കോവിഡ്‌ എങ്ങനെയാണ് ഇന്ത്യയില്‍ പകരുന്നത് എന്ന് കാണിക്കുന്ന ഒരു വീഡിയോ India is doing it എന്ന പേരില്‍ നിങ്ങളുടെ വാട്സപ്പില്‍ വന്നാല്‍ അത് ഡൌണ്‍ലോഡ് ചെയ്യരുത് അലെല്ലെങ്കില്‍ നിങ്ങളുടെ ഫോണ്‍ വെറും 10 സെക്കന്‍റില്‍ ഹാക്ക് ചെയ്യപെടും എന്ന് പറഞ്ഞു ഒരു സന്ദേശം വാട്സപ്പിലും ഫെസ്ബൂക്കിലും വ്യാപകമായി പ്രചരിക്കുന്നുണ്ട്.

പക്ഷെ ഈ സന്ദേശത്തില്‍ പറയുന്നത് തെറ്റാണ് എന്ന് ഞങ്ങള്‍ അന്വേഷിച്ചപ്പോള്‍ കണ്ടെത്തി. ഈ വ്യാജ പ്രചാരണത്തിന്‍റെ സത്യാവസ്ഥ എന്താന്നെന്ന്‍ അറിയാം.

പ്രചരണം

ഇതേ സന്ദേശം ഫെസ്ബൂക്കിലും വൈറല്‍ ആണ്. താഴെ നല്‍കിയ സ്ക്രീന്‍ഷോട്ടില്‍ ഈ സന്ദേശം ഫെസ്ബൂക്കില്‍ എത്ര വൈറല്‍ ആണ് എന്ന് നമുക്ക് കാണാം.

FacebookArchived Link

സന്ദേശത്തില്‍ പറയുന്നത് ഇങ്ങനെ: “🚫Imp notice🚫

കോവിഡ് എങ്ങനെയാണ് ഇന്ത്യയിൽ പരക്കുന്നത് എന്ന് സംബന്ധിച്ച് ഒരു വീഡിയോ ഫയൽ വാട്സ് ആപ്പിൽ വരുന്നുണ്ട്. ആരും ദയവു ചെയ്ത് അത് ഓപ്പൺ ആക്കരുത്.. India is doing it എന്ന പേരിൽ ആണ് വീഡിയോ അത് തുറന്നാൽ 10 Second ൽ ഉള്ളിൽ ഫോൺ ഹാക്ക് ചെയ്യപ്പെടും. വാർത്തയിലും ഇത് കാണിക്കുന്നുണ്ട് എല്ലാവരും ഷെയർ ചെയ്യുക

വസ്തുത അന്വേഷണം

ഈ സന്ദേശത്തില്‍ പറഞ്ഞ കാര്യങ്ങലെ സംബന്ധിച്ച് ഗൂഗിളില്‍ അന്വേഷിച്ചപ്പോള്‍ ഇതിനെ പോലെയുള്ള ഒരു സന്ദേശത്തിന്‍റെ വസ്തുത അന്വേഷണം റിപ്പോര്‍ട്ട്‌ ലഭിച്ചു. Snopes.com എന്ന വെബ്സൈറ്റ് ആണ് ഈ അന്വേഷണം നടത്തിയത്. കുറിച്ച് മാസങ്ങള്‍ മുമ്പേ ഇതേ സന്ദേശം അര്‍ജെന്‍റിനയുടെ പേരില്‍ വൈറല്‍ ആയിരുന്നു. ഇംഗ്ലീഷിലുള്ള ഈ സന്ദേശത്തില്‍ പറഞ്ഞിരുന്നത് ഇങ്ങനെയാണ്: “കോവിഡിന്‍റെ പകര്‍ച്ചയെ എങ്ങനെയാണ് ആര്‍ജെന്‍റിന കുറക്കുന്നത് എന്ന് സംബന്ധിച്ച് ഒരു വീഡിയോ ഫയൽ വാട്സ് ആപ്പിൽ വരുന്നുണ്ട്. ആരും ദയവു ചെയ്ത് അത് ഓപ്പൺ ആക്കരുത്.. Argentina is doing it എന്ന പേരിൽ ആണ് വീഡിയോ അത് തുറന്നാൽ 10 സെക്കന്‍റിന്‍റെ ഉള്ളിൽ ഫോൺ ഹാക്ക് ചെയ്യപ്പെടും. CNN വാർത്തയിലും ഇത് കാണിക്കുന്നുണ്ട് എല്ലാവര്‍ക്കും ഇത് അറിയിക്കാന്‍ ഷെയർ ചെയ്യുക

Similar fake claim about Argentina, screenshot courtesy Snopes.com

രണ്ട് സന്ദേശങ്ങളും സമമാണ്. വെറും പേരില്‍ മാറ്റമുണ്ട്. കൂടാതെ CNNന്‍റെ പേരും സന്ദേശത്തില്‍ ചേര്‍ത്തിട്ടുണ്ട്. പക്ഷെ Snopesന് നല്‍കിയ മറുപടിയില്‍ CNN ഇത് നിഷേധിച്ചിട്ടുണ്ട്. Argentina is doing it എന്ന പേരില്‍ ആര്‍ക്കും ഒരു വീഡിയോ ലഭിച്ചതായി വിവരമില്ല എന്നും Snopes അറിയിക്കുന്നു.

ലേഖനം വായിക്കാന്‍-Snopes | Archived Link

ഇതേ പോലെ ഒരു സന്ദേശം 2017ല്‍ മാര്‍റ്റിനെല്ലി എന്നൊരു വീഡിയോയുടെ പേരില്‍ വൈറല്‍ ആയിരുന്നു. ഇതേ വാക്കുകള്‍ തന്നെ, വെറും പേരില്‍ മാത്രം മാറ്റമുണ്ടായിരുന്നു. ഈ സന്ദേശം വ്യാജമാണ് എന്ന് വ്യക്തമാക്കി 2017ല്‍ സ്പാനിഷ്‌ പോലീസ് ചെയ്ത ട്വീറ്റ് നമുക്ക് താഴെ കാണാം.

ഇതേ സന്ദേശം തന്നെ കോവിഡിന്‍റെ പേരില്‍ വിണ്ടും പ്രചാരണത്തില്‍ ഇറങ്ങിയിരിക്കുകയാണ്. ഈ സന്ദേശങ്ങളില്‍ വാട്സപ്പില്‍ ഒരു വീഡിയോ ലഭിക്കും, അത് ഡൌണ്‍ലോഡ് ചെയ്താല്‍ നിങ്ങളുടെ ഫോണ്‍ 10 സെക്കന്‍റില്‍ ഹാക്ക് ആകും എന്ന് പറയുന്നുണ്ട്. ഈ സന്ദേശത്തിനെ കുറിച്ച്. 2019ല്‍ വാട്സപ്പില്‍ ഒരു തകരാരിന്‍റെ കാരണം MP4 വീഡിയോ ഫയല്‍ ഉപയോഗിച്ച് നിങ്ങളുടെ ഫോണ്‍ ഹാക്ക് ചെയ്യാന്‍ സാധ്യതയുണ്ട് എന്ന റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരുന്നു. ഫെസ്ബൂക്കും ഇതിനെ തുടര്‍ന്ന്‍ ഒരു നോട്ടീസ് അവരുടെ വെബ്സൈറ്റില്‍ പ്രസിദ്ധികരിചിട്ടുണ്ടായിരുന്നു. പക്ഷെ നോട്ടീസ് പ്രകാരം ഈ പ്രശ്നം വെറും Android 2.19.274, iOS 2.19.100, Windows phone 2.18.368 എന്നി വെഴ്സനുകളെ മാത്രം ബാധിക്കുല്ലോ. അതെ പോലെ Whatsapp Business 2.19.104 (Android), Whatsapp Business 2.19.100 (iOS) എന്നി വേര്ഷനുകളെയും ഇതിനെ കാലും പഴയെ വെര്‍ഷനുകളെ മാത്രം ഈ പ്രശ്നം ബാധിക്കും. പുതിയ വെര്‍ഷനുകളില്‍ ഈ പ്രശ്നമുണ്ടാവില്ല എന്ന് ഫെസ്ബൂക്ക് വ്യക്തമാക്കുന്നു.

എന്നാലും സൈബര്‍ വിദഗ്ധരുടെ അഭിപ്രായത്തില്‍ അറിയാത്ത വ്യക്തികളില്‍ നിന്ന് ലഭിച്ച വീഡിയോകളും ഫോട്ടോകളും ഡൌണ്‍ലോഡ് ചെയാതെ ഇരിക്കുന്നതാണ് നല്ലത്. ഓട്ടോ ഡൌണ്‍ലോഡ് ഓഫ്‌ ആക്കി വെക്കുക. ഇതോടെ നിങ്ങള്‍ അറിയാതെ ഒന്നും വാട്സപ്പില്‍ നിന്ന് ഡൌണ്‍ലോഡ് ആകില്ല.

നിഗമനം

ഈ സന്ദേശം വ്യാജമാണ്. 2017 മുതല്‍ ഇത്തരത്തിലുള്ള സന്ദേശങ്ങള്‍ വാട്സപ്പില്‍ പ്രചരിക്കുന്നുണ്ട്. വെറും വീഡിയോയുടെ പേര് മാറ്റി പ്രചരിപ്പിക്കുകയാണ് ചെയ്യുന്നത്. ഇതിനെ മുമ്പേ Argentina is doing it എന്ന പേരില്‍ ഇതേ സന്ദേശം വൈറല്‍ ആയിരുന്നു. പക്ഷെ ഈ സന്ദേശം വ്യാജമാണ് എന്ന് പല പ്രസ്ഥാനങ്ങള്‍ അന്വേഷണം നടത്തി വ്യക്തമാക്കിട്ടുണ്ട്. ഇതേ സന്ദേശം ഇപ്പോള്‍ India is doing it എന്ന വീഡിയോയെ കുറിച്ച് പ്രചരിപ്പിക്കുകയാണ്.

Avatar

Title:‘India is doing it’ എന്ന പേരുള്ള വീഡിയോ ഫയല്‍ നിങ്ങളുടെ ഫോണ്‍ 10 സെക്കന്‍റില്‍ ഹാക്ക് ചെയ്യുമോ? സത്യാവസ്ഥ അറിയൂ...

Fact Check By: Mukundan K

Result: False