ചിത്രം കടപ്പാട്: ഫെസ്ബൂക്

വിവരണം

ഉത്തർ പ്രദേശ്‌ മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്‍റെ ഒരു വീഡിയോ ഫേസ്‌ബുക്കിൽ വൈറലാകുകയാണ്. ഈ വീഡിയോയിൽ യോഗി ആദിത്യനാഥ് ഒരു കസേരയിൽ ഇരിക്കുന്നതു കാണാം. കൂടെ നിൽ ക്കുന്നവർ പൊതുജനങ്ങൾക്ക് കാശ് വിതരണം ചെയ്യുന്ന ദൃശ്യങ്ങളും നമുക്ക് കാണാന്‍ പറ്റും. കാശ് വാങ്ങിച്ചു യോഗിയുടെ കാൽ തൊട്ടു തൊഴുതു മടങ്ങി പോകുന്ന ആൾക്കാരുടെ കാഴ്ചയാണ് നമുക്ക് വീഡിയോയിൽ ദൃശ്യമാകുന്നത് . ഈ വീഡിയോ “ഇലക്ഷൻ കമ്മീഷൻ കാണുന്നുണ്ടല്ലോ അല്ലെ.....” എന്ന വാചകത്തോടൊപ്പം പ്രച്ചരിപ്പിക്കുകയാകാരം:

Archived Link

Archived Link

വാസ്തവത്തിൽ ഇങ്ങനെ വല്ല സംഭവങ്ങളും നടന്നിട്ടുണ്ടോ അതോ വെറുമൊരു വ്യാജ പ്രചാരണത്തിന്‍റെ ഭാഗമായി ഈ വീഡിയോ തെറ്റിദ്ധരിപ്പിക്കുന്ന രീതിയിൽ അവതരിപ്പിക്കുകയാണോ ..? ഈ ചോദ്യത്തിന്‍റെ ഉത്തരങ്ങൾ കണ്ടെത്താനായി ഞങ്ങൾ ഈ വാർത്തയെകുറിച്ച് അന്വേഷിച്ചു. അന്വേഷണത്തിൽ കണ്ടെത്തിയ വസ്തുതകൾ എന്താണെന്ന് നമുക്ക് നോക്കാം:

വസ്തുത വിശകലനം

വീഡിയോയിൽ അമിത് ഷാ ഫാൻ ക്ലബ്‌ (Amit Shah Fan Club) എന്ന ഫേസ്ബുക്ക് പേജിന്റെ വാട്ടര്മാര്ക്ക്കാണാം. ഞങ്ങള് പേജ് ഫേസ്ബുക്കിൽ കണ്ടെത്തി. പേജ് അപ്ലോഡ്ചെയ്ത വീഡിയോകൾ പരിശോധിച്ചപ്പോൾ യഥാര്ത്ഥ വീഡിയോ ഞങ്ങൾക്ക് ലഭിച്ചു:

Archived Link (Original Amit Shah Fans Video)

ഈ വീഡിയോയുടെ ഒപ്പമുള്ള പോസ്റ്റിൽ എഴുതിയിരിക്കുന്നത് : “ഓൾഡ്‌ ഈസ്‌ ഗോൾഡ്‌...യോഗി അധിത്യനാഥിന്‍റെ പഴയ വീഡിയോ...നിങ്ങൾ തന്നെ നോക്കൂ എന്താണ് സംഭവിച്ചതെന്ന് .” ഈ വീഡിയോയിൽ നിന്നും ക്രോപ് ചെയ്‌തെടുത്തടുത്ത ദൃശ്യങ്ങളാണ് പ്രസ്തുത പോസ്റ്റുകളിൽ കാണുന്നത്. ഈ വീഡിയോ 13 മാർച്ചിന് രാത്രി 7:32ന് ആണ് പ്രസിദ്ധീകരിച്ചത്. ഈ വീഡിയോയിൽ നിന്നും ക്രോപ് ചെയ്ത ആദ്യത്തെ ഭാഗത്തിൽ യോഗി ഒരു യുവാവിനെ തല്ലിയ സംഭവത്തിൽ അധികൃതരെ കർശന രീതിയിൽ ചോദ്യം ചെയ്യുന്നത് കാണാം. ഈ വീഡിയോയുടെ അടുത്ത ഭാഗമാണ് നമ്മൾ പ്രസ്തുത പോസ്റ്റുകളിൽ കാണുന്നത്.

ഈ പോസ്റ്റ്‌ വഴി യോഗിയുടെ നന്മകൾ പ്രചരിപ്പിക്കാൻ ശ്രമിച്ചതാണെന്ന് നമുക്ക് മനസിലാക്കാൻ സാധിക്കും. ഇതിൽ പക്ഷേ വീഡിയോയിൽ കാണിക്കുന്ന സംഭവങ്ങളെക്കുറിച്ച് വിശദാംശങ്ങൾ നല്കിയിട്ടില്ല. അത് കൊണ്ട് ഞങ്ങൾ ഈ വീഡിയോ ഫ്രേം ബൈ ഫ്രേം പരിശോധനയ്ക്ക് വിധേയമാക്കി. ഒരു ഫ്രയിമിന്റെ Yandex reverse image തിരയൽ നടത്തി നോക്കി. അതിന്‍റെ ഫലങ്ങൾ ഇപ്രകാരം:

ഇതിലൂടെ ലഭിച്ച ലിങ്ക് പരിശോധിച്ചപ്പോൾ ഞങ്ങൾക്ക് ഇതു സംബന്ധിച്ച്‌ Quint.com പ്രസിദ്ധികരിച്ച ഒരു റിപ്പോർട്ട്‌ ലഭിച്ചു. ഈ വീഡിയോ യുട്യുബിൽ ആദ്യം പ്രസിദ്ധീകരിച്ച വ്യക്തിയെ അവർ കണ്ടെത്തി. ഈ വീഡിയോ 6 വർഷം മുമ്പ് വിനയ് കുമാർ ഗൌതം എന്ന ഒരാൾ അദേഹത്തിന്‍റെ യൂട്യുബ് ചാനലിൽ പ്രസിദ്ധീകരിച്ചതാണ്.

https://youtu.be/RsmfTH2cDZI

ഈ വീഡിയോ വിനയ് കുമാർ ഗൌതം 21 ഏപ്രിൽ 2012 നാണ് പ്രസിദ്ധീകരിച്ചത്. ഈ വീഡിയോയെപ്പറ്റി ചോദിച്ചപ്പോൾ ഈ വീഡിയോ 6 വർഷം മുമ്പേ കൃഷി നാശം സംഭവിച്ച ഗോരഖ്പൂരിലെ കർഷർക്ക് സ്വന്തം ചെലവിൽ ധനസഹായം നല്കുനതിന്‍റെതാണെന്ന് എന്ന വിനയ് Quint.com നെ അറിയിച്ചു. നഷ്ടങ്ങളുണ്ടായ കർഷകർക്ക് ആയിരം-രണ്ടായിരം രൂപ ധനസഹായം യോഗി കൊടുത്തിരുന്നു, ഈ വീഡിയോ അപ്പോഴെടുത്തതാണെന്ന് അദ്ദേഹം സൂചിപ്പിച്ചു.

The Quint’s report
Archived Link

നിഗമനം

ഈ വീഡിയോയിൽ സ്ഥാപിക്കാൻ ശ്രമിക്കുന്നതു പോലെ യോഗി ആദിത്യനാഥ് വോട്ട് പിടിക്കാൻ വേണ്ടി കാശ് കൊടുത്തതല്ല. ഈ വീഡിയോ ഏകദേശം 7 കൊല്ലം പഴയതാണ്. അതേ വീഡിയോ ഇന്നത്തെ സാഹചര്യത്തിൽ തെറ്റിദ്ധാധാരണ പരത്താൻ വേണ്ടി ഉപയോഗിക്കുകയാണ്.

Avatar

Title:വോട്ട് കൊടുക്കാൻ വേണ്ടി വോട്ടർമാർക്ക് കാശു നൽകിയോ യോഗി ആദിത്യനാഥ്...?

Fact Check By: Harish Nair

Result: False