FACT CHECK: ദേശീയ ഗുസ്തി താരം നിഷ ദഹിയ വെടിയേറ്റ് കൊല്ലപ്പെട്ടു എന്നത് വ്യാജ പ്രചരണമാണ്…

ദേശീയം | National സാമൂഹികം

ദേശീയ ഗുസ്തി താരം നിഷ ദഹിയ അജ്ഞാതരുടെ വെടിയേറ്റ് കൊല്ലപ്പെട്ടു എന്നൊരു വാർത്ത ഇപ്പോൾ പ്രചരിക്കുന്നുണ്ട്. സാമൂഹ്യ മാധ്യമങ്ങൾ മാത്രമല്ല മുഖ്യധാര വാർത്താമാധ്യമങ്ങളും ഇക്കാര്യം റിപ്പോർട്ട് ചെയ്തിരുന്നു

 പ്രചരണം

നിഷ ദഹിയയും സഹോദരനും ഹരിയാനയിലെ ഹലാൽ പൂരിലുള്ള സുശീൽകുമാർ റെസ്‌ലിങ് അക്കാദമിയിൽ വച്ച് അജ്ഞാതരുടെ വെടിയേറ്റ് കൊല്ലപ്പെടുകയായിരുന്നു എന്നാണ് വാർത്ത പ്രചരിക്കുന്നത് അമ്മ ധനവതിക്കും വെടിവെയ്പ്പിൽ ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്, ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്, ഈ സംഭവത്തെ കുറിച്ചുള്ള അന്വേഷണം പുരോഗമിക്കുകയാണ് കാരണമെന്താണെന്ന് ഇനിയും വ്യക്തമായിട്ടില്ല… ഇങ്ങനെയൊക്കെയാണ് വാർത്തയില്‍ പരാമർശിക്കുന്നത്.

archived linkFB post

എന്നാൽ  ഇത് തെറ്റായ വാർത്തയാണ്. നിഷ ദഹിയ മരിച്ചിട്ടില്ല 

 വസ്തുത ഇങ്ങനെ

എന്നാൽ താൻ സുരക്ഷിതരാണെന്നും അജ്ഞാതരുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടു എന്ന് പ്രചരിക്കുന്ന വാർത്ത വ്യാജമാണെന്നും നിഷാ ദഹിയ നേരിട്ട് വീഡിയോയിലൂടെ അറിയിച്ചിട്ടുണ്ട്. 

ഈ വീഡിയോ ഉപയോഗിച്ച് എല്ലാ മാധ്യമങ്ങളും തങ്ങളുടെ വാർത്ത അപ്ഡേറ്റ് ചെയ്തിട്ടുണ്ട്. അതായത് കൊല്ലപ്പെട്ടുവെന്ന് നേരത്തെ കൊടുത്ത വാർത്ത തെറ്റാണെന്നും നിഷാ ദഹിയ കൊല്ലപ്പെട്ടിട്ടില്ലെന്ന് അവർ തന്നെ നേരിട്ട് വ്യക്തമാക്കിയിട്ടുണ്ടെന്നും മാധ്യമങ്ങള്‍ അപ്ഡേറ്റ് ചെയ്തിട്ടുണ്ട്. പരിശീലനങ്ങൾക്ക് മറ്റുമായി ഗോണ്ടയിലാണ് ഉള്ളതെന്നും സുരക്ഷിതരാണെന്നും വീഡിയോയില്‍ വ്യക്തമാക്കുന്നു.

നിഷ ദഹിയ വെടിയേറ്റ് കൊല്ലപ്പെട്ടുവെന്ന് എന്ന വാർത്ത തെറ്റാണെന്ന് അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട് 

നിഗമനം 

ദേശീയ ഗുസ്തി താരം നിഷാ ദഹിയ കൊല്ലപ്പെട്ടുവെന്ന പ്രചരണം പൂർണമായും തെറ്റാണ്. താൻ ജീവനോടെ ഉണ്ടെന്നും സുരക്ഷിതയാണെന്നും അവർ വീഡിയോ വഴി ലോകത്തെ അറിയിച്ചിട്ടുണ്ട്. വാസ്തവം മനസ്സിലാക്കാതെ ഈ വാർത്ത പ്രചരിപ്പിക്കാതിരിക്കുക.

ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ Telegram ചാനല്‍ Fact Crescendo Malayalamഈ ലിങ്ക് ഉപയോഗിച്ച് സബ്സ്ക്രൈബ് ചെയുക.

Avatar

Title:ദേശീയ ഗുസ്തി താരം നിഷ ദഹിയ വെടിയേറ്റ് കൊല്ലപ്പെട്ടു എന്നത് വ്യാജ പ്രചരണമാണ്…

Fact Check By: Vasuki S 

Result: False