ചൈനയില്‍ തുടങ്ങിയ കൊറോണവൈറസ്‌ പകര്‍ച്ചവ്യാധി ഏറ്റവും അധികം ബാധിച്ച ഒരു രാജ്യമാണ് ഇറ്റലി. അമേരിക്കക്ക് ശേഷം ഏറ്റവും അധികം കൊറോണ മരണങ്ങളുടെ ഉയര്‍ന്ന നിരക്ക് ഇറ്റലിയിലാണ്. ഇതു വരെ ഇറ്റലിയില്‍ കൊറോണവൈറസ്‌ കാരണം ഉണ്ടാവുന്ന കോവിഡ്‌-19 രോഗം ബാധിച്ച് മരിച്ചവരുടെ എണ്ണം 22, 745 ആയിരിക്കുന്നു. കോവിഡ്‌ പകര്‍ച്ചവ്യാധി ജനങ്ങളുടെ ജീവതം സ്ഥംഭിപ്പിച്ചതിനെ തുടര്‍ന്ന്‍ പലരും ചൈനക്കെതിരെ പരമര്‍ശങ്ങളുമായി രംഗത്ത് എത്തി. സാമുഹ്യ മാധ്യമങ്ങളിലും ചൈനക്കെതിരെയുള്ള രോഷപരമായ പരാമര്‍ശങ്ങള്‍ നമുക്ക് കാണാം. ഇത്തരം ഒരു സാഹചര്യത്തില്‍, ഇറ്റലിയെ രൂക്ഷമായി ബാധിച്ച കോവിഡ്‌-19 രോഗത്തിന് കാരണം ഇറ്റലിയും ചൈനയും തമിലുള്ള അടുത്ത ബന്ധങ്ങളാണെന്ന് ആരോപിച്ച് ഒരു പോസ്റ്റ്‌ ഫെസ്ബൂക്കില്‍ വൈറല്‍ ആവുകയാണ്. സുദര്‍ശനം എന്ന ഫെസ്ബൂക്ക് പേജാണ് ഈ പോസ്റ്റ്‌ ഇട്ടിരിക്കുന്നത്. പോസ്റ്റില്‍ ഇറ്റലിയെയും ചൈനയെയും കുറിച്ച് പല വാദങ്ങളും ഉന്നയിച്ചിട്ടുണ്ട്. പക്ഷെ ഞങ്ങള്‍ ഈ വൈറല്‍ പോസ്റ്റില്‍ ഉന്നയിച്ച വാദങ്ങള്‍ പരിശോധിച്ചപ്പോള്‍ ഈ വാദങ്ങള്‍ വ്യാജമാണെന്ന് മനസിലായി. എന്താണ് പോസ്റ്റിന്‍റെ ഉള്ളടക്കം, പോസ്റ്റ്‌ വസ്തുതാപരമായി എത്രമാത്രം ശരിയാണ് എന്ന കാര്യങ്ങള്‍ നമുക്ക് നോക്കാം.

വിവരണം

FacebookArchived Link

പോസ്റ്റിന്‍റെ ഉലടകം ഇങ്ങനെ: “ഇറ്റലി യൂറോപ്പിന്‍റെ ശവപ്പറമ്പായത് എങ്ങനെയാണ്‌ ?

നീണ്ട കഥ ചുരുക്കി പറയാം ...

2014 ഇൽ ഇറ്റാലിയൻ കമ്മ്യൂണിസ്റ്റ് പാർട്ടി നേതാവായ മാറ്റിയോ റെൻസി

ഇറ്റലിയുടെ പ്രധാന മന്ത്രിയാകുന്നു ...കമ്യുണിസ്റ്റ് ഭരണത്തിന്‍റെ ഗുണം കൊണ്ട് ബാങ്കുകളെല്ലാം നഷ്ടത്തിലാകുന്നു ..വിരമിക്കാനുള്ള പ്രായം

വർധിപ്പിക്കുന്നു . പെൻഷൻ ഫണ്ടുകൾ കാണാതാകുന്നു . VAT പോലെയുള്ള

നികുതികൾ 18 %ത്തിൽ നിന്ന് 22 % വരെ എത്തുന്നു .

ഇതേ സമയം ചൈന ഇറ്റലിയിലെ റിയൽ എസ്റ്റേറ്റ് മേഖലയും മറ്റു കച്ചവടങ്ങളും വാങ്ങി കൂട്ടുന്നു .

ഇറ്റലിയിലെ സർക്കാരും ചൈനയും തമ്മിൽ അവിശുദ്ധമായ പലതും നടക്കുന്നു .. ടെലി കമ്മ്യൂണിക്കേഷൻ , ഉത്പാദനം , വസ്ത്ര നിർമാണം

തുടങ്ങിയ എല്ലാ മേഖലയിലും ചൈന പിടി മുറുകുന്നു .

യുറോപ്പിയൻ യൂണിയന്‍റെയും , ഇറ്റലിയുടെയും നിയമങ്ങളെ എല്ലാം കാറ്റിൽ പറത്തിക്കൊണ്ട് , ചൈന ഇറ്റലിയെ വിഴുങ്ങുന്നു ..

അമേരിക്കയോ , ബ്രിട്ടണോ , ആരും തന്നെ ഇറ്റലിയെ രക്ഷിക്കാൻ തയാറായില്ല .

2014 ഇൽ ചൈന ഇറ്റലിയിൽ 5 ബില്യൺ യൂറോ മുടക്കി കമ്പനികൾ വാങ്ങുന്നു . കമ്മ്യൂണിസ്റ്റുകാരനായ പ്രധാന മന്ത്രി റിൻസി പടിയിറങ്ങിയപ്പോഴേയ്ക്കും 52 ബില്യൺ യൂറോയുടെ മുതൽ മുടക്കു ചൈന ഇറ്റലിയിൽ ചെയ്തു കഴിഞ്ഞു .

പൊടി പടലങ്ങളെല്ലാം അടങ്ങിയപ്പോൾ , ചൈന ഇറ്റലിയിലെ 300 ഓളം കമ്പനികൾ വാങ്ങികഴിഞ്ഞിരുന്നു .

ഇറ്റലിയിലെ പ്രധാന 5 ബാങ്കുകൾ ഇന്ന് ബാങ്ക് ഓഫ് ചൈനയുടെ ഉടമസ്ഥതയിലാണ് . ഇതെല്ലം തന്നെ കമ്മ്യൂണിസ്റ്റ് പ്രധാനമന്ത്രിയുടെ

സഹായത്തോടു കൂടിയുള്ള തിരിമറികളിലൂടെ വാങ്ങിയതാണ് .

ഇറ്റലിയുടെ നല്ലൊരു ശതമാനം ധനം ഇതിനോടകം തന്നെ ചൈനയിലെത്തിയിരുന്നു .

ഒരു ചൈനീസ് കമ്പനിയാണ് ഇറ്റലിയിലെ ഏറ്റവും വലിയ ടെലികോം കമ്പനിയുടെ ഉടമസ്ഥർ .. ENI , ENEL തുടങ്ങിയ വൈദുതി കമ്പനികളും

ചൈനീസ് ഉടമസ്ഥതയിലാണ് ..

Segrate എന്ന സ്ഥലത്തു Huawei കമ്പനി ഒരു വലിയ ഗവേഷണ ശാല സ്ഥാപിച്ചു . 5G യുമായി ബന്ധപ്പെട്ട ഗവേഷണങ്ങൾ അവിടെയാണ് നടക്കുന്നത് .

ഫിയറ്റ് ,ക്രിസ്ലർ , Prysmian , Terna തുടങ്ങിയ കാർ കമ്പനികളും ചൈനാ കമ്പനികൾ സ്വന്തമാക്കി . ഇറ്റലിക്കാർ മുടക്കുന്ന പണത്തിന്‍റെ നല്ലൊരു ഭാഗവും ചൈനയിലേക്കാണ് പൊയ്ക്കൊണ്ടിരിയ്ക്കുന്നത് .

Ferretti Yachts എന്ന ഇറ്റലിക്കാരുടെ ഏറ്റവും അഭിമാന ചിഹ്നമായ യാച്ച് കമ്പനിയും ചൈനക്കാർ സ്വന്തമാക്കി.

ഇറ്റലിയിലെ വസ്ത്ര നിർമാണ കച്ചവടത്തിന്‍റെ സിംഹഭാഗവും ചൈന കയ്യടക്കി .

കമ്മ്യൂണിസ്റ് പ്രധാനമന്ത്രിയായിരുന്ന റെൻസിയാണ് ചൈനയ്ക്കു

ഈ കടന്നു കൈയേറ്റങ്ങൾക്ക് വേണ്ടിയുള്ള സഹായങ്ങളെല്ലാം

ചെയ്തുകൊടുത്തിരുന്നത് , കസ്റ്റംസ് , വിദേശകാര്യ നിയമങ്ങളെ കാറ്റിൽ പറത്തികൊണ്ടാണ് പല അനുമതികളും നൽകിയിരുന്നത് ..

ലക്ഷക്കണക്കിന് ചൈനാക്കാർ അനധികൃതമായി ഇറ്റലിയിലേക്ക് വരികയും , പോകുകയും ചെയ്തു . പോകുമ്പോൾ , പണവും സാങ്കേതിക വിദ്യയും , വ്യാവസായിക രഹസ്യങ്ങളും കൂടെ

കൊണ്ടു പോകുകയും ചെയ്തു..

അനധികൃതമായി വന്ന ചൈനക്കാർ , വസ്ത്ര നിർമാണ കമ്പനികളിലും ചെറുകിട കച്ചവട സ്ഥാപനങ്ങളിലും ജോലി ചെയ്തു .

ഇതെല്ലം കമ്മ്യൂണിസ്റ്റ് പ്രധാനമന്ത്രിയായ റെൻസിയുടെ അനുമതിയോടു

കൂടി തന്നെയായിരുന്നു .

നമ്മുടെ നാട്ടിലും കാണുന്നില്ലേ ഭാരതത്തിന്‍റെ ചോറ് തിന്നുകയും ചൈനയോട് കൂറ് കാണിക്കുകയും ചെയ്യുന്ന കമ്മ്യൂണിസ്റ്റുകാരെ ..

അതുപോലെ തന്നെയാണ് ഭാരതത്തിൽ ജീവിക്കുകയും ബംഗ്ലാദേശിലെ ജിഹാദികളോട് കൂറ് കാണിക്കുകയും ചെയ്യുന്ന ഭാരതത്തിലെ ജിഹാദികളും ...

ആ കാര്യത്തിൽ കമ്യൂണിസ്റ്റുകളും , ജിഹാദികളും ഒരുപോലെയാണ് ..

ജീവിക്കുന്ന രാജ്യത്തിനെക്കാളും കൂറ് അവരുടെ മതത്തിനോടായിരിയ്കും

(കമ്മ്യൂണിസവും ഒരു മതമാണ് )

കമ്മ്യൂണിസ്റ്റ് ഭരണം മാറിയതിനു ശേഷമാണു ചൈനക്കാരുടെ അനധികൃതമായ

വരവ് നിലച്ചത് . മത്തിയോ സാൽവിനി എന്ന പുതിയ പ്രധാന മന്ത്രി അനധികൃതമായി വന്ന ചൈനക്കരെയെല്ലാം തിരിച്ചയക്കാൻ തുടങ്ങി ..പക്ഷെ മത്തിയോ സാൽവിനിയ്ക്ക് അധിക കാലം പിടിച്ചു നില്ക്കാൻ കഴിഞ്ഞില്ല .സാൽവിനിയെ താമസിയാതെ അധികാരത്തിൽ നിന്ന് പുറത്താക്കി .ഗ്ലുസപ്പെയുടെ നേതൃത്വത്തിൽ കമ്മ്യൂണിസ്റ്റ് പാർട്ടി വീണ്ടും അധികാരത്തിൽ വന്നു . ചൈനക്കാർക്ക് വേണ്ടി വീണ്ടും പഴയതു പോലെ ഇറ്റലിയുടെ പോര്ട്ടുകളും അതിർത്തികളും തുറന്നു കൊടുക്കപ്പെട്ടു .കൂടുതൽ ചൈനാക്കാരും വുഹാനിൽ നിന്നുള്ളവരായിരുന്നു .കഴിഞ്ഞ വര്‍ഷം ഡിസംബറിൽ ആയിരുന്നു ആദ്യത്തെ കൊറോണ കേസ് ലൊമ്പാർഡി എന്ന സ്ഥലത്തു റിപ്പോർട്ട് ചെയ്തത് ..

കടുതൽ ആൾക്കാരും വുഹാനിൽ നിന്നുള്ളവരായതുകൊണ്ടു കൊറോണ ചൈനയിൽ നിന്നാണ് വന്നത് എന്നതിന്സംശയമൊന്നുമുണ്ടായിരുന്നില്ല 2020 ഫെബ്രുവരി ആയതോടു കൂടി ലൊമ്പാർഡി മുഴുവൻ കൊറോണ രോഗത്തിന്‍റെ പിടിയിലായി ..ഇറ്റലിയിലെ കമ്മ്യൂണിസ്റ്റുകാരാണ് ഇറ്റാലിയൻ ജനതയെ ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയ്ക്ക് വിറ്റു തുലച്ചത് .ഇറ്റലിയിലെ ജനങ്ങൾക്ക് വേണ്ടി ചിലവാക്കേണ്ടിയിരുന്ന പണംആയിരക്കണക്കിന് അനധികൃത കുടിയേറ്റക്കാരായ ചൈനക്കാർക്ക് വേണ്ടി ചിലവാക്കിയതുകൊണ്ടാണ് ഇറ്റലി യൂറോപ്പിലെ ശവപ്പറമ്പായി മാറിയത് ...ഇത് എവിടെയെങ്കിലും മുൻപ് കേട്ടതായി തോന്നുന്നുണ്ടോ ...ഇറ്റലിക്കാർ ചൈനയിൽ നിന്ന് കമ്മ്യൂണിസവും , കൊറോണയും ഇറക്കുമതി ചെയ്തു ..അങ്ങനെയാണ് ഇറ്റലി യൂറോപ്പിലെ ശവപ്പറമ്പായി മാറിയത് ..”

വസ്തുത അന്വേഷണം

പോസ്റ്റില്‍ നല്‍കിയ ചില പ്രധാന വാദങ്ങളുടെ വസ്തുത നമുക്ക് അറിയാം.

വാദം 1: 2014ൽ ഇറ്റാലിയൻ കമ്മ്യൂണിസ്റ്റ് പാർട്ടി നേതാവായ മാറ്റിയോ റെൻസി ഇറ്റലിയുടെ പ്രധാന മന്ത്രിയാകുന്നു.

വസ്തുത: 2014ല്‍ ഇറ്റലിയുടെ പ്രധാനമന്ത്രി ആയ മാറ്റിയോ റെന്‍സി കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടി നേതാവല്ല. വിവ ഇറ്റാലിയ എന്ന പേരുല്‍ ഒരു ലിബറല്‍ സെന്റ്രിസ്റ്റ് പാര്‍ട്ടിയുടെ മേധാവിയാണ് അദേഹം.

വാദം 2: മാറ്റിയോ റെന്‍സി VAT പോലെയുള്ള നികുതികൾ 18 %ത്തിൽ നിന്ന് 22 % വരെ എത്തുന്നു .

വസ്തുത: 2015ലെ ഒരു ലേഖനം പ്രകാരം ഇറ്റലിയുടെ സാമ്പത്തിക പ്രതിസന്ധി മറികടക്കാനായി 2014ല്‍ VAT നിരക്ക് ഉപദേശിച്ച 4% വര്‍ദ്ധനക്ക് പകരം 2% വര്‍ധിപ്പിച്ച് 20% നിന്ന് 22% ശതമാനമാക്കി.

വാദം 3: ചൈന ഇറ്റലിയിലെ 300 ഓളം കമ്പനികൾ വാങ്ങികഴിഞ്ഞിരുന്നു.

വസ്തുത: ദി ക്വാര്‍ട്ട്സ് എന്ന മാധ്യമ വെബ്സൈറ്റ് പ്രസിദ്ധികരിച്ച ഒരു റിപ്പോര്‍ട്ട്‌ പ്രകാരം ഇറ്റലിയിലെ 200 ചെറിയ വലിയ കമ്പനികള്‍ ഇപ്പോള്‍ ചൈനയുടെ നിയന്ത്രണത്തിലാണ്.

വാദം 4: ഇറ്റലിയിലെ പ്രധാന 5 ബാങ്കുകൾ ഇന്ന് ബാങ്ക് ഓഫ് ചൈനയുടെ ഉടമസ്ഥതയിലാണ് . ഇതെല്ലം തന്നെ കമ്മ്യൂണിസ്റ്റ് പ്രധാനമന്ത്രിയുടെ സഹായത്തോടു കൂടിയുള്ള തിരിമറികളിലൂടെ വാങ്ങിയതാണ് .

വസ്തുത: ഇറ്റലിയുടെ പ്രധന പത്ത് ബാങ്കുകളുടെ ലിസ്റ്റ് ആണ് താഴെ നല്‍കിയിരിക്കുന്നത്, ഇതില്‍ ഒരു ബാങ്കും ചൈനയുടെ ഉടമസ്ഥതയിലുള്ളതള്ള.

എന്നാലും ചൈന ഇറ്റലിയിലെ ചില ബാങ്കുകളില്‍ പണം നിക്ഷേപ്പിചിട്ടുണ്ട്. എന്നാലും ഈ ബാങ്കുകളില്‍ ചൈനക്ക് രണ്ട് ശതമാനം ഷെയറുകള്‍ മാത്രമേയുള്ളൂ. താഴെ നല്‍കിയ റോയിട്ടേഴ്സിന്‍റെ റിപ്പോര്‍ട്ടില്‍ ഈ വസ്തുത റിപ്പോര്‍ട്ട്‌ ചെയ്യുന്നു.

ReutersArchived Link

വാദം 5: ഒരു ചൈനീസ് കമ്പനിയാണ് ഇറ്റലിയിലെ ഏറ്റവും വലിയ ടെലികോം കമ്പനിയുടെ ഉടമസ്ഥർ

വസ്തുത: ഈ വാദം വസ്തുതപരമായി തെറ്റാണ്. ഇറ്റലിയുടെ ഏറ്റവും വലിയ ടെലികോം കമ്പനിയായ ടെലികോം ഇറ്റലിയുടെ ഉടമസ്ഥത ഫ്രാന്‍സിലെ മീഡിയ കമ്പനി Vivendeക്ക് ആയാലും ഇറ്റലി സര്‍ക്കാരിന് കമ്പനിയുടെ തിരുമാനങ്ങള്‍ക്ക് മുകളില്‍ നിയന്ത്രണമുണ്ട്.

Source: marketscreener.com

വാദം 6: ENI , ENEL തുടങ്ങിയ വൈദുതി കമ്പനികളും ചൈനീസ് ഉടമസ്ഥതയിലാണ്.

വസ്തുത: ENI, ENEL എന്ന വൈദ്യുതി കമ്പനികള്‍ ഇറ്റലിയുടെ സര്‍ക്കാരിന്‍റെ ഉടമസ്ഥയിലുള്ളതാണ്.

ENEL Shareholders: marketscreen.com

ENI Shareholders: marketscreen.com

വാദം 7: ഫിയറ്റ് ,ക്രിസ്ലർ , Prysmian , Terna തുടങ്ങിയ കാർ കമ്പനികളും ചൈനാ കമ്പനികൾ സ്വന്തമാക്കി .

വസ്തുത: ഫിയറ്റ്-ക്രൈസ്ലര്‍ (Fiat Chrysler Automobiles) കാര്‍ കമ്പനിയാണ് പക്ഷെ Prysmian, Terna എന്നി വൈദ്യുതി വിതരണം ചെയ്യനാവശ്യമുള്ള ട്രാന്‍സ്മിഷന്‍ സംവിധാനങ്ങള്‍ ഉണ്ടാക്കുന്ന ഒരു കമ്പനിയാണ്. മുകളില്‍ നല്‍കിയ റോയിട്ടേഴ്സ് റിപ്പോര്‍ട്ട്‌ പ്രകാരം ചൈന ഫിയറ്റ് ക്രൈസ്ലര്‍, Terna എന്നി കമ്പനികളില്‍ നിക്ഷേപണം നടത്തിയിട്ടുണ്ട്, പക്ഷെ ഈ കമ്പനികളുടെ ഉടമസ്ഥത ചൈനക്കില്ല.

ഫിയറ്റ്-ക്രൈസ്ലരിന്‍റെ ഉടമസ്ഥത അഗ്നെള്ളി എന്ന ഇറ്റാലിയന്‍ കുടുംബത്തിന്‍റെ ഉടമസ്ഥതയിലുള്ള Exor എന്ന കമ്പനിയ്ക്കാണ്.

Source: marketscreener.com

വാദം 8: Ferretti Yachts എന്ന ഇറ്റലിക്കാരുടെ ഏറ്റവും അഭിമാന ചിഹ്നമായ യാച്ച് കമ്പനിയും ചൈനക്കാർ സ്വന്തമാക്കി.

വസ്തുത: ഈ വാദം സത്യമാണ്. Ferretti Yachts എന്ന കമ്പനിയുടെ 86% ഒവ്ഹരികള്‍ ചൈനയുടെ വെച്ചായി (Weichai) ഗ്രൂപ്പിന്‍റെ പേരിലാണ്.

നിഗമനം

പോസ്റ്റില്‍ നല്‍കിയിരിക്കുന്ന പല വാദങ്ങള്‍ വസ്തുതപരമായി തെറ്റാണ്. തെറ്റായ വാദങ്ങള്‍ ഉന്നയിച്ച് തെറ്റിദ്ധാരണയാണ് ഈ പോസ്റ്റിലൂടെ സൃഷ്ടിക്കുന്നത്. അതിനാല്‍ വസ്തുതകള്‍ പരിശോധിക്കാതെ ഈ പോസ്റ്റിന്‍റെ അടിസ്ഥാനത്തില്‍ ധാരണ ഉണ്ടാക്കുന്നത് തെറ്റായിരിക്കും. കുടാതെ പോസ്റ്റിലെ പ്രധാന വാദം ഇറ്റലി നശിപ്പിച്ചത് അവിടുത്തെ കമ്മ്യൂണിസ്റ്റ്‌ ഭരണമാണ് എന്നാണ്, ഈ വാദം പൂര്‍ണ്ണമായി തെറ്റാണ്.

Avatar

Title:ഇറ്റലിയും ചൈനയും തമ്മിലെ ബന്ധത്തെ കുറിച്ചുള്ള വൈറല്‍ വാര്‍ത്ത എത്രത്തോളം യാഥാര്‍ഥ്യമാണ്...?

Fact Check By: Mukundan K

Result: Partly False