സ്വിസ് ബാങ്കിൽ കള്ളപ്പണം നിക്ഷേപിച്ച ഇന്ത്യൻ രാഷ്ട്രീയ നേതാക്കളുടെ ലിസ്റ്റ് വിക്കി ലീക്സ് പുറത്തുവിട്ടെന്ന് വ്യാജ പ്രചരണം…

സാമൂഹികം

ഇന്ത്യയിൽ നിന്നും ബിജെപി അടക്കമുള്ള പാർട്ടിയുടെ നേതാക്കൾ സ്വിസ് ബാങ്കിൽ കള്ളപ്പണം നിക്ഷേപിച്ചതിന്റെ  ലിസ്റ്റ് വിക്കി ലീക്സ് പുറത്തുവിട്ടു എന്ന പേരിൽ ഒരു ലിസ്റ്റ് സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. 

പ്രചരണം 

പ്രധാനമന്ത്രി നരേന്ദ്രമോദി കേന്ദ്ര ആഭ്യന്തരമന്ത്രി തുടങ്ങിയ നേതാക്കൾ അടക്കമുള്ളവർ സ്വിസ് ബാങ്കിൽ കോടി കണക്കിന് രൂപയാണ്  കള്ളപ്പണമായി നിക്ഷേപം നടത്തിയിരിക്കുന്നത് എന്നാണ് അറിയിക്കുന്നത്.  

FB postarchived link

എന്നാൽ വ്യാജ  പ്രചരണമാണ് നടത്തുന്നതെന്നും ഇത്തരത്തിൽ ഒരു ലിസ്റ്റ് വിക്കി ലീക്സ്  പുറത്തുവിട്ടില്ലെന്നും അന്വേഷണത്തിൽ ഞങ്ങൾ കണ്ടെത്തി 

വസ്തുത ഇങ്ങനെ 

ബാങ്ക് അക്കൗണ്ടിൽ കള്ളപ്പണം നിക്ഷേപിച്ച രാഷ്ട്രീയ പ്രവർത്തകർ ഉൾപ്പെടെയുള്ള ഇന്ത്യക്കാർ എന്ന പേര് രണ്ടുകൊല്ലം മുമ്പ് മറ്റൊരു ലിസ്റ്റ് പ്രചരിച്ചിരുന്നു ഇതേക്കുറിച്ച് ഞങ്ങൾ ഫാക്റ്റ് ചെക്ക് നടത്തി റിപ്പോർട്ട് പ്രസിദ്ധീകരിച്ചിട്ടുണ്ട്. 

സ്വിസ് ബാങ്കിലെ കള്ളപ്പണം ഉടമകളുടെ ആദ്യ പട്ടിക വിക്കിലീക്സ് പ്രസിദ്ധീകരിക്കുന്നു എന്ന വാർത്ത സത്യമോ..?

ആ ലിസ്റ്റിൽ ഉൾപ്പെട്ട പലരും ഇപ്പോൾ പ്രചരിക്കുന്ന ലിസ്റ്റിലും ഉൾപ്പെട്ടിട്ടുണ്ട്.  സമാന രീതിയിലുള്ള പ്രചരണം തന്നെയാണ് നടക്കുന്നത് എന്ന് വ്യക്തമാണ്. 

രണ്ടു കൊല്ലം മുമ്പ് ഇന്ത്യക്കാരുടെ സിക്സ് ബാങ്ക് നിക്ഷേപത്തെക്കുറിച്ച് ചില വാർത്തകൾ പുറത്തുവന്നിരുന്നു.  എന്നാൽ സിസ് ബാങ്കിൽ ഉള്ളത് കള്ളപ്പണമല്ലെന്നും ഔദ്യോഗിക രേഖകളുള്ള പണമാണെന്നും  കേന്ദ്ര ധനകാര്യ മന്ത്രാലയം വ്യക്തമാക്കിയിരുന്നു.  13 വർഷത്തിനിടയിൽ ഇന്ത്യക്കാരുടെ ഏറ്റവും ഉയർന്ന നിക്ഷേപമാ ണ് ഇപ്പോഴത്തെത് എന്നാണ് വാർത്ത റിപ്പോർട്ടുകൾ പറയുന്നത്. 

വിക്കിലീക്‌സ് ഇത്തരത്തിലൊരു ലിസ്റ്റ് പുറത്തു വിട്ടോ എന്നതാണ് നമുക്ക് അറിയേണ്ടത്. ഇതിനായി ഞങ്ങൾ വിക്കിലീക്‌സിന്റെ  വെബ്‌സൈറ്റ് പരിശോധിച്ചു. എന്നാൽ ഈ അവകാശവാദത്തെ പിന്തുണയ്ക്കുന്ന യാതൊരു സൂചനകളും വെബ്‌സൈറ്റിൽ കാണാൻ സാധിച്ചില്ല. എന്നാൽ ഇൻഡ്യയിലെ കള്ളപ്പണക്കാരെ പറ്റിയുള്ള വിവരങ്ങൾ കൈമാറാൻ തയ്യാറാണെന്ന് സ്വിസ്സ് അംബാസിഡർ ഫിലിപ്പ് വെൽത്തി ഇൻഡ്യാ ഗവൺമെന്റിനെ അറിയിക്കുന്ന ചില മെയിലുകൾ വിക്കിലീക്ക്സ് പ്രസിദ്ധീകരിച്ചത് അവരുടെ വെബ്സൈറ്റിൽ നൽകിയിട്ടുണ്ട്.

മറ്റേതൊരു രാജ്യത്തെക്കാൾ ഇന്ത്യക്കാരായ കള്ളപ്പണക്കാരാണ് സ്വിസ് ബാങ്കിൽ അനധികൃതമായി പണം നിക്ഷേപിച്ചിട്ടുള്ളത് എന്ന് വിക്കിലീക്‌സിന്റെ സ്ഥാപകനായ ജൂലിയൻ അസാൻജ്    അഭിപ്രായപ്പെട്ടതായി ഇക്കണോമിക് ടൈംസ് 2011 ഏപ്രിൽ 27 ന് പ്രസിദ്ധീകരിച്ച വാർത്തയിൽ പറയുന്നു. എന്നാൽ ഈ സ്ഥാപനം ഇതുവരെ കള്ളപ്പണക്കാരുടെ ലിസ്റ്റ് പുറത്തു വിട്ടതായി കാണാൻ കഴിഞ്ഞില്ല. 

കള്ളപ്പണക്കാരുടെ ലിസ്റ്റ് പ്രസിദ്ധീകരിച്ചു എന്ന മട്ടിൽ തങ്ങളുടെ പേരിൽ പ്രചരിക്കുന്ന വാർത്ത വ്യാജമാണ് എന്ന് വിക്കിലീക്‌സ് അവരുടെ ഫേസ്‌ബുക്ക്, ട്വിറ്റർ പേജുകളിലൂടെ അറിയിപ്പ് നല്കിയിട്ടുണ്ടായിരുന്നു. 2011 ലാണ് അവർ ഈ അറിയിപ്പ് നൽകിയിരിക്കുന്നത്.

അതിനുശേഷം ഇത് സംബന്ധിച്ച പുതിയ അറിയിപ്പുകൾ ഒന്നും വിക്കി നൽകിയിട്ടില്ല.  ഏതായാലുംസ്വിസ്  ബാങ്കിൽ കള്ളപ്പണമുള്ള ഇന്ത്യക്കാരുടെ ലിസ്റ്റ് വിക്കി ലീക്സ്  ഒരിടത്തും പ്രസിദ്ധീകരിച്ചിട്ടില്ല എന്ന് അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട് 

നിഗമനം

ഈ പോസ്റ്റിൽ നൽകിയിരിക്കുന്ന വാർത്ത പൂർണ്ണമായും തെറ്റാണ്. സ്വിസ് ബാങ്കിൽ ഇന്ത്യയിൽ നിന്നും കള്ളപ്പണം നിക്ഷേപിച്ചവരുടെ ലിസ്റ്റ് വിക്കിലീക്ക്‌സ് പുറത്തു വിട്ടിട്ടില്ല, ഇത്തരത്തിൽ പ്രചരിക്കുന്നതിയതെല്ലാം വ്യാജ വാർത്തകളാണ്.

ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ Telegram ചാനല്‍ Fact Crescendo Malayalamഈ ലിങ്ക് ഉപയോഗിച്ച് സബ്സ്ക്രൈബ് ചെയുക.

Facebook | Twitter | Instagram | WhatsApp (9049053770)

Avatar

Title:സ്വിസ് ബാങ്കിൽ കള്ളപ്പണം നിക്ഷേപിച്ച ഇന്ത്യൻ രാഷ്ട്രീയ നേതാക്കളുടെ ലിസ്റ്റ് വിക്കി ലീക്സ് പുറത്തുവിട്ടെന്ന് വ്യാജ പ്രചരണം…

Fact Check By: Vasuki S 

Result: False