
ലക്ഷ്മൺ ഗഞ്ച്, സംഭാൽലിൽ കുഴിച്ചു മൂടിയ മറ്റൊരു ക്ഷേത്രം കണ്ടെത്തി എന്ന തരത്തിൽ ഒരു വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നുണ്ട്.
പക്ഷെ ഞങ്ങൾ ഈ ദൃശ്യങ്ങളെ കുറിച്ച് അന്വേഷിച്ചപ്പോൾ ഈ ദൃശ്യങ്ങൾ സംഭാലിൽ കണ്ടെത്തിയ ഒരു പടി കിണറിൻ്റെതാണെന്ന് കണ്ടെത്തി. എന്താണ് ഈ ദൃശ്യങ്ങളിൽ കാണുന്ന ഘടനയുടെ യാഥാർഥ്യം നമുക്ക് പരിശോധിക്കാം.
പ്രചരണം
മുകളിൽ നൽകിയ പോസ്റ്റിൽ നമുക്ക് ഒരു വീഡിയോ കാണാം. വീഡിയോയെ കുറിച്ച് പോസ്റ്റിൻ്റെ അടികുറിപ്പിൽ പറയുന്നത് ഇങ്ങനെയാണ്: “ലക്ഷ്മൺ ഗഞ്ച്, സംഭാൽലിൽ കുഴിച്ചു മൂടിയ മറ്റൊരു ക്ഷേത്രം.”
എന്നാല്‍ എന്താണ് ഈ പ്രചരണത്തിൻ്റെ സത്യാവസ്ഥ നമുക്ക് അന്വേഷിക്കാം.
വസ്തുത അന്വേഷണം
ഞങ്ങൾ ഈ ദൃശ്യങ്ങളുടെ സ്ക്രീൻഷോട്ടുകൾ ഗൂഗിളിൽ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തി പരിശോധിച്ചപ്പോൾ ഈ ദൃശ്യങ്ങൾ ഞങ്ങൾക്ക് NDTVയുടെ യുട്യൂബ് ചാനലിൽ ലഭിച്ചു.
ഈ വാർത്ത പ്രകാരം നമ്മൾ ദൃശ്യങ്ങളിൽ കാണുന്നത് ഒരു ക്ഷേത്രമല്ല പകരം പടി കിണറാണ്. സംഭാലിലെ ലക്ഷ്മൺ ഗഞ്ചിൽ നടന്ന ഖനനത്തിൽ ഒരു പടി കിണർ ഈ അടുത്ത കാലത് കണ്ടെത്തിയിരുന്നു. ഈ പടി കിണറിൻ്റെ ഖനനം തുടങ്ങി ഒരു ആഴ്ചക്ക് ശേഷമുള്ള അവസ്ഥയാണ് നമുക്ക് ഈ ദൃശ്യങ്ങളിൽ കാണുന്നത് എന്ന് വാർത്തയിൽ നിന്ന് മനസിലാകുന്നു. ഞങ്ങൾ ഇതിനെ കുറിച്ച് കൂടുതൽ അന്വേഷിച്ചപ്പോൾ ഞങ്ങൾക്ക് ദി ഇന്ത്യൻ എക്സ്പ്രസ്സ് പ്രസിദ്ധികരിച്ച ഒരു റിപ്പോർട്ട് യുട്യൂബിൽ ലഭിച്ചു. ഈ റിപ്പോർട്ട് നിങ്ങൾക്ക് താഴെ കാണാം.
ഈ ഖനനത്തിൻ്റെ പണിക്കു നേതൃത്വം നൽകുന്ന സംഭാൽ മുനിസിപ്പാലിറ്റിയിലെ പ്രിയങ്ക സിംഗ് എന്ന അധികാരിയുമായി ദി ഇന്ത്യൻ എക്സ്പ്രസ്സ് റിപ്പോർട്ടർ സംസാരിച്ചു. പ്രിയങ്ക സിംഗ് പറയുന്നു, “ഒരു സ്ഥാനീയ മാധ്യമ പ്രവർത്തകൻ ഡി.എമിന് ഒരു ഹർജി സമർപ്പിച്ചിരുന്നു. ഈ സ്ഥലത് ഒരു ബാവ്‌ഡി (കിണർ) ഉണ്ട് എന്നായിരുന്നു ഈ ഹർജിയിൽ അവകാശപ്പെട്ടത്. ഇതിന് ശേഷം ഡി.എമിൻ്റെ നിർദ്ദേശ പ്രകാരം ഞങ്ങൾ ഡിസംബർ 21ന് ഇവിടെ ഖനനം ചെയ്യാൻ തുടങ്ങി. ഖനനത്തിൽ ഞങ്ങൾക്ക് ഒരു ഘടന കണ്ടെത്തി. കൂടുതൽ കുഴിച്ചപ്പോൾ ഈ ഘടന ഒരു പടി’കിണറാണെന്ന് കണ്ടെത്തി.”
ഞങ്ങൾക്ക് ഈ പടി കിണറിനെ കുറിച്ച് NDTV ചെയ്ത മറ്റൊരു റിപ്പോർട്ടും കൂടി ലഭിച്ചു. ഈ റിപ്പോർട്ടിൽ റിപ്പോർട്ടർ സ്ഥാനീയ ആൾക്കാരോട് സംസാരിക്കുന്നു. 50 വർഷം മുൻപ് ഈ സ്ഥലത് ഒരു പടി കിണറുണ്ടായിരുന്നു അത് ഭൂമാഫിയകൾ മൂടി ഈ സ്ഥലത് ഗൃഹനിർമാണം നടത്തി വിട്ടു എന്ന് ഇവർ ആരോപിക്കുന്നു. ഈ കിണർ ബിലാരിയുടെ രാജകുടുംബം നൂറ്റാണ്ടുകൾ മുൻപ് നിർമ്മിച്ചതാണെന്നും ഇവർ പറയുന്നു. ഈ റിപ്പോർട്ട് നിങ്ങൾക്ക് താഴെ കാണാം.
ഡിസംബർ 22ന് സംഭാൽ ജില്ലാധികാരി ഡോ.രാജേന്ദർ പെൻസിയ ഈ പടി കിണറിൻ്റെ കണ്ടെത്തലിനെ കുറിച്ച് മാധ്യമപ്രവർത്തകരോട് സംസാരിച്ചിരുന്നു. അദ്ദേഹത്തിൻ്റെ ബൈറ്റ് നമുക്ക് താഴെ കാണാം.
ഡോ.പെൻസിയ പറയുന്നു ഈ പടി കിണറിൻ്റെ വിസ്താരം 400 sq.m. ആണ്. ഇതിൽ നിന്ന് 210 sq.m. ഇത് വരെ കുഴിച്ചിട്ടുണ്ട്. ബാക്കിയുള്ള സ്ഥലത്തിൽ കയ്യേറ്റമാണ്. ഈ കയ്യേറ്റം മാറ്റാനുള്ള നിയമ നടപടികൾ ഞങ്ങൾ സ്വീകരിക്കും എന്നും ഡോ.പെൻസിയ പറയുന്നുണ്ട്. ഈ കിണർ 100-150 വർഷം മുൻപ് ബിലാരിയുടെ രാജാവിൻ്റെ മുത്തശ്ശൻ നിർമിച്ചതാണെന്നും ഡോ.പെൻസിയ പറയുന്നു.
നിഗമനം
ഉത്തർപ്രദേശിലെ സംഭാലിലെ ചൻദൗസിയിലെ ലക്ഷ്മൺ ഗഞ്ചിൽ ഹിന്ദു ക്ഷേത്രം കണ്ടെത്തി എന്ന് അവകാശിച്ച് പ്രചരിപ്പിക്കുന്ന ദൃശ്യങ്ങൾ ഒരു ക്ഷേത്രത്തിൻ്റെതല്ല പകരം ഒരു പടി കിണറിൻ്റെതാണെന്ന് അന്വേഷണത്തിൽ നിന്ന് വ്യക്തമാകുന്നു. .
ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക.
ഞങ്ങളെ സോഷ്യല്‍ മീഡിയയില്‍ ഫോളോ ചെയ്യുക:
Facebook | Twitter | Instagram | Telegram | WhatsApp (9049053770)

Title:സംഭാൽലിൽ കണ്ടെത്തിയ ഒരു പടി കിണറിൻ്റെ ദൃശ്യങ്ങൾ ഹിന്ദു ക്ഷേത്രം എന്ന തരത്തിൽ പ്രചരിപ്പിക്കുന്നു…
Written By: K. MukundanResult: False
