
പ്രചരണം
ഡല്‍ഹിയിലെ കര്‍ഷക സമരത്തിന് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ചു കൊണ്ട് കോണ്‍ഗ്രസ് ജന്‍ ആക്രോശ് എന്ന പേരില്‍ റാലി സംഘടിപ്പിച്ചത് നമ്മള്‍ മാധ്യമങ്ങളിലൂടെ അറിഞ്ഞിരുന്നു. ഇതുമായി ബന്ധപ്പെട്ട ഒരൂ പ്രചാരണത്തെ കുറിച്ചാണ് നമ്മള്‍ ഇവിടെ ഇന്ന് അന്വേഷിക്കുന്നത്.
ജന്‍ ആക്രോശ് റാലിയുടെ ബാനര്‍ കെട്ടിയ വേദിയില്‍ വിശിഷ്ട അതിഥികള്‍ക്ക് മുമ്പാകെ ഹിന്ദി സിനിമാ ഗാനത്തിനൊപ്പം ചുവടുവച്ച് നൃത്തം കളിക്കുന്നതായി കാണാം. വീഡിയോയ്ക്ക് നല്‍കിയിട്ടുള്ള അടിക്കുറിപ്പ് ഇങ്ങനെയാണ്: “ആളെക്കൂട്ടാൻ കാബറേ ഡാൻസ് നടത്തേണ്ട ഗതികേടിലാണ് ബംഗാളിൽ കോൺഗ്രസ്” അതായത് ജന്‍ ആക്രോശ് റാലിക്കിടെ അരങ്ങേറിയ ഈ നൃത്താവതരണം ബംഗാളില്‍ ആയിരുന്നു എന്നാണ് പോസ്റ്റില്‍ അവകാശപ്പെടുന്നത്.
ഫാക്റ്റ് ക്രെസണ്ടോ വീഡിയോയെ കുറിച്ച് അന്വേഷിച്ചപ്പോള്‍ ഇത് ബംഗാളില്‍ നിന്നുള്ളതല്ല എന്ന് വ്യക്തമായി. ഞങ്ങളുടെ അന്വേഷണത്തിന്‍റെ വിശദാംശങ്ങള്‍ പങ്കുവയ്ക്കാം
വസ്തുത ഇതാണ്
ഞങ്ങള്‍ മാധ്യമ വാര്‍ത്തകള്‍ തിരഞ്ഞപ്പോള്‍ തന്നെ ഈ നൃത്തത്തെ കുറിച്ചുള്ള വിവരം ലഭിച്ചു. ഇത് ജാര്‍ഘണ്ടിലെ സരികേല എന്നാ പ്രദേശത്താണ് നടന്നത്. കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ നടത്തിയ സമരത്തില്‍ ഇത്തരത്തില്‍ ഒരു നൃത്താവിഷ്ക്കാരം സംഘടിപ്പിച്ചതില്‍ സാമൂഹ്യ മാധ്യമങ്ങളില്‍ വ്യാപകമായി പരിഹാസവും നീരസവും ഉയര്‍ന്നു. പെണ്‍കുട്ടി നൃത്തം ചവിട്ടിയ വേദിയില്‍ ജാര്‍ഘണ്ട് മന്ത്രിസഭയിലെ അലംഗിര്‍ അലം എന്ന മന്ത്രിയുമുണ്ടായിരുന്നു.

നിരവധി വാര്‍ത്താ മാധ്യമങ്ങളിലും സാമൂഹ്യ മാധ്യമങ്ങളിലും ഏറെ ചര്‍ച്ചാ വിഷയമായ വീഡിയോ പ്രചരിക്കുന്നുണ്ട്. നൃത്തത്തെ കുറിച്ച് വാര്‍ത്ത നല്‍കിയ വാര്‍ത്താ മാധ്യമങ്ങളില്‍ എല്ലാത്തിലും ഇത് ജാര്‍ഘണ്ടില്‍ നിന്നുള്ളതാണ് എന്നാണ് നല്‍കിയിട്ടുള്ളത്. ഒന്നിലും ഇത് ബംഗാളിലേതാണ് എന്ന് പരാമര്‍ശമില്ല.
വീഡിയോ ബംഗാളില്‍ നിന്നുള്ളതല്ല, ജാര്‍ഘണ്ടില്‍ നിന്നുള്ളതാണ് എന്ന് അന്വേഷണത്തില്‍ തെളിഞ്ഞിട്ടുണ്ട്.
നിഗമനം
പോസ്റ്റിലെ പ്രചരണം തെറ്റാണ്. കോണ്‍ഗ്രസ് സംഘടിപ്പിച്ച ജന്‍ ആക്രോശ് റാലിക്കിടെ നിന്നും വൈറല്‍ ആയ നൃത്തം ജാര്‍ഘണ്ടിലെതാണ്. ബംഗാളില്‍ നിന്നുള്ളതല്ല.

Title:കോണ്‍ഗ്രസ് റാലിക്കിടയിലെ വൈറല്‍ നൃത്തം ബംഗാളിലെതല്ല, ജാര്‍ഘണ്ടിലെതാണ്…
Fact Check By: Vasuki SResult: Partly False
