
ഒരു ദശാബ്ദ കാലമായി ഇന്ത്യ ഭരിക്കുന്ന ബിജെപിയെ ഭരണത്തില്‍ നിന്നു പുറത്താക്കാന്‍ കോണ്‍ഗ്രസ്സ് നേതൃത്വത്തില്‍ ഇന്ത്യ മുന്നണി എന്ന പേരില്‍ പുതിയ മുന്നണി ഇത്തവണ ലോക്സഭാ തെരെഞ്ഞെടുപ്പ് നേരിടാന്‍ രൂപീകരിച്ചിട്ടുണ്ട്. ഇന്ത്യ മുന്നണി രൂപംകൊണ്ടഅത് 2023 ജൂലൈ 18 നാണ്. സിപിഎം ഉള്‍പ്പെടെ 28 രാഷ്ട്രീയ പാര്‍ട്ടികള്‍ ഇപ്പോള്‍ ഇതിലെ അംഗങ്ങളാണ്. മുതിര്‍ന്ന സിപിഎം നേതാവ് സീതാറാം യെച്ചൂരി മുന്നണിയെ തള്ളിപ്പറഞ്ഞുകൊണ്ട് പരാമര്‍ശം നടത്തി എന്നവകാശപ്പെട്ട് ഒരു പോസ്റ്റര്‍ പ്രചരിക്കുന്നുണ്ട്.
പ്രചരണം
കേരളത്തിൽ നിന്ന് ജയിച്ചു വരുന്ന എൽ ഡി എഫ് എം പി മാർ ഇന്ത്യ മുന്നണിയെ പിന്തുണക്കില്ലെന്ന് സീതാറാം യെച്ചൂരി എന്ന വാചകങ്ങളും സീതാറാം യെച്ചൂരിയുടെ ചിത്രവും അടങ്ങുന്ന പോസ്റ്റര്‍ ആണ് പ്രചരിക്കുന്നത്.

എന്നാല്‍ പൂര്‍ണ്ണമായും വ്യാജ പ്രചരണമാണിതെന്ന് ഞങ്ങളുടെ അന്വേഷണത്തില്‍ വ്യക്തമായി.
വസ്തുത ഇതാണ്
ലോക്സഭാ തെരെഞ്ഞെടുപ്പ് അടുത്തതോടെ കനത്ത ചൂട് കാലാവസ്ഥ അവഗണിച്ച് എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും സജീവമായി പ്രചരണം നടത്തുകയാണ്. സീതാറാം യെച്ചൂരി ഇന്ത്യ മുന്നണിയുമായി ബന്ധപ്പെട്ട് എന്തെങ്കിലും പ്രസ്താവന നടത്തിയിട്ടുണ്ടോ എന്നു തിരഞ്ഞപ്പോള്‍ മുന്നണിക്കെതിരെ അദ്ദേഹം ഇതുവരെ ഒന്നും പറഞ്ഞിട്ടില്ല എന്നാണ് മനസ്സിലാക്കാന്‍ സാധിക്കുന്നത്.
മാത്രമല്ല, ബിജെപിയുടെ വര്‍ഗീയ നയങ്ങള്‍ക്കെതിരെ പൊരുതാന്‍ ഇന്ത്യ മുന്നണിക്ക് ഒപ്പം നില്‍ക്കും എന്നാണ് അദ്ദേഹം പറയുന്നത്. ലോക്സഭാ എംപിമാരെ സസ്പന്‍റ് ചെയ്ത നടപടിയില്‍ പ്രതിഷേധിച്ച് ഡെല്‍ഹി ജന്തര്‍ മന്ദിറില്‍ 2023 ഡിസംബറില്‍ ഇന്ത്യ മുന്നണി നേതാക്കള്‍ നടത്തിയ പ്രതിഷേധ യോഗത്തിലാണ് യെച്ചൂരി ഇന്ത്യ മുന്നണിയെ പൂര്‍ണ്ണമായി പിന്തുണച്ച് സംസാരിച്ചത്.
സീതാറാം യെച്ചൂരി ഇന്ത്യ മുന്നണിയെ തള്ളിപ്പറഞ്ഞു എന്ന വാദം സ്ഥിരീകരിക്കുന്ന യാതൊരു തെളിവുകളും ലഭ്യമായില്ല. അതിനാല്‍ ഞങ്ങള്‍ മുതിര്‍ന്ന സിപിഎം നേതാവും പൊളിറ്റ് ബ്യൂറോ മെമ്പറുമായ പ്രകാശ് കാരാട്ടുമായി സംസാരിച്ചു. “പ്രചരിക്കുന്നത് പൂര്‍ണ്ണമായും തെറ്റായ വാര്‍ത്തയാണ്. സീതാറാം യെച്ചൂരി ഇന്ത്യ മുന്നണിയെ തള്ളിപ്പറഞ്ഞു എന്നത് അടിസ്ഥാനമില്ലാത്ത പ്രചരണം മാത്രമാണ്. തെരെഞ്ഞെടുപ്പ് അടുത്തിരിക്കുന്ന പശ്ചാത്തലത്തില്‍ തെറ്റിദ്ധാരണ സൃഷ്ടിക്കാന്‍ മാത്രമാണ് ഇത്തരം വ്യാജ പ്രചാരണങ്ങള്‍ നടത്തുന്നത്.”
കേരളത്തില്‍ ഇന്ത്യ മുന്നണിയില്‍ അംഗങ്ങളായ സിപിഎം, കോണ്‍ഗ്രസ്സ് പാര്‍ട്ടികള്‍ വിജയിച്ചാല്‍ ഇന്ത്യ മുന്നണിയുടെ ഉടമ്പടി പ്രകാരമുള്ള നിലപാടുകയായിരിക്കും സ്വീകരിക്കുക.
നിഗമനം
പോസ്റ്റിലെ പ്രചരണം പൂര്‍ണമായും തെറ്റാണ്. കേരളത്തിൽ നിന്ന് ജയിച്ചു വരുന്ന എൽ ഡി എഫ് എം പി മാർ ഇന്ത്യ മുന്നണിയെ പിന്തുണക്കില്ലെന്ന് സീതാറാം യെച്ചൂരി പ്രസ്താവിച്ചു എന്ന തരത്തില്‍ വ്യാജ പ്രചരണമാണ് നടത്തുന്നത് എന്ന് പൊളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ട് ഞങ്ങളോട് വ്യക്തമാക്കിയിട്ടുണ്ട്.
ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക.
വ്യാജ വാര്‍ത്തയ്ക്കെതിരെയുള്ള പോരാട്ടത്തില്‍ ഞങ്ങളോടൊപ്പം ചേരൂ:
Facebook | Twitter | Instagram | WhatsApp (9049053770)

Title:കേരളത്തിൽ നിന്ന് ജയിച്ചു വരുന്ന എൽഡിഎഫ് എം പി മാർ ഇന്ത്യ മുന്നണിയെ പിന്തുണക്കില്ലെന്ന് സീതാറാം യെച്ചൂരി പറഞ്ഞുവെന്ന് വ്യാജ പ്രചരണം…
Fact Check By: Vasuki SResult: False
