ലഡാക്കിൽ BJP ഓഫീസിൽ തീ കൊളുത്തിയ സംഭവത്തിൻ്റെ  ദൃശ്യങ്ങൾ ബിഹാറിൽ തെരെഞ്ഞെടുപ്പ് ഫലങ്ങള്‍ക്കെതിരെ പ്രതിഷേധം എന്ന തരത്തിൽ പ്രചരിപ്പിക്കുന്നു

False Political

ബിഹാറിൽ തെരെഞ്ഞെടുപ്പ് ഫലങ്ങളില്‍ പ്രതിഷേധിച്ച് ജനങ്ങൾ പട്നയിൽ BJP ഓഫീസിൽ തീ വെച്ചത്തിൻ്റെ ദൃശ്യങ്ങൾ എന്ന തരത്തിൽ സമൂഹ മാധ്യമങ്ങളിൽ ഒരു വ്യക്തിയുടെ വീഡിയോ പ്രചരിപ്പിക്കുന്നുണ്ട്.

പക്ഷെ ഞങ്ങൾ ഈ പ്രചരണത്തെ കുറിച്ച് അന്വേഷണം നടത്തിയപ്പോൾ ഈ പ്രചരണം തെറ്റാണെന്ന് കണ്ടെത്തി. എന്താണ് ഈ പ്രചരണത്തിൻ്റെ യാഥാർഥ്യം നമുക്ക് നോക്കാം.

പ്രചരണം

Facebook Archived Link

മുകളിൽ നൽകിയ പോസ്റ്റിൽ നമുക്ക് ഒരു വീഡിയോ കാണാം. ഈ വീഡിയോയിൽ നമുക്ക് ബിജെപിയുടെ തെരെഞ്ഞെടുപ്പ് ചിഹ്നം താമരയുള്ള ഒരു കെട്ടിടം കത്തുന്നത്തിൻ്റെ ദൃശ്യങ്ങൾ കാണാം.  ഈ ദൃശ്യങ്ങൾ പട്നയിലെ ബിജെപി ഓഫീസിൻ്റെതാണെന്ന് പറയുന്നുണ്ട്. പോസ്റ്റിൻ്റെ അടിക്കുറിപ്പ് വീഡിയോയെ കുറിച്ച് പറയുന്നത് ഇപ്രകാരമാണ്: 

“ബീഹാറിൽ ഉള്ളവർക്ക് ഇപ്പോഴാണ്നേരം വെളുത്തത് 👍”  

എന്നാൽ എന്താണ് ഈ പ്രചരണത്തിൻ്റെ സത്യാവസ്ഥ നമുക്ക് നോക്കാം. 

വസ്തുത അന്വേഷണം

ദൃശ്യങ്ങളുടെ സ്ക്രീൻഷോട്ടുകൾ ഗൂഗിളിൽ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തി പരിശോധിച്ചപ്പോൾ ഞങ്ങൾക്ക് ഈ ദൃശ്യങ്ങൾ ബിഹാറിലേതല്ല എന്ന് കണ്ടെത്തി. ETV തെലങ്കാനയുടെ യുട്യൂബ് ചാനലിൽ പ്രസിദ്ധികരിച്ച ഒരു വാർത്ത വീഡിയോയിൽ നമുക്ക് ഈ ദൃശ്യങ്ങൾ കാണാം. 24 സെപ്റ്റംബർ 2025നാണ് ഈ വീഡിയോ പ്രസിദ്ധികരിച്ചത്. അതായത് ബിഹാർ തെരെഞ്ഞെടുപ്പ് ഫലങ്ങൾ പ്രഖ്യാപിക്കുന്നത്തിനെ കാലും ഒരു മാസം പഴയതാണ് ഈ ദൃശ്യങ്ങൾ.

Archived

ഈ വാർത്ത പ്രകാരം സെപ്റ്റംബറിൽ ലഡാക്കിൽ നടന്ന പ്രതിഷേധത്തിൽ പ്രതിഷേധകർ ലേയിൽ ബിജെപിയുടെ ആസ്ഥാനം കത്തിച്ചു. ലഡാക്കിനെ സംസ്ഥാനമായി പ്രഖ്യാപ്പിക്കണം, ഭരണഘടനയുടെ ആറാം ഷെഡ്യുളിൽ ചേർക്കണം തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് പരിസ്ഥിതി പ്രവർത്തകൻ സോനം വാങ്‌ചുക്കിൻ്റെ നേതൃത്വത്തിൽ പ്രതിഷേധം നടന്നിരുന്നു. ഈ പ്രതിഷേധം ഹിംസാത്മകമായി മാറി. ഈ ഹിംസയിൽ ചിലർ ബിജെപിയുടെ ഓഫീസും കൊതിച്ചിരുന്നു.   24 സെപ്റ്റംബർ 2025ന് പഞ്ചാബ് കേസരിയും അവരുടെ യുട്യൂബ് ചാനലിൽ ഈ ദൃശ്യങ്ങൾ പ്രസിദ്ധികരിച്ചിട്ടുണ്ട്.

Archived 

ലഡാക്കിൽ നടന്ന പ്രതിഷേധത്തിൽ കത്തിച്ച ലേയിലെ BJP ആസ്ഥാനത്തിൻ്റെ ദൃശ്യങ്ങളാണിത് എന്ന് ഈ വാർത്ത വ്യകതമാകുന്നു. താഴെ നമുക്ക് ലേയിലെ BJP ആസ്ഥാനത്തിൻ്റെ ഗൂഗിൾ സ്ട്രീറ്റ് വ്യൂ കാണാം.

വൈറൽ വീഡിയോയിൽ കാണുന്ന ഈ കെട്ടിടത്തിൻ്റെ മതിലും സ്ട്രീറ്റ് വ്യൂയിൽ കാണുന്ന കെട്ടിടത്തിൻ്റെ മതിലും തമ്മിൽ താരതമ്യം നമുക്ക് താഴെ കാണാം. ഈ ദൃശ്യങ്ങളിൽ കാണുന്നത് ലേയിലെ BJP ആസ്ഥാനം തന്നെയാണെന്ന് ഇതിൽ നിന്ന് വ്യക്തമാകുന്നു.

നിഗമനം

ബിഹാറിൽ തെരെഞ്ഞെടുപ്പ് ഫലങ്ങളില്‍ പ്രതിഷേധിച്ച് ജനങ്ങൾ പട്നയിൽ BJP ഓഫീസിൽ തീ വെച്ചത്തിൻ്റെ ദൃശ്യങ്ങൾ എന്ന തരത്തിൽ പ്രചരിപ്പിക്കുന്നത് ലഡാക്കിൽ BJP ഓഫീസിൽ തീ കൊളുത്തിയ സംഭവത്തിൻ്റെതാണ്.         

ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക.

ഞങ്ങളെ സോഷ്യല്‍ മീഡിയയില്‍ ഫോളോ ചെയ്യുക:

Facebook | Twitter | Instagram | Telegram | WhatsApp (9049053770)

Avatar

Title:ലഡാക്കിൽ BJP ഓഫീസിൽ തീ കൊളുത്തിയ സംഭവത്തിൻ്റെ  ദൃശ്യങ്ങൾ ബിഹാറിൽ തെരെഞ്ഞെടുപ്പ് ഫലങ്ങള്‍ക്കെതിരെ പ്രതിഷേധം എന്ന തരത്തിൽ പ്രചരിപ്പിക്കുന്നു

Fact Check By: Mukundan K  

Result: False