FACT CHECK: ഇന്ത്യയുടെ പുതിയ പാര്‍ലമെന്‍റ് കെട്ടിടം നിര്‍മിക്കുന്നത് വെറും 852 കോടി രൂപക്കാണോ…? സത്യാവസ്ഥ അറിയൂ…

രാഷ്ട്രീയം | Politics

UPA സര്‍ക്കാര്‍ അഫ്ഗാനിസ്ഥാനില്‍ പാര്‍ലമെന്‍റ് നിര്‍മിച്ചത് 969 കോടി രൂപക്കാണ് എനിട്ടും അവര്‍ ഇന്ത്യയില്‍ വരും 852 കോടി രൂപക്ക് നിര്‍മിക്കാന്‍ പോകുന്ന പുതിയ പാര്‍ലമെന്‍റിനെ എതിര്‍ക്കുന്നു എന്ന തരത്തില്‍ സാമുഹ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നുണ്ട്.

പക്ഷെ ഈ വാദങ്ങളിലെ വസ്തുതകള്‍ ഞങ്ങള്‍ പരിശോധിച്ചപ്പോള്‍ ഈ പ്രചരണം തെറ്റാണെന്ന് കണ്ടെത്തി. എന്താണ് പ്രചരണത്തിന്‍റെ യാഥാര്‍ത്ഥ്യം നമുക്ക് നോക്കാം.

പ്രചരണം

FacebookArchived Link

അഫ്ഗാനിസ്ഥാനില്‍ പുതിയ പാര്‍ലമെന്‍റ പണിയാന്‍ കോണ്‍ഗ്രസിന്‍റെ നേതൃത്വത്തിലുള്ള UPA 710 കോടി രൂപ അനുവദിച്ചു, പുതുകീയ ചിലവ് 969 കോടി… എന്ന് മുകളില്‍ നല്‍കിയ പോസ്റ്ററില്‍ വാദിക്കുന്നു. കുടാതെ, ഇന്ന് ഇന്ത്യക്ക് പുതിയ പാര്‍ലമെന്‍റ മന്ദിരം നിര്മിക്കുന്നതിനെ അവര്‍ എതിര്‍ക്കുന്നു…ചെലവ് 852 കോടി… എന്നും അവകാശിച്ച് കോണ്‍ഗ്രസ്‌ എപ്പോഴും ഇന്ത്യയുടെ പുരോഗമനത്തിന് എതിരാണ് എന്ന ആരോപണം പോസ്റ്റരിളുടെ ഉന്നയ്യിക്കുന്നു. 

പോസ്റ്റിന്‍റെ അടികുറിപ്പില്‍ പറയുന്നത്, “തിരിച്ചറിയുക ഈ ഇരട്ടത്താപ്പ്..” എന്നാണ്. എന്നാല്‍ UPA സര്‍ക്കാര്‍ അഫ്ഗാനിസ്ഥാനില്‍ പാര്‍ലമെന്‍റ നിര്‍മിക്കാന്‍ എത്ര ചെലവാക്കി എന്നതിനെ കൂടെ എന്തിനാണ് ഇത്ര കാശ് ചിലവാക്കിയത് എന്നും കൂടി അറിയേണ്ടതാണ്. കുടാതെ ഇന്ത്യയില്‍ പണിയാന്‍ പോക്കുന്ന പുതിയ പാര്‍ലമെന്‍റ കെട്ടിടം 852 കോടി രുപയിലാണോ നിര്‍മിക്കുന്നത് എന്നും നമുക്ക് അന്വേഷിക്കാം.

വസ്തുത അന്വേഷണം

ഞങ്ങള്‍ അഫ്ഗാനിസ്ഥാന്‍ പാര്‍ലമെന്‍റ് നിര്‍മിക്കാന്‍ 2007ല്‍ കോണ്‍ഗ്രസ്‌ സര്‍ക്കാര്‍ എത്ര രൂപ അനുവദിച്ചു എന്നതിനെ കുറിച്ച് അന്വേഷിച്ചു. പക്ഷെ ഇതിനെ കുറിച്ച് കൃത്യമായ വിവരം എവിടെയും ലഭിച്ചില്ല. പക്ഷെ ദി കാരവാന്‍ 2011ല്‍ പ്രസിദ്ധികരിച്ച ഈ വാര്‍ത്ത‍യുടെ പ്രകാരം അന്ന് ഇതിന്‍റെ ചെലവ് കണക്കാക്കിയത് 178 മില്യണ്‍ യു.എസ്. ഡോളര്‍ അതായത് 2011ലെ ഒരു ഡോളറിന്‍റെ ശരാശരി വില വെച്ച് നോക്കിയാല്‍ ഏകദേശം 812.93 കോടി രൂപയാകും. (1st Sept 2011 exchange rates: 1USD=45.67 INR)

ലേഖനം വായിക്കാന്‍- The Caravan | Archived Link

ഡിസംബര്‍ 2015ലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി അഫ്ഗാനിസ്ഥാന്‍ പാര്‍ലമെന്‍റിന്‍റെ ഉത്ഘാടനം ചെയ്തത്. അന്ന് വന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം ഈ പാര്‍ലമെന്‍റിന്‍റെ മുകളില്‍ ഇന്ത്യ ചെലവാക്കിയത് 90 മില്യണ്‍ അമേരിക്കന്‍ ഡോളറുകളായിരുന്നു.

ലേഖനം വായിക്കാന്‍- Hindustan Times | Archived Link

അന്നത്തെ ഡോളര്‍ വില അനുസരിച്ച് ഇന്ത്യന്‍ രൂപയില്‍ ഇത് 592.47 കോടി രൂപയാണ് (25th Dec 2015 exchange rates: 1USD=65.83 INR). ഈ ഉത്ഘാടനത്തിന് ശേഷം ഈ പ്രൊജെക്റ്റിന്‍റെ മുഴുവന്‍ ചെലവ് കാബിനെറ്റ്‌ 27 ജനുവരി 2016ന് അനുവദിച്ചത് 969 കോടി രൂപയാണ്. അങ്ങനെ ഈ മുഴുവന്‍ പ്രൊജെക്റ്റിന് ഇന്ത്യന്‍ സര്‍ക്കാര്‍ ചെലവാക്കിയത് 969 കോടി രൂപയാണ് എന്ന് വ്യക്തമാണ്. പക്ഷെ ഈ പാര്‍ലമെന്‍റ് നിര്‍മാണം 2009ല്‍ കോണ്‍ഗ്രസ്‌ സര്‍ക്കാറിന്‍റെ സമയത്ത് തുടങ്ങിയിരുന്നെങ്കിലും പൂര്‍ത്തിയായത് നരേന്ദ്ര മോദി സര്‍ക്കാര്‍ വന്നതിന് ശേഷമാണ്.

വാര്‍ത്ത‍ വായിക്കാന്‍-PM India

എന്തിനാണ് ഇന്ത്യ അഫ്ഗാനിസ്ഥാനിനെ സഹായിക്കുന്നത്? 

2001ല്‍ താലിബാനിനെ പുറത്താക്കി അമേരിക്കയും സഖ്യ രാജ്യങ്ങളും അഫ്ഗാനിസ്ഥാനില്‍ ജനാധിപഥ്യം സ്ഥാപിച്ചതിന് ശേഷം അവരെ അംഗീകരിക്കുന്ന ആദ്യത്തെ രാജ്യങ്ങളില്‍ ഒന്നായിരുന്നു ഇന്ത്യ. 2001 മുതല്‍ ഇന്ത്യന്‍ ഭരണകൂടം അഫ്ഗാനിസ്ഥാന്‍റെ പുനര്‍നിര്‍മാണത്തിനായി എല്ലാ വിധം സഹായം നല്‍കാന്‍ പ്രഖ്യാപിച്ചിരുന്നു. ഇതിന്‍റെ ഭാഗമായിട്ടാണ് ഇന്ത്യ ഇത് വരെ 3 ബില്യന്‍ യു.എസ്. ഡോളറിനെ കാളും അധികം ദാനം അഫ്ഗാനിസ്ഥാന് നല്‍കിയിരിക്കുന്നത്.

ലേഖനം വായിക്കാന്‍-Firstpost | Archived Link

ഇന്ത്യ അഫ്ഗാനിസ്ഥാനിനെ സഹായിക്കുന്നതിന്‍റെ പിന്നില്‍ പാകിസ്ഥാനും ചൈനയും വലിയൊരു കാരണമാണ്. അമേരിക്കന്‍ സൈന്യം അഫ്ഗാനിസ്ഥാനില്‍ നിന്ന് പിന്മാറുന്നു എന്ന് അറിഞ്ഞ ചൈന ഉടനെ അഫ്ഗാനിസ്ഥാനിലേക്ക് CPEC  അതായത് ചൈന പാക്കിസ്ഥാന്‍ സാമ്പത്തിക ഇടനാഴിയെ വിസ്ഥാരിക്കാനുള്ള പദ്ധതി പ്രഖ്യാപ്പിച്ചു. ഖനികള്‍ നിറഞ്ഞു നില്‍കുന്ന അഫ്ഗാനിസ്ഥാന്‍റെ മുകളിലാണ് ചൈനയുടെ കണ്ണ്. അതിനാല്‍ അഫ്ഗാനിസ്ഥാനില്‍ ഇന്ത്യക്ക് സ്വാധീനം ഉണ്ടാവുന്നത് ഒരു ആവശ്യമാണ്. 

ലേഖനം വായിക്കാന്‍- Pak Tribune | Archived Link

എല്ലാ സര്‍ക്കാരുകള്‍ അത് കാരണം 2001 മുതല്‍ അഫ്ഗാനിസ്ഥാനെ നിക്ഷേപം വഴിയും സാമ്പത്തിക സഹായത്തിന്‍റെ വഴിയിലും വലിയ തോതില്‍ സഹായിച്ചിട്ടുണ്ട്. കഴിഞ്ഞ നവംബറില്‍ കേന്ദ്ര സര്‍ക്കാര്‍ അഫ്ഗാനിസ്ഥാനില്‍ 80 മില്യന്‍ ഡോളര്‍ ചിലവഴിക്കുന്ന 100 പ്രൊജെക്റ്റുകള്‍ പ്രഖ്യാപിച്ചിരുന്നു.

ലേഖനം വായിക്കാന്‍-Livemint | Archived Link

ഇന്ത്യയില്‍ നിര്‍മിക്കാന്‍ പോകുന്ന പുതിയ പാര്‍ലമെന്‍റ് മന്ദീരത്തിന്‍റെ ചിലവ് എത്രയാണ്?

ലോകസഭയില്‍ കേന്ദ്ര മന്ത്രി ഹാര്‍ദീപ് സിംഗ് പുരി ഈ ചോദ്യത്തിന്‍റെ മറുപടി നല്‍കിയിട്ടുണ്ട്. ദക്ഷിണ കോല്‍കാത്ത മണ്ഡലത്തില്‍ നിന്ന് തിരഞ്ഞെടുത്ത തൃണമൂല്‍ കോണ്‍ഗ്രസ്‌ എം.പി. മാല റോയി ചോദിച്ച ചോദ്യത്തിനാണ് മന്ത്രി മറുപടി പറഞ്ഞത്. ഹര്‍ദീപ്പ് സിംഗ് പുരി പറയുന്നത്, “പുതിയ പാര്‍ലമെന്‍റിന്‍റെ കെട്ടിടം നിര്‍മിക്കാന്‍ 971 കോടി രൂപ ചിലവ് വരും എന്നാണ് അനുമാനം,”.

മുഴുവന്‍ ഉത്തരം വായിക്കാന്‍-Loksabha Questions

അങ്ങനെ നമുക്ക് അന്വേഷണത്തില്‍ നിന്ന് മനസിലാവുന്നത്:

  1. അഫ്ഗാനിസ്ഥാനിനെ 2001 മുതല്‍ ഇന്ത്യന്‍ ഭരണകൂടം സഹായിക്കുന്നുണ്ട്.
  2. 2009ലാണ് മന്‍മോഹന്‍ സിംഗ് സര്‍ക്കാറിന്‍റെ കാലത്ത് അഫ്ഗാനിസ്ഥാന്‍റെ പുതിയ പാര്‍ലമെന്‍റ കെട്ടിടത്തിന്‍റെ നിര്‍മാണം ആരംഭിച്ചത്. 2011ല്‍ വന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം അന്ന് ഈ കെട്ടിടം നിര്‍മിക്കാന്‍ 178 മില്യന്‍ ഡോളര്‍ അതവ അന്നത്തെ ഡോളര്‍ വില അനുസരിച്ച് 944 കോടി രൂപയായിരുന്നു അനുമാണം.
  3. ഡിസംബര്‍ 2015ലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി പുതിയ അഫ്ഗാന്‍ പാര്ലാമെന്‍റിന്‍റെ ഉത്ഘാടനം ചെയ്തത്. അന്ന് വന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം കെട്ടിടം നിര്‍മിക്കാന്‍ ഇന്ത്യ ചിലവാക്കിയത് 577 കോടി രൂപയായിരുന്നു. പിന്നിട് ജനുവരി 2016ല്‍ നടന്ന കാബിനെറ്റ്‌ യോഗത്തില്‍ 969 കോടി രൂപയുടെ ബജറ്റിന് കേന്ദ്ര മന്ത്രി സഭ അനുവാദം നല്‍കിയിരുന്നു.
  4. ഇന്ത്യ അഫ്ഗാനിസ്ഥാനിനെ സഹായിക്കുന്നത് നയതന്ത്രപരമായ കാരണങ്ങള്‍ കൊണ്ട് ആണ്. 2001 മുതല്‍ എല്ലാ സര്‍ക്കാരുകള്‍ അഫ്ഗാനിസ്ഥാനിനെ സാമ്പത്തികമായി സഹായിച്ചിട്ടുണ്ട്.
  5. ഇന്ത്യയുടെ പുതിയ പാര്‍ലമെന്‍റ മന്ദീരം നിര്‍മിക്കാന്‍ 971 കോടി രൂപ ചിലവ് വരും എന്ന് കേന്ദ്ര മന്ത്രി ഹര്‍ദീപ്പ് സിംഗ് പുരി ലോകസഭയില്‍ അറിയിച്ചിട്ടുണ്ട്. 

നിഗമനം

പോസ്റ്റില്‍ പ്രചരിപ്പിക്കുന്നത് തെറ്റിദ്ധരിപ്പിക്കുന്നതാണ് എന്ന് അന്വേഷണത്തില്‍ നിന്ന് മനസിലാവുന്നു. അഫ്ഗാന്‍ പാര്‍ലമെന്‍റ് നിര്‍മിക്കാന്‍ 969 കോടി രൂപയുടെ ഉയര്‍ത്തിയ ചിലവ് കേന്ദ്ര സര്‍ക്കാര്‍ അംഗീകരിച്ചത് 2016ലാണ്. കുടാതെ പുതിയ ഇന്ത്യന്‍ പാര്‍ലമെന്‍റ് മന്ദീരം നിര്‍മിക്കാന്‍ ചിലവ് 971 കോടി രൂപ വരെയുണ്ടാകും എന്ന് കേന്ദ്ര സര്‍ക്കാര്‍ അനുമാനിക്കുന്നു.

ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ Telegram ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് സബ്സ്ക്രൈബ് ചെയുക.

Avatar

Title:ഇന്ത്യയുടെ പുതിയ പാര്‍ലമെന്‍റ് കെട്ടിടം നിര്‍മിക്കുന്നത് വെറും 852 കോടി രൂപക്കാണോ…? സത്യാവസ്ഥ അറിയൂ…

Fact Check By: Mukundan K 

Result: Misleading