
പ്രതിനിധാന ചിത്രം: കടപാട് ഗൂഗള്‍
വിവരണം
നമ്മുടെ രാജ്യത്തു നിന്ന് പാകിസ്ഥാന് മുദ്രാവാക്യം വിളിച്ചാൽ ഇതല്ല അവന്മാരുടെ നാവറുക്കണം എന്ന ആഹ്വാനവുമായി ഫേസ്ബുക്കിൽ പ്രചരിപ്പിച്ചു കൊണ്ടിരിക്കുന്ന വീഡിയോയ്ക്ക് എണ്ണായിരത്തോളം ഷെയറുകൾ ആയിക്കഴിഞ്ഞു.


ത്രയംബക കേരളം എന്ന ഫേസ്ബുക്ക് പേജിലാണ് വീഡിയോ പ്രക്ത്യക്ഷപ്പെട്ടിരിക്കുന്നത്. ഇത് സത്യമാണോ എന്ന് വിശകലനം ചെയ്തു നോക്കാം
പ്രസ്തുത വീഡിയോ സുരേഷ് ബാബു എന്ന പ്രൊഫൈലിൽ നിന്നും വേറെയും പ്രചരിപ്പിച്ചിട്ടുണ്ട്. കോൺഗ്രസ്സുകാർ പാകിസ്ഥാൻ അനുകൂല മുദ്രാവാക്യം വിളിച്ചു എന്നതാണ് പ്രമേയമായി അവതരിപ്പിക്കുന്നത്.
വസ്തുതാ വിശകലനം
വീഡിയോ പരിശോധിച്ചാൽ അതിലെവിടെയും പാകിസ്ഥാൻ അനുകൂല മുദ്രാവാക്യങ്ങൾ മുഴക്കുന്നില്ല എന്ന് വ്യക്തമാകും. മാത്രമല്ല യാതൊരു വിധ മുദ്രാവാക്യങ്ങളും വീഡിയോയിലില്ല. ഇത് എപ്പോൾ എവിടെ സംഭവിച്ചു എന്നതന്റെ ഒരു വിവരങ്ങളും വീഡിയോയുടെ കൂടെ നൽകിയിട്ടില്ല.
കഴിഞ്ഞ സെപ്റ്റംബർ മാസം ചതീസ്ഗഢിൽ ബിജെപി ഭരിച്ചിരുന്ന സമയത്ത് കോൺഗ്രസ്സ് ഓഫീസിൽ കോൺഗ്രസ്സ് അധ്യക്ഷനെ അറസ്റ്റ് ചെയ്യാൻ പോലീസ് എത്തിയപ്പോൾ പ്രവർത്തകർ തടയുന്നതും തുടർന്നുള്ള പോലീസ് നടപടിയുമാണ് വീഡിയോ ദൃശ്യങ്ങളിൽ ഉള്ളത്. ബിജെപി മന്ത്രിയായ അമർ അഗ്രവാളിനെതിരെ നടത്തിയ പരാമർശങ്ങളാണ് ബിജെപി സംസ്ഥാന നേതൃത്വത്തെ പ്രകോപിപ്പിച്ചത്.
ടൈംസ് നൗ വാർത്താ പോർട്ടൽ ഇത് ആ സമയം തന്നെ റിപ്പോർട്ട് ചെയ്തിരുന്നു.ടൈംസ് നൗ വിന്റെ വെബ്സൈറ്റിൽ പോയാൽ ഇത് പരിശോധിക്കാവുന്നതാണ്.
നിഗമനം
ഇത് വ്യാജ വാർത്തയാണ്. പാകിസ്ഥാൻ അനുകൂല മുദ്രാവാക്യം മുഴക്കിയ തിന് കോൺഗ്രസ്സ് പ്രവർത്തക രെ പോലീസ് മർദ്ദിക്കുന്ന ദൃശ്യങ്ങളല്ല വീഡിയോയിലുള്ളത്. 2018 സെപ്റ്റംബർ മാസം ബിലാസ്പൂരിൽ നടന്ന സംഭവമാണ് വീഡിയോയിൽ ഉള്ളത്. വ്യാജ വാർത്ത യുടെ പ്രച രണത്തിനായുള്ള ഇൗ വീഡിയോ പ്രീയ വായനക്കാർ പ്രചരിപ്പിക്കാതിരിക്കാൻ ശ്രദ്ധിക്കുമല്ലോ
ചിത്രം കടപാട്: ഫെസ്ബൂക്
![]() |
Title: കോൺഗ്രസ്സ് പാർട്ടിയുടെ പ്രവർത്തകർ പാകിസ്ഥാൻ സിന്ദാബാദ് മുദ്രാവാക്യം ഉയർത്തി…? Fact Check By: Deepa M Result: False |
