
ഒരു മാളിന്‍റെ മുന്നില്‍ പാര്‍ക്ക് ചെയ്ത കാറിനു നേര്‍ക്ക് ആയിരക്കണക്കിന് കാക്കകള്‍ ആക്രമിക്കുന്നതിന്‍റെ അമ്പരപ്പിക്കുന്ന ദൃശ്യങ്ങള്‍ സാമുഹ്യ മാധ്യമങ്ങളില്‍ പ്രച്ചരിക്കുകെയാണ്. കാറിന്‍റെ ഉള്ളില്‍ നിന്ന് തനിക്ക് നേരെ ഈ കിളികള്‍ ആക്രമിക്കുന്നതിന്‍റെ ദൃശ്യങ്ങള്‍ ഒരു സ്ത്രി തന്‍റെ ഫെസ്ബൂക്ക് പ്രൊഫൈല്‍ ലൈവ് നടത്തിയ ദൃശ്യങ്ങലാണ്. ഈ സംഭവം നടന്നത് സൗദി അറേബ്യയുടെ തലസ്ഥാന നഗരം റിയാദിലാന്നെന്ന്‍ അവകാശപ്പെട്ട് പലരും ഈ ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുന്നുണ്ട്. ഈ ദൃശ്യങ്ങള്‍ യഥാര്‍ത്ഥത്തില്‍ റിയാദിലെതാണോ എന്നറിയാന്‍ പലരും അന്വേഷണത്തിനായി ഈ വീഡിയോ ഞങ്ങള്‍ക്ക് വാട്ട്സാപ്പിലൂടെ അയച്ചിരുന്നു. അതിനാല്‍ ഞങ്ങള്‍ ഈ വീഡിയോയില്‍ കാണുന്ന സംഭവം യഥാര്‍ത്ഥത്തില്‍ റിയാദില്‍ തന്നെയാണോ നടന്നത് അതോ വേറെ എവിടെങ്കിലുമാണോ എന്ന് അറിയാന്‍ അന്വേഷണം നടത്തി. എന്നാല്‍ അന്വേഷണത്തില്‍ നിന്ന് ഈ സംഭവം റിയാദില്‍ അല്ല പകരം അമേരിക്കയില്‍ നടന്നതാന്നെന്ന്‍ ഞങ്ങള്‍ക്ക് മനസിലാക്കാന്‍ സാധിച്ചു. എവിടെയാണ് ഈ സംഭവം യഥാര്‍ത്ഥത്തില്‍ നടന്നത് നമുക്ക് നോക്കാം.
വിവരണം
വാട്ട്സാപ്പ് സന്ദേശം-

ഇതേ സന്ദേശം അടിക്കുറിപ്പായി ഉപയോഗിച്ച് ഫെസ്ബൂക്കില്‍ പ്രചരിക്കുന്ന ചില പോസ്റ്റുകള്‍-

ഫെസ്ബൂക്ക് പോസ്റ്റിന്‍റെ അടികുറിപ്പ്: “ലോകം അവസാനത്തിന്‍റെ അടയാളമാണോ…. എന്താ ഈ കാണുന്നത്…. സാധനം വാങ്ങി പോവാൻ സമ്മതിക്കില്ല കാക്കകൾ സഊദിയിൽ സൂപ്പർ മാർക്കറ്റ് ബ്ലോക്ക് ചെയ്യുന്നു…. റിയാദിൽ നിന്ന്”
വീഡിയോ-
വസ്തുത അന്വേഷണം
വീഡിയോയില്‍ കാണുന്ന സംഭവം നടക്കുന്നത് ഒരു ഷോപ്പിംഗ് മാളിന്‍റെ പാര്‍ക്കിംഗ് ലോട്ടിലാണ്. ഈ മാളിന്‍റെ പേര് H-mart എന്നാണ്. ഈ മാള്‍ റിയാദിലുണ്ടോ എന്ന് അറിയാന്‍ ഞങ്ങള്‍ ഈ മാലിനെ കുറിച്ച് അന്വേഷിച്ചു. H-mart അമേരിക്കയിലും കാനഡയിലും പ്രവര്‍ത്തിക്കുന്ന ഒരു കൊറീയന്‍ മാളാണ്. ഈ മാള്‍ ലണ്ടനിലും രണ്ട് സ്ഥലത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഈ മാള്‍ സൌദിഅറേബ്യയിലില്ല.

അതിനാല്‍ ഈ വീഡിയോ സൗദിയിലെതല്ല എന്ന് മനസിലായി. പിന്നിട് ഈ വീഡിയോ യഥാര്‍ത്ഥത്തില്‍ എവിടുത്തെതാണ് എന്ന് അറിയാന്‍ ഞങ്ങള്‍ ഗൂഗിളില്‍ പ്രത്യേക കീ വേര്‍ഡ്‌സ് ഉപയോഗിച്ച് അന്വേഷിച്ചപ്പോള്‍ ഞങ്ങള്‍ക്ക് msn.com എന്ന വെബ്‌സൈറ്റില്‍ പ്രസിദ്ധികരിച്ച ഒരു ലേഖനം ലഭിച്ചു. ലേഖന പ്രകാരം ഈ സംഭവം 2016ല്‍ അമേരിക്കയിലെ ടെക്സാസ് സംസ്ഥാനത്തിലാണ് സംഭവിച്ചത്.

ഞങ്ങള്‍ ഇതേ ലേഖനത്തിന്‍റെ തലക്കെട്ട് ഉപയോഗിച്ച് യുട്യൂബില്‍ അന്വേഷിച്ചപ്പോള്‍ ഞങ്ങള്‍ക്ക് വൈറല്‍ ഹോഗ് എന്ന യുട്യൂബ് ചാനലില്‍ ഈ വീഡിയോ ലഭിച്ചു.

ഈ വീഡിയോയുടെ അടിക്കുറിപ്പില്‍ നല്‍കിയ വിവരം അനുസരിച്ച് സംഭവം 2016ല്‍ ടെക്സാസിലെ കരോള്‍ട്ടന്‍ എന്ന നഗരത്തിലാണ് സംഭവിച്ചത്. H-martല്‍ സാധനങ്ങള്‍ വാങ്ങിക്കാന്‍ പോയ ഒരു കസ്റ്റമറാന് ഈ ദൃശ്യം തന്‍റെ ഫോണിലൂടെ ലൈവ് ആയി പോസ്റ്റ് ചെയ്തത്.
വീഡിയോയില്‍ കാണുന്ന മാളിനെ ഞങ്ങള്‍ കരോള്‍ട്ടന്‍ ടെക്സാസില്‍ ഗൂഗിള്‍ മാപ്പ്സില്‍ അന്വേഷിച്ചു. ഈ മാളിന്‍റെ സ്ട്രീറ്റ് വ്യൂ താഴെ നല്‍കിട്ടുണ്ട്. സ്ട്രീറ്റ് വ്യൂയില്‍ കാണുന്ന സ്ഥലവും വീഡിയോയില്‍ കാണുന്ന സ്ഥലവും ഒന്നനെയാണ് എന്ന് നമുക്ക് രണ്ടിനെയും താരതമ്യം ചെയ്താല്‍ മനസിലാകും.

നിഗമനം
ഒരു ഷോപ്പിംഗ് മാളിന്‍റെ പാര്‍ക്കിംഗ് ലോട്ടില്‍ വെച്ച് കിളികള്‍ കാറുകളെ ആക്രമിക്കുന്നതിന്‍റെ വീഡിയോ റിയാദിലെതല്ല പകരം അമേരിക്കയിലെ ടെക്സാസിലെ കരോള്‍ട്ടന്‍ നഗരത്തിലെതാണ്. സംഭവം നടന്നത് 2016ലാണ്.

Title:ആയിരക്കണക്കിന് കാക്കകളുടെ ഈ ഫെസ്ബൂക്ക് ലൈവ് ദൃശ്യങ്ങള്‍ റിയാദിലെതല്ല…
Fact Check By: Mukundan KResult: False
