന്‍സ്റ്റഗ്രാമില്‍ ബച്ചാത്ത നൃത്യത്തിന്‍റെ വീഡിയോകള്‍ ഇടുന്നതാണ്.

Dimadilara.com

എന്താണ് ബച്ചാത്ത(Bachata) നൃത്തം?

വെസ്റ്റ് ഇന്‍ഡീസിലെ ഡൊമിനിക്കന്‍ റീപബ്ലിക് (Dominican Republic) എന്ന രാജ്യത്തിലേതാണ് ഈ നൃത്യം. ഈ നൃത്തം ദക്ഷിണ അമേരിക്കയുടെ ടാന്ഗോയും സല്‍സയും പോലെ ദമ്പതികള്‍ക്ക് വേണ്ടിയുള്ള ഡാന്‍സ് ആണ്. ദിമയും ദിലാരയും ഒരു ക്ലാസ് എടുക്കുമ്പോഴാണ് വൈറല്‍ വീഡിയോയില്‍ നാം കാണുന്ന നൃത്തം ചെയ്തത്. ഈ നൃത്തത്തിന്‍റെ വീഡിയോ അവര്‍ അവരുടെ ഇന്‍സ്റ്റാ അക്കൗണ്ടിലും പോസ്റ്റ്‌ ചെയ്തിട്ടുണ്ട്.

ചൈനയില്‍ മനുഷ്യരുടെ പോലെയുണ്ടാക്കിയ റോബോട്ടുകളെ കുറിച്ച് ഈയിടെ വാര്‍ത്തകള്‍ വന്നിരുന്നു. പക്ഷെ ഇതിന്‍റെ പേരില്‍ പ്രചരിപ്പിച്ച പല വീഡിയോകള്‍ വ്യാജമാണെന്ന് ഫാക്റ്റ് ചെക്കേഴ്സ് വെളിപ്പെടുത്തിയിരുന്നു. ചൈനയുടെ മാധ്യമം സി.ജി.ടി.എന്‍ മാര്‍ച്ച്‌ 5ന് ചൈനയിലെ ഡാലിയന്‍ എന്ന നഗരത്തിലുള്ള EX മ്യുസീയത്തിന്‍റെ വീഡിയോ പ്രസിദ്ധികരിച്ചിരുന്നു. ഈ വീഡിയോ നമുക്ക് താഴെ കാണാം.

നിഗമനം

ചൈനയുണ്ടാക്കിയ മനുഷ്യരെ പോലെയുള്ള റോബോട്ടുകള്‍ നൃത്തം അരങ്ങേറുന്നതിന്‍റെ വീഡിയോ എന്ന തരത്തില്‍ പ്രചരിപ്പിക്കുന്നത് റഷ്യയിലെ ഡാന്‍സ് ടീച്ചര്‍മാരായ ഒരു ദമ്പതിമാരുടെതാണ്.

ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ Telegram ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് സബ്സ്ക്രൈബ് ചെയുക.

ഞങ്ങളെ സോഷ്യല്‍ മീഡിയയില്‍ ഫോളോ ചെയ്യുക:

Facebook | Twitter | Instagram | WhatsApp (9049053770)

Avatar

Title:ചൈനയുണ്ടാക്കിയ റോബോട്ടുകള്‍ നൃത്തം അരങ്ങേറുന്നു എന്ന തരത്തില്‍ പ്രചരിപ്പിക്കുന്ന വീഡിയോയുടെ യാഥാര്‍ത്ഥ്യം ഇങ്ങനെ…

Fact Check By: Mukundan K 

Result: False