FACT CHECK: ഉത്തര്‍പ്രദേശിലെ ഒരു സമൂഹ വിവാഹ പരിപാടിയുടെ ചിത്രം ഗുജറാത്തുമായി ബന്ധപ്പെടുത്തി തെറ്റായ രീതിയില്‍ പ്രചരിക്കുന്നു...
ദളിതരുടെ വിവാഹത്തില്‍ നവദമ്പതികള്‍ക്ക് സവര്‍ണ്ണ ബിജെപി നേതാക്കള്‍ സമ്മാനമായി ക്ലോസറ്റ് നല്‍കുന്നു എന്ന് വാദിച്ച് ഒരു ചിത്രം സാമുഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.
പക്ഷെ 2018 മുതല്‍ നടക്കുന്ന ഈ പ്രചരണത്തിനെ കുറിച്ച് ഫാക്റ്റ് ക്രെസേണ്ടോ അന്വേഷിച്ചപ്പോള്‍ ഈ പ്രചരണം പൂര്‍ണമായി വ്യജമാന്നെന്ന്‍ കണ്ടെത്തി. എന്താണ് ചിത്രത്തില്‍ കാണുന്ന സംഭവത്തിന്‍റെ യഥാര്‍ത്ഥ്യം നമുക്ക് അറിയാം.
പ്രചരണം
Screenshot: An example of FB post sharing the viral image claiming upper caste BJP leaders in Gujarat insulted newlywed Dalit couples by gifting them toilet seats.
മുകളില്‍ നല്‍കിയ പോസ്റ്റില്‍ ഒരു സാമുഹ്യ വിവാഹ ചടങ്ങില്‍ ക്ലോസറ്റ് സമ്മാനമായി നവദമ്പതികള്‍ക്ക് ലഭിക്കുന്നത് നമുക്ക് കാണാം. സമ്മാനം കൊടുക്കുന്നവര്‍ ബി.ജെ.പി. നേതാക്കളും സമ്മാനം വാങ്ങിക്കുന്ന ദമ്പതികള്‍ ദളിതരുമാണ് എന്ന് വാദിച്ച് പോസ്റ്റില്‍ നല്‍കിയ അടികുറിപ്പ് ഇപ്രകാരമാണ്: “ഇത് ഗുജറാത്തിലെ ദളിത് സമുദായക്കാരായ യുവതീയുവാക്കളുടെ സമൂഹ വിവാഹ ചടങ്ങാണ്. ക്ലോസറ്റ് സമ്മാനം നൽകുന്നത് സവർണ്ണ BJP നേതാക്കളാണ്. കാര്യം പിടികിട്ടിയില്ലേ. വിവാഹ സമ്മാനമായി ദളിതരായ നിനക്കൊക്കെ ഇതിനെക്കാൾ വലിയൊരു സമ്മാനത്തിന്റെ അർഹതയില്ല എന്നതാണ്. പാവം ഗ്രാമീണ നവദമ്പതികൾ
തമ്പ്രാക്കൾകൊടുത്ത സമ്മാനം പുഞ്ചിരിയോടെ സ്വീകരിച്ചു. ഇത്ര മ്ലേച്ഛമായ ധാരണ വെച്ചു പുലർത്തുന്ന മൃഗങ്ങൾക്ക് വേണ്ടി ചാവേറുകളാക്കാൻ ഈ സാധുക്കൾ തന്നെ വേണം.....
നായാടി മുതൽ നമ്പൂരി വരെ .....
നേരം വെളുക്കില്ല -😡😡👇👇💩💩👇👇”
ഇതേ അടിക്കുറിപ്പോടെ ഈ ചിത്രം പ്രചരിപ്പിക്കുന്ന ചില പോസ്റ്റുകളുടെ ചിത്രങ്ങള്‍ താഴെ സ്ക്രീന്‍ഷോട്ടില്‍ കാണാം.
Screenshot: Similar posts on Facebook.
ഈ പ്രചരണം പുതിയതുമല്ല എന്നും ഞങ്ങള്‍ ഫെസ്ബൂക്കില്‍ പരിശോധിച്ചപ്പോള്‍ മനസിലായി. 2018 മുതല്‍ ഈ ഫോട്ടോ ഇതേ അടികുറിപ്പുമായി പ്രചരിക്കുകയാണ്.
Screenshot of similar post from 2018.
വസ്തുത അന്വേഷണം
ചിത്രത്തിനെ കുറിച്ച് കൂടുതല്‍ അറിയാന്‍ ഞങ്ങള്‍ ഗൂഗിളില്‍ ചിത്രത്തിനെ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തി പരിശോധിച്ചു. അതില്‍ നിന്ന് ലഭിച്ച ഫലങ്ങള്‍ പരിശോധിച്ചപ്പോള്‍ ഞങ്ങള്‍ക്ക് ഈ ചിത്രം ഹിന്ദുസ്ഥാന്‍ ടൈംസ് 2017ല്‍ പ്രസിദ്ധികരിച്ച ഒരു വാര്‍ത്തയില്‍ ലഭിച്ചു. ഹിന്ദുസ്ഥാന്‍ ടൈംസ് ചിത്രത്തിനെ കുറിച്ച് നല്‍കിയ വിവരം പ്രകാരം ഉത്തര്‍പ്രദേശിലെ പ്രയാഗരാജില്‍ ഒരു സമൂഹ വിവാഹത്തില്‍ പ്രധാനമന്ത്രിയുടെ സ്വച്ച് ഭാരത് അഭിയാനിനെ പ്രോത്സാഹിപ്പിക്കാനായി നവദമ്പതികള്‍ക്ക് ക്ലോസറ്റ് സമ്മാനമായി നല്‍കുന്നത്തിന്‍റെ ചിത്രമാണ് നാം കാണുന്നത്.
ലേഖനം വായിക്കാന്‍-Hindustan Times | Archived Link
പക്ഷെ ഈ സമൂഹ വിവാഹ പരിപാടിയെ കുറിച്ച് അധികം വിവരങ്ങള്‍ ഈ വാര്‍ത്തയിലുണ്ടായിരുന്നില്ല. അതിനാല്‍ ഞങ്ങള്‍ ഈ സംഭവത്തിനോട് ബന്ധപെട്ട് ഹിന്ദി മാധ്യമങ്ങളില്‍ വാര്‍ത്തകള്‍ അന്വേഷിച്ചപ്പോള്‍ ഞങ്ങള്‍ക്ക് താഴെ നല്‍കിയ ന്യുസ് 18 പ്രസിദ്ധികരിച്ച വാര്‍ത്ത ലഭിച്ചു.
Screenshot: News18 Hindi Report
ലേഖനം വായിക്കാന്‍-News18 | Archived Link
ഈ സമുഹ വിവാഹ പരിപാടി ജയ്സ്വാള്‍ സമാജമാണ് സംഘടിപ്പിച്ചത്. ഈ പരിപാടിയുടെ സംഘാടകര്‍ തന്നെയാണ് നവദമ്പതികള്‍ക്ക് സ്വച്ച് ഭാരത് പദ്ധതിയെ പ്രോത്സാഹിപ്പിക്കാന്‍ സമ്മാനമായി ക്ലോസറ്റ് നല്‍കിയത്. ‘നവദമ്പതികള്‍ക്ക് ശൌചാലയം പണിയാന്‍ പണം ആവശ്യമുണ്ടെങ്കില്‍ ജയ്സ്വാള്‍ സമാജം അവരെ തിര്ചെയായും സഹായിക്കും', എന്ന് പരിപാടിയുടെ സംഘാടകനായ ടി.എന്‍. ജയ്സ്വാള്‍ പറയുന്നു. വിവാഹത്തില്‍ പങ്കെടുത്ത പെണ്കുട്ടികളും ഈ പദ്ധതിയെ പിന്തുണച്ച് പറയുന്നു, "ഇത്“ഏറ്റവും നല്ല ഉപഹാരമാണ്. എല്ലാ വിട്ടുകളിലും ശൌചാലയം നിര്‍ബന്ധമായി വേണ്ണം, ശൌചാലയം ഉണ്ടായാല്‍ ഞങ്ങള്‍ക്ക് വെളിയില്‍ ശൌചത്തിനായി പോകേണ്ടിവരില്ല. വിട്ടില്‍ ശൌചാലയമുണ്ടെങ്കില്‍ വീട്ടിലെ സ്ത്രികളുടെ മാനം വര്‍ധിക്കും.'
ജയ്സ്വാള്‍ സമാജം ദളിതരല്ല. ജയ്സ്വാള്‍ സമാജം ഓ.ബി.സിയില്‍ പെട്ട ഒരു ജാതിയാണ്. ഈ വിവാഹ പരിപാടി ജയ്സ്വാള്‍ സമാജം ജയ്സ്വാള്‍ സമാജത്തിലെ പാവപെട്ടവര്‍ക്കായി സംഘടിപ്പിച്ചതാണ്.
നിഗമനം
പോസ്റ്റില്‍ വാദിക്കുന്നത് പൂര്‍ണമായി തെറ്റാണ്. ഉത്തര്‍പ്രദേശില്‍ ജയ്സ്വാള്‍ സമാജം സംഘടിപ്പിച്ച ഒരു സമുഹ വിവാഹ ചടങ്ങില്‍ സ്വച്ച് ഭാരത് പദ്ധതിയെ പ്രോത്സാഹിപ്പിക്കാന്‍ സമ്മാനമായി നവദമ്പതികള്‍ക്ക് ക്ലോസറ്റ് നല്‍കിയ സംഭവത്തിന്‍റെ ചിത്രമാണ് തെറ്റായി ബി.ജെ.പിയും ഗുജറാത്തുമായി ബന്ധപെടുത്തി ജാതീയമായ സംഭവമായി ചിത്രികരിച്ച് തെറ്റായി പ്രചരിപ്പിക്കുന്നത്.
Title:ഉത്തര്‍പ്രദേശിലെ ഒരു സമൂഹ വിവാഹ പരിപാടിയുടെ ചിത്രം ഗുജറാത്തുമായി ബന്ധപ്പെടുത്തി തെറ്റായ രീതിയില്‍ പ്രചരിക്കുന്നു...
Fact Check By: Mukundan KResult: False