
വിവരണം
*ഞെട്ടൽ*
കൊറോണ വൈറസ് സ്വാഭാവികമല്ലെന്ന്
The Japanese professor of physiology or medicine, Professor Dr Tasuku Honjo,
അത് സ്വാഭാവികമാണെങ്കിൽ, അത് ലോകത്തെ മുഴുവൻ ബാധിക്കില്ല. കാരണം, പ്രകൃതിയെ ആശ്രയിച്ച്, വിവിധ രാജ്യങ്ങളിൽ താപനില വ്യത്യസ്തമാണ്. അത് സ്വാഭാവികമാണെങ്കിൽ, ചൈനയുടെ അതേ താപനിലയുള്ള രാജ്യങ്ങളെ മാത്രമേ ഇത് ബാധിക്കുകയുള്ളൂ. പകരം, അത് മരുഭൂമിയിലേക്കും വ്യാപിക്കുന്ന അതേ രീതിയിൽ സ്വിറ്റ്സർലൻഡ് പോലുള്ള ഒരു രാജ്യത്തേക്ക് വ്യാപിക്കുന്നു. അത് സ്വാഭാവികമാണെങ്കിൽ, അത് തണുത്ത സ്ഥലങ്ങളിൽ വ്യാപിക്കുമായിരുന്നു, പക്ഷേ ചൂടുള്ള സ്ഥലങ്ങളിൽ മരിക്കുമായിരുന്നു. മൃഗങ്ങളെയും വൈറസുകളെയും കുറിച്ച് ഞാൻ 40 വർഷത്തെ ഗവേഷണം നടത്തി. അത് സ്വാഭാവികമല്ല. ഇത് നിർമ്മിക്കുകയും വൈറസ് പൂർണ്ണമായും കൃത്രിമവുമാണ്. ഞാൻ 4 വർഷമായി ചൈനയിലെ വുഹാൻ ലബോറട്ടറിയിൽ ജോലി ചെയ്യുന്നു. ഈ ലബോറട്ടറിയിലെ എല്ലാ സ്റ്റാഫുകളെയും എനിക്ക് നന്നായി അറിയാം. കൊറോണ അപകടത്തിന് ശേഷം ഞാൻ എല്ലാവരെയും വിളിച്ചു. പക്ഷേ, അവരുടെ ഫോണുകളെല്ലാം 3 മാസമായി മരിച്ചു. ഈ ലബോറട്ടറി ടെക്നീഷ്യൻമാരെല്ലാം മരിച്ചുവെന്ന് ഇപ്പോൾ മനസ്സിലായി.
ഇന്നുവരെയുള്ള എന്റെ എല്ലാ അറിവിന്റെയും ഗവേഷണത്തിന്റെയും അടിസ്ഥാനത്തിൽ, കൊറോണ സ്വാഭാവികമല്ലെന്ന് 100% ആത്മവിശ്വാസത്തോടെ എനിക്ക് ഇത് പറയാൻ കഴിയും. ഇത് വവ്വാലുകളിൽ നിന്നല്ല വന്നത്. ചൈന അത് ഉണ്ടാക്കി. ഇന്ന് ഞാൻ പറയുന്നത് തെറ്റാണെന്ന് തോന്നുകയാണെങ്കിൽ അല്ലെങ്കിൽ ഞാൻ മരിച്ചതിനുശേഷവും സർക്കാരിന് എന്റെ നൊബേൽ സമ്മാനം പിൻവലിക്കാൻ കഴിയും. എന്നാൽ ചൈന കള്ളം പറയുകയാണ്, ഈ സത്യം ഒരു ദിവസം എല്ലാവർക്കും വെളിപ്പെടുത്തും.
https://en.m.wikipedia.org/wiki/Tasuku_Honjo
*ഫോർവേർഡ് ചെയ്യുക* ഇത്തരത്തില്‍ ഒരു സന്ദേശം ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍, പ്രധാനമായും വാട്സാപ്പില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. നൊബേല്‍ പുരസ്കാര ജേതാവും ലോക പ്രശ്സതനുമായ ഡോ. ടസൂകു ഹോഞ്ചോ കൊറോണ വൈറസ് ചൈന മനപ്പൂര്‍വ്വം നിര്‍മ്മിച്ചതാണെന്ന തരത്തില്‍ പ്രസ്താവന ഇറക്കിയെന്നാണ് പ്രചരണത്തിലെ അവകാശവാദം.

എന്നാല്‍ യഥാര്‍ത്ഥത്തില്‍ ടസൂകു ഹോഞ്ചോ ചൈനക്കെതിരെ ഇത്തരത്തിലൊരു പ്രസ്താവന നടത്തിയിട്ടുണ്ടോ? കോവിഡ് മനുഷ്യനിര്‍മ്മിതമാണെന്നും ചൈന മനപ്പൂര്‍വ്വം സൃഷ്ടിച്ചതാണെന്നും ടസൂകു പറഞ്ഞിട്ടുണ്ടോ? എന്താണ് വസ്തുത എന്ന് പരിശോധിക്കാം.
വസ്തുത വിശകലനം
ടസൂകു ഹോഞ്ച എന്ന കീ വേര്‍ഡ് ഉപയോഗിച്ച് ഗൂഗിളില്‍ സെര്‍ച്ച് ചെയ്തപ്പോള്‍ തന്നെ അദ്ദേഹവുമായി ബന്ധപ്പെട്ട നിരവധി വാര്‍ത്തകളും ലേഖനങ്ങളും ലഭ്യമായി. ഇതില്‍ നിന്നും ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ ടസൂകു ഹോഞ്ചയുടെ പേരിലുള്ള പ്രചരണത്തെ കുറിച്ചുള്ള റിപ്പോര്‍ട്ടും ഞങ്ങള്‍ക്ക് കണ്ടെത്താന്‍ കഴിഞ്ഞു. അന്താരാഷ്ട്ര വാര്‍ത്ത ഏജെന്സിയായ റൂയിട്ടേഴ്സ് പ്രചരണത്തെ കുറിച്ച് നടത്തിയ വസ്തുത അന്വേഷണ റിപ്പോര്‍ട്ടാണ് ഞങ്ങള്‍ക്ക് കണ്ടെത്താന്‍ കഴിഞ്ഞത്. റൂയിട്ടേഴ്സ് റിപ്പോര്‍ട്ട് ഇപ്രകാരമാണ്-
ക്യോട്ടോ യൂണിവേഴ്സിറ്റിയിലെ പ്രഫസറും 2018ല്‍ നൊബേല്‍ ജാതാവുമായ ടസൂകു ഹോഞ്ചയുടെ പേരില്‍ നിരവധി ഭാഷകളില്‍ ലോകം എമ്പാടും പ്രചരിക്കുന്ന സന്ദേശമാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. കൊറോണ വൈറസ് മനുഷ്യനിര്‍മ്മിതമാണെന്നും ചൈന ഇത് മനപ്പൂര്‍വ്വം സൃഷ്ടിച്ച് ലോകത്ത് വ്യാപിപ്പിച്ചതാണെന്നും ടസൂകു കണ്ടെത്തിയെന്നും അദ്ദേഹം ഇത് ലോകത്തോട് വിളിച്ചു പറഞ്ഞു എന്നുമാണ് സമൂഹമാധ്യമങ്ങളിലെ പ്രചരണം. എന്നാല്‍ അദ്ദേഹം ഇത്തരത്തില്‍ ഒരുതരത്തിലുള്ള പ്രസ്താവനകളും നടത്തിയിട്ടില്ലെന്ന് അദ്ദേഹം തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ലോക എമ്പാടും പടര്‍ന്നു പിടിച്ച കോവിഡ് എന്ന ഈ മഹാമാരിയോട് നാം പൊരുതുമ്പോള്‍ വലിയ സാമ്പത്തിക നഷ്ടവും മാനസിക ബുദ്ധിമുട്ടുകളുമാണ് ജനങ്ങള്‍ നേരിടുന്നത്. ഇതിനിടയില്‍ തന്റെയും ക്യോട്ടോ സര്‍വ്വകലാശാലയുടെയും പേരില്‍ നടത്തുന്ന നുണപ്രചരണങ്ങള്‍ അത്യന്തം വേദനാജനകമാണ് എന്നതാണ് ടസൂകു ഹോഞ്ച വ്യാജ പ്രചരണത്തിനെതിരെ നടത്തിയ പ്രസ്താവന. ക്യോട്ടോ സര്‍വ്വകലാശാലയുടെ വെബ്സൈറ്റിലൂടെയാണ് തന്റെ പ്രസ്താവന ടസൂകു ഹോഞ്ച പ്രസിദ്ധീകരിച്ചത്.
റൂയിട്ടേഴ്സിന്റെ വാര്‍ത്ത റിപ്പോര്‍ട്ട്-

വ്യാജപ്രചരണത്തിനെതിരെ ക്യോട്ടോ സര്‍വ്വകലാശാല വെബ്സൈറ്റില്‍ നല്‍കിയിരിക്കുന്ന ടസൂകു ഹോഞ്ചയുടെ പ്രസ്താവന-

നിഗമനം
കൊറോണ വൈറസ് ചൈന മനപ്പൂര്‍വ്വ നിര്‍മ്മിച്ചതാണെന്ന് നൊബേല്‍ പുരസ്കാര ജേതാവ് ടസൂകു ഹോഞ്ചയുടെ പേരിലുള്ള പ്രസ്താവന വ്യാജമാണെന്ന് അദ്ദേഹം തന്നെ വ്യക്തമാക്കിയിട്ടുണ്ട്. അതുകൊണ്ട് തന്നെ പ്രചരണം പൂര്‍ണ്ണമായും വ്യാജമാണെന്ന് തന്നെ അനുമാനിക്കാം.

Title:കൊറോണ വൈറസ് ചൈന നിര്‍മ്മിച്ചതാണെന്ന് നൊബേല്‍ പുരസ്കാര ജേതാവ് ഡോ. ടസൂകു ഹോഞ്ച കണ്ടെത്തിയോ?
Fact Check By: Dewin CarlosResult: False
