തിമിംഗല സ്രാവിന് ലോകം അവസാനിപ്പിക്കാൻ കഴിവുണ്ടോ…..

സാമൂഹികം
ചിത്രം കടപാട്: ഗൂഗള്‍

Archived link

വിവരണം

“കടലിൽ നിന്നു കിട്ടിയ ഭീകരജീവി… ലോകാവസാനം അടുത്തു എന്ന് ശാസ്ത്രലോകം” എന്ന പേരിൽ പ്രചരിക്കുന്ന വീഡിയോ 22000 ഷെയറുകളുമായി വൈറൽ ആകുകയാണ്. വീഡിയോയിൽ പറയുന്നതു പോലെ ഇതൊരു അപൂർവ ജീവിയാണോ എന്നും ലോകം അവസാനിക്കാ റായോ എന്നുമുള്ള വസ്തുതകൾ ഒന്ന് അന്വേഷിച്ചു നോക്കാം

വസ്തുതാ വിശകലനം

നമ്മൾ മലയാളീസ്’ എന്ന ഫേസ്ബുക്ക് പേജിൽ പ്രചരിക്കുന്ന വീഡിയോ യിൽ കാണിക്കുന്ന അപൂർവ ജീവിയുടെ ചിത്രം ഗൂഗി ളിൽ  തിരഞ്ഞപ്പോൾ കിട്ടിയ വിവര പ്രകാരം ഇത് തിമിംഗല സ്രാവ് അഥവാ പുള്ളി സ്രാവ് ആണ് . സ്രാവുകളുടെ കൂട്ടത്തിൽ ഏറ്റവും വലിപ്പമുള്ള ഇനമിതാണ്. 12 മീറ്റർ നീളവും 20 ടൺ ഭാരവും വരെ വലിപ്പം ഉണ്ടാവുന്ന ജീവിയാണ് പുള്ളി സ്രാവ്.

ഇരുണ്ട ചാരനിറത്തിലോ നീല, തവിട്ടു നിറത്തിലോ ഉള്ള ശരീരത്തിൽ മങ്ങിയ വെളുത്ത പുള്ളികൾ ഉണ്ടായിരിക്കും. മറ്റുള്ള സ്രാവുകളിൽ നിന്നും വിഭിന്നമായി ഇതിന് ആക്രമണ സ്വഭാവം തീരെയില്ല. വളരെ ശാന്ത സ്വഭാവമുള്ള ജീവിയാണിത്.

ഗുജറാത്തിലെ തീരദേശങ്ങളിൽ മുമ്പ് വൻതോതിൽ പുള്ളി സ്രാവുകളെ മത്സ്യ ബന്ധനം നടത്തിയിരുന്നു  പിന്നീട് വൈൽഡ് ലൈഫ് ട്രസ്റ്റ് ഓഫ് ഇന്ത്യ ഇവയെ സംരക്ഷിക്ക പ്പെടേണ്ട ജീവികളുടെ വിഭാഗത്തിൽ ഉൾപ്പെടുത്തുകയും ഇവയെ വേട്ടയാടുന്ന തിനെതിരെ മത്സ്യ തൊഴിലാളികളെ ഗുജറാത്ത് ഫോറസ്റ്റ് ഡിപ്പാർട്ട്മെന്റിന്റെ സഹായത്തോടെ ബോധവൽക്കരിക്കാൻ ആരംഭിക്കുകയും ചെയ്തു. പുള്ളി സ്രാവ് എന്ന നിരുപദ്രവകാരിയായ കടൽ ജീവിയുടെ വീഡിയോ ആണിത്.

WTI.Org | Archived link

നിഗമനം

ഈ വീഡിയോ തെറ്റിദ്ധാരണ ഉണ്ടാക്കുന്ന രീതിയിലുള്ള വിവരണങ്ങളോടെ പ്രചരിപ്പിക്കുകയാണ്. . ലിങ്കുകളിൽ പോയി സത്യാവസ്ഥ മനസ്സിലാക്കിയ ശേഷം മാത്രം പ്രീയ വായനക്കാർ പോസ്റ്റ് ഷേയർ ചെയ്യുക. ഈ  ജീവിയെ കണ്ടാൽ ലോകാവസാനമാണ് എന്ന് കൗതുകത്തിന് പോലും ആരും ഒരിടത്തും ഇതേവരെ പ്രതിപാദിച്ചിട്ടില്ല.

TOI article on Whale Shark entangled in fishing net in Maharashtra’s Palghar | Archived link

ചിത്രങ്ങൾക്ക് കടപ്പാട് ഗൂഗിൾ, WTI

Avatar

Title: തിമിംഗല സ്രാവിന് ലോകം അവസാനിപ്പിക്കാൻ കഴിവുണ്ടോ…..

Fact Check By: Deepa M 

Result: False