ഈ ആയുധങ്ങൾ പരിശോധനയ്ക്കിടെ ജമ്മുകാശ്മീരിൽ നിന്നും പോലീസ് പിടിച്ചെടുത്തതാണോ…?

അന്തർദേശിയ൦ ദേശീയം | National

വിവരണം

രുദ്രാക്ഷം rudrakshamഎന്ന ഫേസ്‌ബുക്ക് പേജിൽ നിന്നും 2019 സ്‌പരമ്പര 27 മുതൽ പ്രചരിക്കുന്ന ഒരു പോസ്റ്റാണ് ഇവിടെ നൽകിയിരിക്കുന്നത്. “ജമ്മു കാശ്മീർ ഒരു ചെറിയ വാഹന പരിശോധന” എന്ന അടിക്കുറിപ്പുമായി പോസ്റ്റിൽ നൽകിയിരിക്കുന്നത് വാഹന പരിശോധനയിൽ വിവിധതരം തോക്കുകളും ബുള്ളറ്റുകളും ഒരു ബൈക്കിന്‍റെ സീറ്റിൽ ഒളിപ്പിച്ചത് പോലീസുകാർ പിടിച്ചെടുക്കുന്നതിന്‍റെ വീഡിയോ  ദൃശ്യങ്ങളാണ്.  അതി സമർത്ഥമായി ആരും കണ്ടുപിടിക്കാത്ത തരത്തിൽ ബൈക്കിന്‍റെ സീറ്റിനുള്ളിൽ  കിലോക്കണക്കിന് ബുള്ളറ്റുകളും വിവിധതരം തോക്കുകളും ഒളിപ്പിച്ചു വച്ചിരിക്കുകയാണ്.

archieved link   FB post  

ഈ വർഷം ഓഗസ്റ്റിൽ ജമ്മു കശ്മീരിൽ നിന്ന് ആർട്ടിക്കിൾ 370, 35 എ എന്നിവ കേന്ദ്ര  സർക്കാർ പിൻവലിച്ചിരുന്നു,

തുടർന്ന് സംസ്ഥാനത്തിന്‍റെ സ്വയംഭരണാധികാരം ഇല്ലാതായി. ഇതേതുടർന്ന് നിരവധി വാർത്തകൾ ജമ്മുകാശ്മീരിലേത് എന്ന മട്ടിൽ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ജമ്മുകാശ്മീരിൽ നടന്ന വാഹനപരിശോധയിലേതാണ് ദൃശ്യങ്ങൾ എന്നാണ് പോസ്റ്റിൽ നൽകിയിരിക്കുന്ന വിവരം. നമുക്ക് ഈ വീഡിയോ ദൃശ്യങ്ങളെ പറ്റി കൂടുതൽ അന്വേഷിച്ചു നോക്കാം.

വസ്തുതാ വിശകലനം

ഞങ്ങൾ ഈ വീഡിയോ invidടൂൾ ഉപയോഗിച്ച് വിവിധ ഫ്രയിമുകളിൽ വിഭജിച്ചശേഷം അതിൽ നിന്നും ഒരു ഫ്രയിം ഉപയോഗിച്ച് ഗൂഗിള്‍ reverseimage വഴി തിരഞ്ഞു നോക്കി.

ഈ വീഡിയോ പാകിസ്ഥാനിലെ പോലീസ് യൂണിഫോമാണ് എന്ന് അന്വേഷണത്തിൽ മനസ്സിലാകുന്നു. കൊഹാത്ത്  ജില്ലാ പോലീസിന്‍റെ ഔദ്യോഗിക ഫേസ്‌ബുക്ക് പേജിൽഇതേ  വീഡിയോ 2019 സെപ്റ്റംബർ 17 ന് പോലീസ് അധികാരികൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

archived link   facebook. dpokohat  

ഉറുദു ഭാഷയിൽ പോസ്റ്റിൽ നൽകിയിരിക്കുന്ന വിവരണത്തിന്‍റെ പരിഭാഷ ഇങ്ങനെയാണ് : “ആയുധങ്ങൾ കടത്താനുള്ള ശ്രമം ഷദാര പോലീസ് പരാജയപ്പെടുത്തി

പോലീസിന്‍റെ വിജയകരമായ പ്രവർത്തനം

മോട്ടോർ സൈക്കിൾ ഉപരോധിച്ചു നടത്തിയ  അന്വേഷണത്തിനിടെ ധാരാളം ആയുധങ്ങളും വെടിക്കോപ്പുകളും കണ്ടെടുത്തു

അന്തർ-പ്രവിശ്യാ ആയുധ കള്ളക്കടത്തുകാരായ അൽ-കാസിം, ബന്ദാ കോഹത്ത് എന്നിവരെ കസ്റ്റഡിയിലെടുത്തു

പിടിക്കപ്പെട്ട തോക്കുകളിൽ 1 റിപ്പീറ്റർ, 1 റൈഫിൾ, 4 പിസ്റ്റൾ, 6 ചാർജർ, 1600 വെടിയുണ്ടകൾ എന്നിവ ഉൾപ്പെടുന്നു

പാക്കിസ്ഥാൻ ദാര ആദംഖേലിൽ നിന്ന് പിടിച്ചെടുത്തവയാണിത്”

ഇതേ ഫേസ്‌ബുക്ക് പേജിൽ വീഡിയോ ദൃശ്യങ്ങളിൽ കാണുന്ന അതേ യൂണിഫോ ധരിച്ച പോലീസുകാരുടെ നിരവധി ചിത്രങ്ങൾ നൽകിയിട്ടുണ്ട്. പാകിസ്ഥാനിലെ  പോലീസിന്‍റെ യൂണിഫോമാണിത് എന്ന കാര്യം ഇതിൽ നിന്നും വ്യക്തമാണ്.

ജമ്മു കശ്മീര്‍ പോലീസിന്‍റെ യൂണിഫോം ഇതില്‍ നിന്നും തികച്ചും വ്യത്യസ്തമാണ്. അവയുടെ ചിത്രങള്‍ താഴെ കൊടുക്കുന്നു

പോസ്റ്റിൽ നൽകിയിരിക്കുന്ന വീഡിയോ ജമ്മുകാശ്മീരിൽ പോലീസ് നടത്തിയ വാഹനപരിശോധനയുടേതല്ല, പാകിസ്ഥാനിലെ കൊഹാറ്റ് ജില്ലയിലെ പോലീസ് സംഘം ബൈക്കിൽ  കടത്താണ് ശ്രമിച്ച ആയുധങ്ങൾ പിടിച്ചെടുത്തതിന്‍റെതാണ്.

ഏതാനും വസ്തുതാ അന്വേഷണ വെബ്സൈറ്റുകള്‍ ഇതേപ്പറ്റി വസ്തുതാ അന്വേഷണ ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

archived link   altnews  
archived link   newsmobile  

നിഗമനം

ഈ പോസ്റ്റിൽ നൽകിയിരിക്കുന്ന വാർത്ത പൂർണ്ണമായും തെറ്റാണ്. പോസ്റ്റിലെ വീഡിയോ ദൃശ്യങ്ങളിൽ  കാണുന്നത് ജമ്മുകാശ്മീരിലെ വാഹനപരിശോധയിൽ കണ്ടെടുക്കുന്ന ആയുധങ്ങളല്ല, പാകിസ്ഥാനിലെ കൊഹാറ്റ് ജില്ലയിലെ പോലീസ് അവിടെ ബൈക്കിൽ നിന്നും പിടിച്ചെടുത്ത ആയുധങ്ങളുടേതാണ്. അതിനാൽ തെറ്റായ വിവരണമുള്ള ഈ പോസ്റ്റ് പ്രചരിപ്പിക്കരുതെന്ന്  മാന്യ വായനക്കാരോട് ഞങ്ങൾ അഭ്യർത്ഥിക്കുന്നു

Avatar

Title:ഈ ആയുധങ്ങൾ പരിശോധനയ്ക്കിടെ ജമ്മുകാശ്മീരിൽ നിന്നും പോലീസ് പിടിച്ചെടുത്തതാണോ…?

Fact Check By: Vasuki S 

Result: False