ആസ്സാമീസ് ഗായകൻ സുബീൻ ഗർഗിൻ്റെ വിലാപയാത്രയുടെ ദൃശ്യങ്ങൾ ബിഹാറിൽ തെരെഞ്ഞെടുപ്പ് ഫലങ്ങക്കെതിരെ പ്രതിഷേധം എന്ന തരത്തിൽ പ്രചരിപ്പിക്കുന്നു 

False Political

ബിഹാറിൽ തെരെഞ്ഞെടുപ്പ് ഫലങ്ങളില്‍ പ്രതിഷേധിച്ച് ജനങ്ങൾ തെരുവിൽ ഇറങ്ങിയത്തിൻ്റെ ദൃശ്യങ്ങൾ എന്ന തരത്തിൽ സമൂഹ മാധ്യമങ്ങളിൽ ഒരു വ്യക്തിയുടെ വീഡിയോ പ്രചരിപ്പിക്കുന്നുണ്ട്.

പക്ഷെ ഞങ്ങൾ ഈ പ്രചരണത്തെ കുറിച്ച് അന്വേഷണം നടത്തിയപ്പോൾ ഈ പ്രചരണം തെറ്റാണെന്ന് കണ്ടെത്തി. എന്താണ് ഈ പ്രചരണത്തിൻ്റെ യാഥാർഥ്യം നമുക്ക് നോക്കാം.

പ്രചരണം

Facebook Archived Link

മുകളിൽ നൽകിയ പോസ്റ്റിൽ നമുക്ക് ഒരു വ്യക്തിയുടെ ചിത്രം കാണാം. ഈ ചിത്രത്തിനെ  കുറിച്ച് പറയുന്നത് ഇപ്രകാരമാണ്: 

“ചതിയിലൂടെ നടത്തിയ ബീഹാർ ഇലക്ഷന് ശേഷം ജനലക്ഷങ്ങൾ തെരുവിൽ ഇറങ്ങി ജനാധിപത്യം നിലനിർത്താൻ ഇതേ ഇനി വഴിയുള്ളൂ….✊✊✊ ”  

എന്നാൽ എന്താണ് ഈ പ്രചരണത്തിൻ്റെ സത്യാവസ്ഥ നമുക്ക് നോക്കാം. 

വസ്തുത അന്വേഷണം

ഞങ്ങൾ ഈ ദൃശ്യങ്ങളുടെ സ്ക്രീൻഷോട്ട് ഗൂഗിളിൽ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തി അന്വേഷിച്ചപ്പോൾ ഈ ദൃശ്യങ്ങൾ പഴയതാണെന്ന് കണ്ടെത്തി. 22 സെപ്റ്റംബർ 2025ന് ഈ വീഡിയോ ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്തതായി നമുക്ക് കാണാം.

പോസ്റ്റ് കാണാൻ – Instagram | Archived

ഈ പോസ്റ്റ് പ്രകാരം ഈ ദൃശ്യങ്ങൾ ആസ്സാമിൽ ഗായകൻ സുബീൻ ഗർഗിൻ്റെ വിലാപയാത്രയുടേതാണ്. ഗായകൻ സുബീൻ ഗർഗ് 19 സെപ്റ്റംബർ 2025ൽ സിംഗാപ്പൂറിൽ അപകടത്തിൽ മരിച്ച സുബീൻ ഗർഗിൻ്റെ വിലാപയാത്ര ഗുവാഹത്തിയിൽ 21 സെപ്റ്റംബർ 2025നാണ് നടന്നത്. ഈ യാത്രയിൽ റെക്കോർഡ് 10 ലക്ഷം പേര് പങ്കെടുത്തു.  

ഞങ്ങൾ ഈ യാത്രയുടെ വഴി ഗൂഗിൾ മാപ്പിൽ പരിശോധിച്ചപ്പോൾ ഞങ്ങൾക്ക് ഈ സ്ഥലത്തിൻ്റെ ഗൂഗിൾ സ്ട്രീറ്റ് വ്യൂ ലഭിച്ചു. ഈ ദൃശ്യങ്ങളിൽ കാണുന്ന സ്ഥലത്തിൻ്റെ ഗൂഗിൾ സ്ട്രീറ്റ് വ്യൂ താഴെ കാണാം.

മുകളിൽ ഗുവാഹത്തിയിലെ ജാലുക്‌ബാരി ബസ് സ്റ്റോപ്പിൻ്റെ സമീപമുള്ള റോഡിൻ്റെ സ്ക്രീൻഷോട്ട് ആണ് കാണുന്നത്. ഈ വൈറൽ വീഡിയോയിൽ കാണുന്ന സ്ഥലങ്ങൾ ഗൂഗിൾ സ്ട്രീറ്റ് വ്യൂവിൽ താഴെ നൽകിയ ചിത്രത്തിൽ അടയാളപ്പെടുത്തിയിട്ടുണ്ട്. ഈ ദൃശ്യങ്ങൾ ആസാമിലെ ഗുവാഹത്തിയിലേതാണെന്ന് ഇതോടെ വ്യക്തമാകുന്നു.

നിഗമനം

ബിഹാറിൽ തെരെഞ്ഞെടുപ്പ് ഫലങ്ങളെ പ്രതിഷേധിച്ച് ജനങ്ങൾ തെരുവിൽ ഇറങ്ങിയത്തിൻ്റെ ദൃശ്യങ്ങൾ എന്ന തരത്തിൽ പ്രചരിപ്പിക്കുന്നത് സെപ്റ്റംബറിൽ ഗുവാഹത്തിയിൽ നടന്ന ഗായകൻ സുബീൻ ഗർഗിൻ്റെ വിലാപയാത്രയുടെ ദൃശ്യങ്ങളാണ്.         

ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക.

ഞങ്ങളെ സോഷ്യല്‍ മീഡിയയില്‍ ഫോളോ ചെയ്യുക:

Facebook | Twitter | Instagram | Telegram | WhatsApp (9049053770)

Avatar

Title:ആസ്സാമീസ് ഗായകൻ സുബീൻ ഗർഗിൻ്റെ വിലാപയാത്രയുടെ ദൃശ്യങ്ങൾ ബിഹാറിൽ തെരെഞ്ഞെടുപ്പ് ഫലങ്ങക്കെതിരെ പ്രതിഷേധം എന്ന തരത്തിൽ പ്രചരിപ്പിക്കുന്നു

Fact Check By: K. Mukundan 

Result: False

Leave a Reply