
ഉത്തർപ്രദേശ് പോലിസ് ഉദ്യോഗസ്ഥൻ കുട്ടിയെ ബലാൽസംഗം ചെയ്യാൻ ശ്രമിക്കുന്ന ദൃശ്യങ്ങൾ എന്ന തരത്തിൽ ഒരു വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നുണ്ട്.
പക്ഷെ ഞങ്ങൾ ഈ പ്രചരണത്തെ കുറിച്ച് അന്വേഷണം നടത്തിയപ്പോൾ പ്രചാരണം തെറ്റാണെന്ന് കണ്ടെത്തി. എന്താണ് ഈ പ്രചരണത്തിൻ്റെ യാഥാർഥ്യം നമുക്ക് നോക്കാം.
പ്രചരണം
മുകളിൽ നൽകിയ പോസ്റ്റിൽ നമുക്ക് ഒരു വീഡിയോ കാണാം. വീഡിയോയിൽ ഒരു പോലീസുകാരൻ ഒരു യുവതിയെ പിടിച്ചതായി നിൽക്കുന്നത് നമുക്ക് കാണാം. യുവതി വിമോചനത്തിനായി ആ പോലീസ് ഉദ്യോഗസ്ഥനായി പോരാടുന്നുമുണ്ട്. പോസ്റ്റിൻ്റെ അടിക്കുറിപ്പ് ഇപ്രകാരമാണ്:
“ ഉത്തർപ്രദേശ് പോലിസ് ഉദ്യോഗസ്ഥൻ കുട്ടിയെ ബലാൽസംഗം ചെയ്യാൻ ശ്രമിക്കുന്നു…. ആളുകൾ അറിഞ്ഞതുകൊണ്ട് രക്ഷപ്പെട്ടുഎന്നിട്ടും അവൻ കുട്ടിയെ വിടുന്നില്ല അതാണ് യുപിയിലെ അവസ്ഥ ഇതിനെതിരെ ഒന്നും ആൾക്കൂട്ട അക്രമണം ഇല്ലേ…. അധികാരികളിൽ എത്തുന്നത് വരെ ഷെയർ ചെയ്യുക.. ”.
എന്നാൽ എന്താണ് ഈ പ്രചരണത്തിൻ്റെ സത്യാവസ്ഥ നമുക്ക് നോക്കാം.
വസ്തുത അന്വേഷണം
ഞങ്ങൾ ഈ സംഭവത്തിനെ കുറിച്ച് കൂടുതൽ അറിയാൻ വീഡിയോയിൽ കാണുന്ന സംഭവവുമായി ബന്ധപ്പെട്ട പ്രത്യേക കീ വേർഡുകൾ വെച്ച് ഗൂഗിളിൽ അന്വേഷണം നടത്തി. ഈ അന്വേഷണത്തിൽ ഞങ്ങൾക്ക് ഇടിവി ഭാരത് പ്രസിദ്ധികരിച്ച വാർത്ത കണ്ടെത്തി.
വാർത്ത വായിക്കാൻ – ETV Bharat | Archived
സംഭവം 2022 ഡിസംബറിൽ കാൺപൂർ നഗരത്തിലെ കക്കവൻ പ്രദേശത്തിലാണ് സംഭവിച്ചത്. വാർത്തയിൽ അന്നത്തെ കാൺപൂർ സിറ്റി കമ്മീഷണർ ബിപി ജോഗദണ്ഡ് നൽകിയ വിശദികരണമുണ്ട്. കാൺപൂർ സിറ്റി കമ്മിഷണർ പറയുന്നു, “വീഡിയോയിൽ കാണുന്ന പോലീസ് ഉദ്യോഗസ്ഥൻ പ്രായംപൂർത്തിയായ ഒരു യുവതിയുടെ വീട്ടിൽ യുവതിയുടെ ആധാർ കാർഡ് എടുക്കാൻ പോയതാണ്. ഈ യുവതി കുടുംബത്തിൻ്റെ സമ്മതമില്ലാതെ ഒരു യുവാവുമായി കോടതിയിൽ കല്യാണം കഴിച്ചതാണ്. യുവതിക്ക് ഈ യുവാവുമായി ജീവിക്കാൻ താല്പര്യമുണ്ട് പക്ഷെ യുവതിയുടെ കുടുംബം ഈ ബന്ധത്തിനെതിരെയാണ്. യുവതിയുടെ ആധാർ കാർഡ് എടുക്കാൻ കാൺപൂർ പോലീസിൻ്റെ ഉദ്യോഗസ്ഥർ യുവതിയുടെ വീട്ടിലെത്തി. യുവതിയുടെ കുടുംബക്കാർ പോലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ചു. വിഡിയോയിൽ പോലീസ് ഉദ്യോഗസ്ഥൻ യുവതിയുടെ മൂത്ത സഹോദരിയെ പിടിച്ചു നില്കുന്നത് അവർ പോലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ചത്തിനാണ്. ”
ടിവി 9 ഭാരതവർഷ് പ്രസിദ്ധികരിച്ച വാർത്ത പ്രകാരം സംബന്ധിത യുവതിയുടെ വീട്ടുക്കാർ പോലീസ് സബ് ഇൻസ്‌പെക്ടറിനെ പീഡനത്തിൻ്റെ വ്യാജ കേസിൽ കുടുക്കാൻ ശ്രമിച്ചതാണ്. വീഡിയോയിൽ കാണുന്ന സ്ത്രീയുടെ ബന്ധു “തുണി കീറി പോലീസ് ഉദ്യോഗസ്ഥനെ പിടിച്ചോ” എന്ന് ആ സ്ത്രീയോട് പറയുന്നത് വിഡിയോയിൽ കേൾക്കാം.
അന്വേഷണം നടത്താൻ വന്ന പോലീസ് സബ് ഇൻസ്‌പെക്ടർ ഗർവിത് ത്യാഗിയെ വീട്ടുക്കാർ വ്യാജ കേസിൽ കുടുക്കാൻ ശ്രമിച്ചതാണെന്ന് ഈ സംഭവം അന്വേഷിച്ച പ്രത്യേക അന്വേഷണം സംഘവും നിഗമനത്തിലെത്തി. കാൺപൂർ പോലീസ് അവരുടെ ഔദ്യോഗിക X അക്കൗണ്ടിൽ ഈ കാര്യം വ്യക്തമാക്കി പോസ്റ്റ് ചെയ്തിട്ടുണ്ട്. പോസ്റ്റ് നമുക്ക് താഴെ കാണാം.
യുപി പോലീസ് ഇറക്കിയ വാർത്ത കുറിപ്പ് പ്രകാരം കാൺപൂരിലെ കക്കവൻ പ്രദേശത്തിലെ നിവാസി രാമേശ്വർ തൻ്റെ മകളെ വിവേക് എന്നൊരു യുവാവ് തട്ടികൊണ്ട് പോയി എന്ന പരാതി കക്കവൻ പോലീസ് സ്റ്റേഷനിൽ നൽകിയിരുന്നു. ഈ കേസ് അന്വേഷിച്ചപ്പോൾ ഇയാളുടെ മകളും വിവേക് എന്ന യുവാവും പ്രായംപൂർത്തിയായവരാണ്. ഇവർ തമ്മിൽ ഇഷ്ടത്തിലായിരുന്നു കൂടാതെ ഇവർ കോടതിയിൽ നിയമപ്രകാരം വിവാഹവും ചെയ്തിരുന്നു. ഈ കേസിൽ അന്തിമ റിപ്പോർട്ട് ഫയൽ ചെയ്യാൻ യുവതിയുടെ ആധാർ കാർഡ് ആവശ്യമായിരുന്നു. അതിനാൽ 25 ഡിസംബർ 2022 വൈകുന്നേരം 4:30ന് പോലീസ് സംഘം രാമേശ്വരിൻ്റെ വീട്ടിൽ എത്തിയിരുന്നു. അപ്പോഴാണ് ഞങ്ങളുടെ മകളെ തിരിച്ച് ഏൽപ്പിക്കാൻ ആവശ്യപ്പെട്ട് വീട്ടുക്കാർ പോലീസ് സംഘത്തെ ആക്രമിച്ചത്. ഇവർ സബ് ഇൻസ്‌പെക്ടർ ഗർവിത് ത്യാഗിയെ വീട്ടിലെ ഒരു മുറിയിൽ പൂട്ടിയിട്ടു. സബ് ഇൻസ്‌പെക്ടർ ത്യാഗി സ്വയംരക്ഷക്കായി ആ സ്ത്രീയെ പിടിച്ചതാണ് എന്ന് പ്രത്യേക അന്വേഷണ സംഘം കണ്ടെത്തിയതായി വാർത്ത കുറിപ്പിൽ പറയുന്നു. പ്രത്യേക അന്വേഷണ സംഘം അവിടെയുണ്ടായിരുന്ന ദൃക്സാക്ഷികളുടെ മൊഴിയും, അടുത്തുള്ള വീട്ടുകളിലുള്ള സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചിട്ടാണ് ഈ നിഗമനത്തിലേക്കെത്തിയത്.
നിഗമനം
ഉത്തർപ്രദേശ് പോലിസ് ഉദ്യോഗസ്ഥൻ കുട്ടിയെ ബലാൽസംഗം ചെയ്യാൻ ശ്രമിക്കുന്നtത്തിൻ്റെ ദൃശ്യങ്ങൾ എന്ന തരത്തിൽ പ്രചരിപ്പിക്കുന്നത് 2022ൽ നടന്ന മറ്റൊരു സംഭവത്തിൻ്റെ ദൃശ്യങ്ങളാണ്. ആധാർ കാർഡ് എടുക്കാൻ വീട്ടിലെത്തിയ പോലീസ് ഉദ്യോഗസ്ഥനെ മുറിയിൽ പൂട്ടി എടുത്ത വിഡിയോയാണ് നിലവിൽ തെറ്റായ വിവരണവുമായി പ്രചരിപ്പിക്കുന്നത്.
ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക.
ഞങ്ങളെ സോഷ്യല്‍ മീഡിയയില്‍ ഫോളോ ചെയ്യുക:
Facebook | Twitter | Instagram | Telegram | WhatsApp (9049053770)

Title:യുപി പോലീസ് ഉദ്യോഗസ്ഥൻ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിക്കുന്നു എന്ന പ്രചരണത്തിൻ്റെ സത്യാവസ്ഥ ഇതാണ്…
Fact Check By: K. MukundanResult: False
