സോണിയ ഗാന്ധി ഇന്ത്യൻ പൗരത്വം നേടുന്നത്തിനെ മുൻപ് പൊതുതിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യുന്ന ചിത്രമാണോ ഇത്? 

Misleading Political

ഇന്ത്യയുടെ പൗരത്വം നേടുന്നത്തിന് മുൻപ് തെരെഞ്ഞെടുപ്പിൽ സോണിയ ഗാന്ധി വോട്ട് ചെയ്യുന്നത്തിൻ്റെ ചിത്രം എന്ന തരത്തിൽ സമൂഹ മാധ്യമങ്ങളിൽ ഒരു ചിത്രം  പ്രചരിപ്പിക്കുന്നുണ്ട്.

പക്ഷെ ഞങ്ങൾ ഈ പ്രചരണത്തെ കുറിച്ച് അന്വേഷണം നടത്തിയപ്പോൾ ഈ പ്രചരണം തെറ്റാണെന്ന് കണ്ടെത്തി. എന്താണ് ഈ ചിത്രത്തിൻ്റെ  യാഥാർഥ്യം നമുക്ക് നോക്കാം.

പ്രചരണം

Facebook Archived Link

മുകളിൽ നൽകിയ പോസ്റ്റിൽ നമുക്ക് ഒരു ചിത്രം  കാണാം. ചിത്രത്തിൽ നമുക്ക് മുൻ കോൺഗ്രസ് പ്രസിഡൻ്റ സോണിയ ഗാന്ധി വോട്ട് ഇടുന്നത് കാണാം. സോണിയ ഗാന്ധിക്കൊപ്പം മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയും ബോളിവുഡ് താരം രാജേഷ് ഖന്നയെയും കാണാം. പോസ്റ്റിൻ്റെ അടികുറിപ്പിൽ പറയുന്നത് ഇങ്ങനെയാണ്: “‘ഇന്ത്യൻ പൗരന്ധ്രി ആകുന്നതിനു മുൻപേ വോട്ട് ചെയ്ത മദാമ്മ, പൗരത്വം നേടുന്നതിനു മുൻപേ വോട്ട് ചെയ്യുന്നത് കണ്ടോ?!! സംതൃപ്തിയോടെ നോക്കി നിൽക്കുന്നത്, അന്ന് പ്രധാനമന്ത്രിയായിരുന്ന ഇന്ദിരഗാന്ധിയുടെ മകനും പിൽക്കാലത്ത് പ്രധാനമന്ത്രിയുമായ ഭർത്താവ്, രാജീവ് ഗാന്ധി! 😄😄 ഇവരുടെ മക്കളാണ് ഇന്ന് ‘വോട്ട് ചോരി’ ആരോപണവുമായി ഇറങ്ങിയിട്ടുള്ളത്. 2004 ൽ ആദ്യമായി വോട്ടിങ് യന്ത്രത്തിലൂടെ പൊതു തിരഞ്ഞെടുപ്പിൽ അധികാരത്തിൽ വന്നത്, ഖാൺഗ്രസ് മുന്നണിയായ യു പി എ! വീണ്ടും ഇതേ യന്ത്രത്തിലൂടെ 2009 ൽ അധികാരത്തിൽ വന്നു. ആ സർക്കാരിന്റെ നേതൃത്വത്തിൽ നടന്ന 2014 ലെ തിരഞ്ഞെടുപ്പിൽ തോറ്റു. അന്ന് മുതൽ വോട്ടിംഗ് യന്ത്രത്തിന്റെ തന്തയ്ക്കു വിളിച്ചു കൊണ്ട് മദാമ്മ കുടുംബം തെരുവിൽ അലയുന്നു. അതേൽക്കാതെ വന്നപ്പോഴാണ് ഈ “വോട്ട് ചൊറി”! ‘വോട്ട് ചോർ കുടുംബത്തിന് ‘ വിവിധ കാലത്ത് കൂട്ട് നിന്ന തിരഞ്ഞെടുപ്പ് കമ്മിഷണർമാർ… മുൻ തെരഞ്ഞെടുപ്പ് കമ്മീഷണർമാർക്ക് കോൺഗ്രസ്സിന് വേണ്ടി പണിയെടുത്തതിന്, അവർക്ക് കിട്ടിയ ഗുണങ്ങൾ.🔥 – ഒന്നാം CEC, സുകുമാർ സെൻ : സുഡാനിൽ കമ്മിഷൻ, അവാർഡ് ലഭിച്ചു.. (ഇന്റർനാഷണൽ ഇലക്ഷന് കമ്മീഷൻ, പദ്മ ഭൂഷൻ) – വിഎസ് രമാദേവി : ഹിമാചൽ ഗവർണർ – TN സെഷൻ: അഹമ്മദാബാദിൽ നിന്നുള്ള കോൺഗ്രസ് ടിക്കറ്റ് – എം.എസ്. ഗിൽ: കേന്ദ്രസർക്കാർ മന്ത്രി… എണ്ണിയാൽ തീരാത്ത ഉദ്യോഗസ്ഥ ഭ്രുത്യന്മാരുംഖാൺഗ്രസ്സ് സർക്കാരുകളും…. പിന്നെ എല്ലാത്തിനും മേലെ.. “സോണിയ ഗാന്ധിയുടെ സുരക്ഷാ ഉദ്യോഗസ്ഥനായ അശ്വിനി കുമാറിനെ സിബിഐ ഡയറക്ടർ വരെയാക്കി” ഇവരാണ് സത്യസന്ധമായി ജോലിയെടുക്കുന്ന ഇപ്പോഴുള്ള ഇലക്ഷൻ കമ്മീഷനെ കുറ്റപ്പെടുത്തുന്നത്.” 

അങ്ങനെ പോസ്റ്റിൻ്റെ അടികുറിപ്പിൽ ഈ ചിത്രം സോണിയ ഗാന്ധി ഇന്ത്യൻ പൗരത്വം നേടുന്നത്തിന് മുൻപ് വോട്ട് ചെയ്യുന്നത്തിൻ്റെതാണെന്ന് അവകാശപ്പെടുന്നു.  എന്നാൽ എന്താണ് ഈ പ്രചരണത്തിൻ്റെ സത്യാവസ്ഥ നമുക്ക് നോക്കാം. 

വസ്തുത അന്വേഷണം

ഞങ്ങൾ ഈ  ചിത്രത്തിനെ  ഗൂഗിളിൽ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തി പരിശോധിച്ചപ്പോൾ ഞങ്ങൾക്ക് കോൺഗ്രസ് പാർട്ടിയുടെ X അക്കൗണ്ടിൽ കണ്ടെത്തി.

പോസ്റ്റ് കാണാൻ – X | Archived

18 ജൂലൈ 2016ന് കോൺഗ്രസ് പോസ്റ്റ് ചെയ്ത ഈ ട്വീറ്റ് പ്രകാരം, ഈ ചിത്രം 1991 ന്യൂ ഡൽഹി മണ്ഡലത്തിൽ സോണിയ ഗാന്ധി വോട്ട് ചെയ്യുന്നത്തിൻ്റെതാണ്. ഈ സമയത് സോണിയ ഗാന്ധിക്കൊപ്പം രാജീവ് ഗാന്ധിയും രാജേഷ് ഖന്നയും ഉണ്ടായിരുന്നു. ടൈംസ് കോൺടെൻ്റ എന്ന സ്റ്റോക്ക് ഇമേജ് വെബ്സൈറ്റിലും ഞങ്ങൾക്ക് ഈ ചിത്രം ലഭിച്ചു. ഈ വെബ്സൈറ്റിൽ നൽകിയ വിവരം പ്രകാരവും ഈ ചിത്രം 1991ലേതാണ്.

ചിത്രം കാണാൻ – Times Content | Archived 

ചിത്രത്തിനെ കുറിച്ച് നൽകിയ വിവരം പ്രകാരം 1991 ലോകസഭ തെരെഞ്ഞെടുപ്പിൽ രാജേഷ് ഖന്ന ബിജെപിയുടെ എൽ.കെ. അദ്വാനിക്കെതിരെ ന്യൂ ഡൽഹി മത്സരിച്ചിരുന്നു. കോൺഗ്രസ് സ്ഥാനാർഥി രാജേഷ് ഖന്നക്ക് വേണ്ടി വോട്ട് ഇടാൻ രാജീവ് ഗാന്ധിയും സോണിയ ഗാന്ധിയും നിർമാൻ ഭവനിൽ എത്തി വോട്ട് ചെയ്തപ്പോൾ എടുത്ത ചിത്രമാണിത്. എൽ. കെ അദ്വാനി ഈ തെരെഞ്ഞെടുപ്പിൽ രാജേഷ് ഖന്നയെ തോൽപിച്ചിരുന്നു

സോണിയ ഗാന്ധി ഇന്ത്യൻ പൗരത്വ നിയമം 1955യുടെ വകുപ്പ് 5 (1)(c) പ്രകാരം ഇന്ത്യയുടെ പൗരത്വം നേടിയത് 30 ഏപ്രിൽ 1983നാണ്. ഈ കാര്യം സുപ്രീം കോടതി 2001ൽ നൽകിയ വിധിയിലും വ്യക്തമാക്കിയിരുന്നു. സോണിയ ഗാന്ധിക്ക് ഇന്ത്യന്‍  പൗരത്വമുണ്ട്. കൂടാതെ അവരുടെ 1999ലെ തെരെഞ്ഞെടുപ്പ് വിജയം ഇന്ത്യൻ പ്രതിനിധിത്വ നിയമ പ്രകാരം ശരിയാണെന്നും സുപ്രീം കോടതി ഈ വിധിയിൽ വ്യക്തമാക്കിയിരുന്നു.

സോണിയ ഗാന്ധിയുടെ പൗരത്വം നേടുന്നത്തിന് മുൻപ് അവരുടെ പേര് വോട്ടർ പട്ടികയിൽ പ്രത്യക്ഷേപ്പെട്ടിരുന്നു എന്ന ആരോപണം ബിജെപി ഉന്നയിച്ചിരുന്നു. ഈ ആരോപണവും കോൺഗ്രസിൻ്റെ പ്രതികരണവും താഴെ നൽകിയ റിപ്പോർട്ടിൽ നിങ്ങൾക്ക് വായിക്കാം.

Also Read | പൗരത്വം നേടുന്നത്തിന് മുൻപ് സോണിയ ഗാന്ധി വോട്ട് ചെയ്ത ചിത്രം എന്ന തരത്തിൽ വ്യാജപ്രചരണം 

നിഗമനം

ഇന്ത്യയുടെ പൗരത്വം നേടുന്നത്തിന് മുൻപ് തെരെഞ്ഞെടുപ്പിൽ സോണിയ ഗാന്ധി വോട്ട് ചെയ്യുന്നത്തിൻ്റെ ചിത്രം എന്ന പ്രചരണം തെറ്റാണെന്ന് അന്വേഷണത്തിൽ നിന്ന് വ്യക്തമാകുന്നു. സോണിയ ഗാന്ധി ഇന്ത്യൻ പൗരത്വം നേടിയത് 1983ലാണ്, ഈ ചിത്രം 1991ൽ നടന്ന തെരെഞ്ഞെടുപ്പിൻ്റെതാണ്.          

ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക.

ഞങ്ങളെ സോഷ്യല്‍ മീഡിയയില്‍ ഫോളോ ചെയ്യുക:

Facebook | Twitter | Instagram | Telegram | WhatsApp (9049053770)

Avatar

Title:സോണിയ ഗാന്ധി ഇന്ത്യൻ പൗരത്വം നേടുന്നത്തിനെ മുൻപ് പൊതുതിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യുന്ന ചിത്രമാണോ ഇത്?

Fact Check By: K. Mukundan 

Result: Misleading

Leave a Reply