
ചൂടു കാലാവസ്ഥ മൂലം വെന്തുരുകുകയാണ് നാട്. കനത്ത ചൂടിനെ പ്രതിരോധിക്കാന്‍ ഏറ്റവും നല്ല ഫലവര്‍ഗമാണ് തണ്ണിമത്തന്‍. അധികം വില നല്‍കേണ്ടതില്ലാതതിനാല്‍ ഏറ്റവും കൂടുതല്‍ ജനപ്രിയതയും ഇതിനാണ്. തണ്ണിമത്തനില്‍ നിരതിനായും മധുരത്തിനായും കെമിക്കലുകള്‍ ചേര്‍ക്കുന്ന ദൃശ്യങ്ങള്‍ എന്നാരോപിച്ച് ഒരു വീഡിയോ പ്രചരിക്കുന്നത് ഞങ്ങളുടെ ശ്രദ്ധയില്‍പ്പെട്ടു.
പ്രചരണം
സിറിഞ്ചുകളും കെമിക്കല്‍ ബോട്ടിലുകലുമായി തണ്ണിമത്തനില്‍ ചുവപ്പ് നിറം കുതിവേയ്ക്കുന്ന ഒരാളെ കൈയ്യോടെ പിടികൂടി ചോദ്യം ചെയ്യുന്ന ദൃശ്യങ്ങളാണ് പ്രചരിക്കുന്നത്. വീഡിയോയുടെ ഒപ്പം തണ്ണിമത്തന്‍ വാങ്ങി ഉപയോഗിക്കുന്നവര്‍ക്കുള്ള മുന്നറിയിപ്പായി നല്‍കിയിരിക്കുന്ന വാചകങ്ങള്‍ ഇങ്ങനെ: “ഫ്രൂട്സ് കടയിൽ കാണുന്ന തണ്ണിമത്തൻ വാങ്ങി നിങ്ങൾ വീട്ടിലേക്ക് പോകുമ്പോൾ ഒന്നോർക്കുക – നമ്മുടെ കുട്ടികൾക്ക് നമ്മുടെ കുടുംബത്തിന് നിങ്ങൾ വിഷം കൊടുത്ത് ഇഞ്ചിഞ്ചായി കൊല്ലുകയാണ്…..”
എന്നാല്‍ ഇത് യഥാര്‍ത്ഥ സംഭവമല്ലെന്നും സ്ക്രിപ്റ്റഡ് വീഇയോ ആണെന്നും അന്വേഷണത്തില്‍ ഞങ്ങള്‍ കണ്ടെത്തി.
വസ്തുത ഇതാണ്
ഞങ്ങള്‍ വീഡിയോ കീ ഫ്രെയിമുകളില്‍ ഒന്നിന്‍റെ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തി നോക്കിയപ്പോള്‍ സോഷ്യല്‍ മെസേജ് എന്ന ഫേസ്ബുക്ക് പേജില്‍ ഇതേ വീഡിയോ 2024 ഏപ്രില്‍ 29ന് പോസ്റ്റ് ചെയ്തതായി കണ്ടു.
വീഡിയോയുടെ 28-)0 സെക്കന്‍റില്‍ വീഡിയോ യഥാര്‍ത്ഥമല്ലെന്നും അവബോധത്തിനും വിനോദത്തിനുമായി സൃഷ്‌ടിച്ചതാണെന്നും വ്യക്തമാക്കി ഡിസ്ക്ലൈമര്‍ നല്‍കിയിട്ടുണ്ട്.
തണ്ണിമത്തനിൽ മായം ചേർക്കുന്നത് എങ്ങനെ പരിശോധിക്കാം എന്നതിനെക്കുറിച്ചുള്ള മാർഗ്ഗനിർദ്ദേശങ്ങൾ ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ്സ് അതോറിറ്റി ഓഫ് ഇന്ത്യ (എഫ്എസ്എസ്എഐ) അവരുടെ ഔദ്യോഗിക വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
പോലീസ് ഉദ്യോഗസ്ഥൻ തണ്ണിമത്തനിൽ കൃത്രിമ നിറം ചേർക്കുന്നത് പിടികൂടി എന്ന അവകാശവാദത്തോടെ പ്രചരിക്കുന്നത് സ്ക്രിപ്റ്റഡ് വീഡിയോ ആണെന്ന് അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്.
നിഗമനം
പോസ്റ്റിലെ വീഡിയോ ദൃശ്യങ്ങളില്‍ പോലിസ് ഉദ്യോഗസ്ഥന്‍ തണ്ണിമത്തനില്‍ മായം ചേര്‍ക്കുന്നത് കൈയ്യോടെ പിടികൂടി എന്നതരത്തില്‍ പ്രചരിപ്പിക്കുന്നത് സ്ക്രിപ്റ്റഡ് വീഡിയോ ആണ്.
ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക.
വ്യാജ വാര്‍ത്തയ്ക്കെതിരെയുള്ള പോരാട്ടത്തില്‍ ഞങ്ങളോടൊപ്പം ചേരൂ:
Facebook | Twitter | Instagram | WhatsApp (9049053770)
Title:തണ്ണിമത്തനില്‍ മായം ചേര്‍ക്കുന്നത് കൈയ്യോടെ പിടികൂടിയ ദൃശ്യങ്ങള്‍- വീഡിയോ സ്ക്രിപ്റ്റഡ് ആണ്…
Fact Check By: Vasuki SResult: Misleading


