
വിവരണം
ഭീകരപ്രവർത്തനത്തിനിറങ്ങിയ പർദ്ദാധാരിയെ പിടികൂടി.
മുഖംമൂടി നീക്കിയപ്പോൾ കണ്ടത് സംഘപരിവാറിന്റെ അസ്സൽ യുവനേതാവിനെ!
ഇയാളെ പിടികൂടിയില്ലായിരുന്നെങ്കിലോ? ഇയാൾ ചെയ്യുന്ന ഭീകരപ്രവർത്തനങ്ങൾക്ക് മറ്റൊരു സമുദായം ബലിയാടാകുമായിരുന്നു.
വർഗീയകലാപമാണ് സങ്കികളുടെ ലക്ഷ്യം. ജനങ്ങൾ സമാധാനമായി ജീവിക്കാൻ ഇവർ സമ്മതിക്കില്ല.
ഇത്തരം സങ്കികളെ നിയമത്തിനു വിട്ടുകൊടുക്കുന്നതിനുമുമ്പ് അറഞ്ചം പുറഞ്ചം ശരിക്കുമൊന്ന് പെരുമാറിവിടണം. എന്ന തലക്കെട്ട് നല്‍കി പര്‍ദ്ദധാരിയായ ഒരു യുവാവിനെ ആള്‍കൂട്ടം മര്‍ദ്ദിക്കുന്നതിന്‍റെ ചിത്രവും ഇതോടൊപ്പം സംഘംപരിവാര്‍ യുവനേതാവായ ഇയാളുടെ ഫെയ്‌സ്ബുക്ക് പ്രൊഫൈലിന്‍റെ സ്ക്രീന്‍ഷോട്ട് എന്ന തരത്തില്‍ സിദ്ദു പരഗോണ്ട് എന്ന് പേരിലുള്ള ഒരു വ്യക്തിയുടെ ചിത്രം പോസ്റ്റിനൊപ്പം പ്രചരിക്കുന്നുണ്ട്. അരുണ്‍ പേരാമ്പ്ര എന്ന വ്യക്തി പങ്കുവെച്ചിരിക്കുന്ന പോസ്റ്റിന് ഇതുവരെ 921ല്‍ അധികം റിയാക്ഷനുകളും 17,963ല്‍ അധികം ഷെയറുകളും ലഭിച്ചിട്ടുണ്ട്.

എന്നാല്‍ പര്‍ദ്ദ ധരിച്ച് ഭീകരപ്രവര്‍ത്തനം നടത്താന്‍ എത്തിയ സംഘപരിവാര്‍ നേതാവിന്‍റെ ചിത്രമാണോ പോസ്റ്റില്‍ പങ്കുവെച്ചിരിക്കുന്നത്? എന്താണ് വസ്‌തുത എന്ന് പരിശോധിക്കാം.
വസ്‌തുത വിശകലനം
കര്‍ണാടകയില്‍ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ പര്‍ദ ധരിച്ച് എത്തി പാക്കിസ്ഥാന് സിന്ദാബാദ് വിളിച്ചു എന്ന പേരില്‍ മുന്‍പ് ഒരു പ്രചരണം സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. ഇതോടൊപ്പം ഇപ്പോള്‍ പ്രചരിക്കുന്ന ഭീകരപ്രവര്‍ത്തനത്തിനായി പര്‍ദ്ദ ധരിച്ചെത്തിയ സംഘപരിവാര്‍ നേതാവ് എന്ന പേരിലുള്ള വ്യക്തിയുടെ ചിത്രവും അതെ ഫെയ്‌സ്ബുക്ക് പ്രൊഫൈലിന്‍റെ സ്ക്രീന്‍ഷോട്ടും പ്രചരിച്ചിരുന്നു. ഫാക്‌ട് ക്രെസെന്‍ഡോ മലയാളവും ഫാക്‌ട് ക്രെസെന്‍ഡോ ഹിന്ദിയും ഏറെ നാളുകള്‍ക്ക് മുന്‍പ് തന്നെ പ്രചരണം വ്യാജമാണെന്ന് കണ്ടെത്തിയതാണ്. കര്‍ണാടകിലെ വിജയപുരയില്‍ നടന്ന ഒരു സംഭവത്തെ ദുര്‍വ്യാഖ്യാനിച്ചാണ് ഇപ്പോഴുള്ള പ്രചരണം. പ്രചരിക്കുന്ന പോസ്റ്റിലെ പര്‍ദ്ദധാരി ആര്‍എസ്എസുമായി യാതൊരു ബന്ധവുമുള്ള വ്യക്തയല്ലെന്നും ഇയാള്‍ പര്‍ദ്ദ ധരിച്ചെത്തി സ്ത്രീകളെ ഉപദ്രവിക്കാന്‍ ശ്രമിച്ചതിനാണ് പോലീസ് പിടികൂടിയതെന്നും വിജയപുര എസ്‌പി അനുപം അഗര്‍വാള്‍ ഞങ്ങളുടെ പ്രതിനിധിയോട് വിശദീകരിച്ചിരുന്നു. ഫാക്‌ട് ക്രെസെന്‍ഡോ മലയാളം ആര്‍ട്ടിക്കിളിന്‍റെ പ്രസക്തഭാഗം (സ്ക്രീന്‍ഷോട്ട്) –

നിഗമനം
കര്‍ണാടകയിലെ വിജയപുരയില്‍ സ്ത്രീകളെ ഉപദ്രവിക്കാന്‍ ശ്രമിച്ച പര്‍ദ ധരിച്ചെത്തിയ യുവാവിനെ പോലീസ് പിടികൂടിയതിന്‍റെ ചിത്രമാണ് ഭീകരപ്രവര്‍ത്തനത്തിനായി പര്‍ദ്ദ ധരിച്ചെത്തിയ ആര്‍എസ്എസ് നേതാവെന്ന പേരില്‍ പ്രചരിപ്പിക്കുന്നതെന്ന് വ്യക്തമായി കഴിഞ്ഞു. അതുകൊണ്ട് തന്നെ പോസ്റ്റ് പൂര്‍ണ്ണമായും വ്യാജമാണെന്ന് തന്നെ അനുമാനിക്കാം.
ഭീകരപ്രവര്‍ത്തനത്തിന് പര്‍ദ്ദ ധരിച്ച് എത്തിയ സംഘപരിവാര്‍ നേതാവിനെ പിടികൂടിയ ചിത്രമാണോ ഇത്.. വസ്‌തുത അറിയാം..
അവകാശവാദം പര്‍ദ്ദ ധരിച്ച് ഭീകരപ്രവര്‍ത്തനത്തിന് എത്തിയ സംഘപരിവാര്‍ നേതാവിനെ പിടികൂടിയ ചിത്രം.
വസ്‌തുത കര്‍ണാടകയിലെ വിജയപുരയില്‍ സ്ത്രീകളെ ഉപദ്രവിക്കാന്‍ പര്‍ദ്ദ ധരിച്ചെത്തിയ യുവാവിനെ പിടികൂടിയ ചിത്രമാണിതെന്ന് വിജയപുര എസ്‌പി തന്നെ സ്ഥിരീകരിച്ചിട്ടുണ്ട്.

Title:ഭീകരപ്രവര്‍ത്തനത്തിന് പര്‍ദ്ദ ധരിച്ച് എത്തിയ സംഘപരിവാര്‍ നേതാവിനെ പിടികൂടിയ ചിത്രമാണോ ഇത്? വസ്‌തുത അറിയാം..
Fact Check By: Dewin CarlosResult: False
